അനുഷ്ക വിവാഹിതയാകുന്നു;വരൻ ആ സംവിധായകൻ!

ആരാധകർ ഒരുപാട് കാത്തിരുന്ന ഒരു വാർത്തയാണ് അനുഷ്ക ഷെട്ടിയുടെ വിവാഹം.താരത്തിന്റെ പുതിയ ചിത്രങ്ങൾ ഇറങ്ങുബോളൊക്കെ ആളുകൾ ഈ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.ഇപ്പോളിതാ കാത്തിരിപ്പിനൊടുവിൽ അനുഷ്ക വിവാഹിതയാകുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
അനുഷ്ക ഷെട്ടി ചലച്ചിത്ര സംവിധായകൻ പ്രകാശ് കോവേലമുഡിയെ വിവാഹം കഴിക്കുന്നുവെന്നും ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

മുതിർന്ന സംവിധായകൻ കെ. രാഘവേന്ദ്ര റാവുവിന്റെ മകനാണ് പ്രകാശ്. ഇരുവരും വിവാഹിതരാകുന്നു എന്നാണ് ഐ ബി ടൈംസും പിങ്ക്‌വില്ലയും റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ റിപ്പോർട്ടുകളോട് അനുഷ്കയോ പ്രകാശോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.വർഷങ്ങളായി അനുഷ്ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ച് ധാരാളം റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.ബാഹുബലിയിൽ അഭിനയിക്കുമ്പോൾ പ്രഭാസുമായാണ് അനുഷ്കയുടെ വിവാഹം എന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നും മറ്റ് ബന്ധങ്ങളില്ലെന്നും ഇരുവരും തുറന്ന് പറഞ്ഞു.പിന്നീട ഒരു ക്രിക്കറ്റ് താരവുമായി ബന്ധമുണ്ടന്ന് വാർത്തകൾ വന്നിരുന്നു.അതും വാർത്തകളായി തന്നെ നിന്നു.ഇപ്പോളിതിന് പിന്നാലെയാണ് തെലുങ്ക് സംവിധായകനായ പ്രകാശിനെ അനുഷ്ക വിവിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്തകൾ എപ്പോൾ പുറത്തുവന്നിരിക്കുന്നത്.

തെലുങ്ക് സംവിധായകനായ പ്രകാശ് 2004ൽ കുട്ടികളുടെ ബോമ്മലത എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്കെത്തുന്നത്. 2015 ലെ തെലുങ്ക്-തമിഴ് കോമഡി ചിത്രം സൈസ് സീറോയിലൂടെ അദ്ദേഹം അനുഷ്കയുമായി ഒന്നിച്ച് പ്രവർത്തിച്ചു. ഇതാണ് ഇരുവരുടേയും ബന്ധത്തിന് തുടക്കമിട്ടത് എന്നാണ് വിവരം. അനുഷ്‌ക അഭിനയിച്ച, തമിഴ് തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനും പ്രകാശായിരുന്നുപ്രശസ്ത ബോളിവുഡ് എഴുത്തുകാരിയായ കനിക ധില്ലനെ വിവാഹം കഴിച്ച പ്രകാശ് രണ്ട് വർഷം മുമ്പ് വേർപിരിഞ്ഞതായി അടുത്തിടെ സ്ഥിരീകരിച്ചു.

about anushka shetty

Vyshnavi Raj Raj :