ബോളിവുഡ് സിനിമ-സീരിയല്‍ നടന്‍ അനുപം ശ്യാം ആശുപത്രിയില്‍!

ബോളിവുഡ് സിനിമ-സീരിയല്‍ നടന്‍ അനുപം ശ്യാം ആശുപത്രിയില്‍. വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മന്‍ കി ആവാസ്: പ്രതിഗ്യ എന്ന പ്രമുഖ ഹിന്ദി സീരിയലിലൂടെ പ്രശസ്തനായ താരം സ്ലം ഡോഗ് മില്ല്യണെയര്‍, ഭണ്ഡിട്ട് ക്വീന്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ചികിത്സാ സഹായത്തിനായുള്ള വഴികള്‍ തേടുകയാണ് അദ്ദേഹത്തിന്റെ കുടുംബം. നടന്‍ സല്‍മാന്‍ ഖാന്റെ ബീയിങ് ഹുമന്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്. സഹായത്തിനായിള്ള വഴികള്‍ നോക്കാമെന്ന് നടന്‍ മനോജ് ബാജ്‌പൈ അറിയിച്ചിട്ടുണ്ടെന്നും സഹോദരന്‍ അനുരാഗ് പറഞ്ഞു.

അപെക്‌സ് കിഡ്‌നി കെയറില്‍ ഡയാലിസിസിന് വിധേയനാക്കിയിരുന്ന നടന്‍ ചികിത്സയിക്കിടെ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് മുംബൈയിലെ ലൈഫ്‌ലൈന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നടന്‍ ഇപ്പോള്‍ ഇവിടെ തീവ്രപരിചരണ വിഭാഗത്തിലാണ്.

about anupam shyam

Vyshnavi Raj Raj :