സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് അനുമോള്‍. തന്നെ തേടിയെത്തുന്ന എല്ലാ കഥാപാത്രങ്ങളും അതിന്റേതായ മികവില്‍ അവതരിപ്പിക്കാന്‍ താരം ശ്രമിക്കാറുണ്ട്. ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് അനുവിനെ തേടിയെത്തുന്നതില്‍ സിംഹഭാഗവും. സിനിമയിലെ പോലെ ജീവിതത്തിലും ബോള്‍ഡായ വ്യക്തിയാണ് അനു. സ്വന്തമായി യൂട്യൂബ് ചാനലുള്ള അനുമോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്.എന്നാൽ താരത്തിന് നിരന്തരം സൈബർ ആക്രമണങ്ങൾ നേരിടേണ്ടതായും വരുന്നുണ്ട്.ഇപ്പോളിതാ തനിക്ക് സോഷ്യൽ മീഡിയയിലൂടെ ഉണ്ടായ ഒരു മോശം അനുബഹവതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനുമോൾ. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അനുവിന്റെ തുറന്ന് പറച്ചില്‍. തനിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചു തരുന്നവര്‍ക്കെതിരെയാണ് താരം പൊട്ടിത്തെറിച്ചത്..
തങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ തനിക്ക് എപ്പോഴും മെസ്സേജ് വരുന്നു. ബ്ലോക്ക് ചെയ്ത് മടുത്തെന്നും ഇത് അവസാനിപ്പിക്കണമെന്നും അനുമോള്‍ പറയുന്നു. ഒരാള്‍ പല അക്കൗണ്ടുകളില്‍ നിന്നുമായി തന്റെ സ്വകാര്യ അവയവത്തിന്റെ വീഡിയോ തനിക്ക് അയക്കുന്നുണ്ട്.ദൈവം തന്നെ ഏറ്റവും വലിയ സമ്മാനമാണെന്നാണ് ഇയാള്‍ കരുതിയിരിക്കുന്നതെന്നും താരം പറഞ്ഞു. ഇനി ഇത് ആവര്‍ത്തിക്കരുതെന്നും ആവര്‍ത്തിക്കുകയാണെങ്കില്‍ ഇയാളെകുറിച്ച് സൈബര്‍ സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും നടി പറഞ്ഞു. സ്ത്രീകള്‍ക്ക് ഇത്തരം ചിത്രങ്ങള്‍ അയക്കുന്നവര്‍ അറിയേണ്ടത് അറപ്പല്ലാതെ മറ്റൊന്നും ഇതുകൊണ്ട് ഉണ്ടാകില്ല എന്നാണെന്നും അനു കൂട്ടിച്ചേര്‍ക്കുന്നു.
‘കണ്ണുക്കുള്ളെ’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നു വന്ന അനുമോൾക് പിന്നീടങ്ങോട്ട് ലഭിച്ചത് നിരവധി നല്ല കഥാപാത്രങ്ങളായിരുന്നു.2011ല്‍ പ്രദര്‍ശനത്തിനെത്തിയ ‘കാറ്റു പറഞ്ഞ കഥ’ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ഇവന്‍ മേഘരൂപന്‍, ഡേവിഡ് ആന്റ് ഗോലിയാത്ത്, അകം, ഗോഡ് ഫോര്‍ സെയില്‍, വെടിവഴിപാട്, ചായില്ല്യം, ജമ്‌നാപ്യാരി, റോക്ക്‌സ്റ്റാര്‍, നിലാവറിയാതെ, തുടങ്ങിയവ അഭിനയയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടതാണ്. ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം എന്നീ ചിത്രങ്ങളില്‍ അനുമോള്‍ അവതരിപ്പിച്ച വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. ചായില്യത്തിലെ ഗൗരി എന്ന കഥാപാത്രത്തിന് നിരൂപക പ്രശംസ ലഭിച്ചിരുന്നു.
about anumol