ബോളിവുഡ് മതിയായെന്ന തുറന്നുപറഞ്ഞ് സംവിധായകന്‍ അനുഭവ് സിന്‍ഹ.’മതി ഞാന്‍ ബോളിവുഡില്‍ നിന്ന് രാജിവയ്ക്കുന്നു.അതിനര്‍ത്ഥം എന്ത് തന്നെയായാലും’ -അദ്ദേഹം ട്വീറ്റ് ചെയ്തു. കൂടാതെ യൂസര്‍ നെയിമില്‍ ‘നോട്ട് ബോളിവുഡ്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതേസമയം, താന്‍ ഇനിയും സിനിമകള്‍ ചെയ്യുമെന്നും, അത് ബോളിവുഡില്‍ നിന്നായിരിക്കില്ലെന്നും അനുഭവ് സിന്‍ഹ മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി.
നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബോളിവുഡില്‍ വലിയ രീതിയിലുള്ള വിവാദങ്ങളാണ് അരങ്ങേറുന്നത്. ബോളിവുഡ് സിനിമാ ലോകത്തിന് പുറത്തു നിന്നു വരുന്നവര്‍ക്ക് സ്വന്തം ഇടംനേടാന്‍ ശക്തമായ ലോബീയിങ് മൂലം സാധിക്കുന്നില്ലെന്നും ആരോപണമുണ്ട്.
ഇതിന്റെ തുടര്‍ച്ചയാണ് സംവിധായകന്റെ നിലപാട്. ആര്‍ട്ടിക്കിള്‍ 15, മുല്‍ക്, ഥപ്പട് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അനുഭവ് സിന്‍ഹ.
about anubhav sinha