മലയാള സിനിമയിലേക്ക് ഒരുപാട് പുതുമുഖ നടിമാർ എത്തിയിട്ടുണ്ടെങ്കിലും, ഒരു പ്രത്യക ഇഷ്ട്ടമാണ് അനുശ്രീയെ.താരത്തിന്റെ സ്വഭാവ സവിശേഷതയും,അഭിനയവും എല്ലാം തന്നെ മറ്റു നടികളിൽ നിന്നും താരത്തെ വേറിട്ട് നിർത്തുന്നു… ഇപ്പോഴിതാ അനുശ്രീയ്ക്ക് പറയാനുള്ളത് തമിഴ് നടന്‍ സൂര്യയോടുള്ള ആരാധനയെ കുറിച്ചാണ്. അടുത്ത ജന്മത്തില്‍ ജ്യോതികയായി ജനിച്ചാല്‍ മതിയെന്ന് പറയുകയാണ് താരം.
“ഒരുപാട് സൂര്യ ആരാധകരെ കുറിച്ച് കേട്ടുകാണും,പക്ഷേ സൂര്യ എന്ന് പറഞ്ഞാല്‍ ഞാന്‍ മരിക്കും കാരണം സൂര്യയുടെ സൂ എന്ന് കേട്ടാല്‍ തന്നെ ഞാന്‍ ചാടി എഴുനേൽക്കാറുണ്ട്. പല അഭിമുഖങ്ങളിലും ഞാന്‍ പറയാറുണ്ട് അടുത്ത ജന്മത്തില്‍ എനിക്ക് ജ്യോതിക ആവണമെന്നത്. പക്ഷേ അപ്പോഴും സൂര്യ ജ്യോതികയെ തന്നെ കെട്ടണം. ഞാന്‍ ജ്യോതികയായിട്ട് ജനിക്കുകയും പുള്ളി വെറേ കെട്ടിയിട്ടും കാര്യമില്ല. സൂര്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ ഒരു അവസരം കിട്ടിയാല്‍ മറ്റെല്ലാം ഉപേക്ഷിച്ച് പോവും അത്രയ്ക്ക് ഇഷ്ട്ടമാണ് സൂര്യയെ. പ്രോഗ്രാമിനൊക്കെ പോയപ്പോള്‍ സൂര്യയെ കണ്ടിട്ടുണ്ട് അതൊരുപാട് സന്തോഷം നൽകിയിട്ടുണ്ട്.”
“സൂര്യ കേരളത്തില്‍ പരിപാടിയ്ക്ക് വരുമ്പോള്‍ സൂര്യയെ പോയി കാണാന്‍ പറഞ്ഞ് ചാനലില്‍ നിന്നൊക്കെ വിളിക്കും എന്നാല്‍ ഞാന്‍ പോയിട്ടില്ല എന്നതാണ് സത്യം. കാരണം അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ മാത്രം കണ്ടാൽമതി. എന്നെ അദ്ദേഹം ഒരു ഫാനായിട്ട് കാണേണ്ട ഒരു ആര്‍ട്ടിസ്റ്റ് ആയി കണ്ടാൽ മതി. ആര്‍ട്ടിസ്റ്റ് ആണെന്ന് അറിഞ്ഞതിന് ശേഷം ഞാനൊരു സൂര്യ ആരാധികയാണെന്ന് അറിഞ്ഞാല്‍ മതി. ദൈവത്തോട് എന്നും ഞാന്‍ പ്രാര്‍ഥിക്കാറുണ്ടെകിലും ഒന്നും കേള്‍ക്കുന്നില്ലെന്ന്” വളരെ രസകരമായാണ് അനുശ്രീ പറയുന്നത്.
about anusree