സിൽക് സ്മിതയുടെ ബയോപിക്; അൽപം സെക്സിയായി ചെയ്യാനാകുമോ?അഞ്ജലി മേനോന്റെ പേരിൽ വ്യാജ അക്കൗണ്ട്!

ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കി തട്ടിപ്പു നടത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. നാടിനടന്മാരുടെയും മറ്റും വ്യജ അക്കൗണ്ടുകളാണ് കൂടുതൽ കണ്ടുവരുന്നത്. അഞ്ജലി മേനോന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി യുവ നടികളെ ഉൾപ്പടെ വിളിച്ച് അവസരം വാഗ്ദാനം ചെയ്ത യുവാവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.യുവാവ് വിളിച്ച് അവസരം വാഗ്ദാനം ചെയ്തത് 18 പേർക്കെന്ന് പൊലീസ് വ്യക്തമാക്കുന്നത്. ‘അന്തരിച്ച നടി സിൽക് സ്മിതയെ കേന്ദ്രീകരിച്ചുള്ള ബയോപിക് എടുക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിലേയ്ക്ക് അൽപം ഗ്ലാമറസായ വേഷങ്ങൾ ചെയ്യേണ്ടി വരും. അൽപം സെക്സിയായി ചെയ്യാനാകുമോ’ എന്നെല്ലാം അന്വേഷിച്ചായിരുന്നു വിളികൾ.

ഇതു സംബന്ധിച്ച് ചിലർ അഞ്ജലി മേനോനെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് അവർ ഈ വിവരം അറിയുന്നതും പൊലീസിൽ പരാതി നൽകുന്നതും. തുടർന്ന് പ്രതിക്കായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം ഓച്ചിറ കാഞ്ഞിരക്കാട്ടിൽ ജെ. ദിവിൻ(32) പൊലീസ് പിടിയിലായതെന്ന് എറണാകുളം സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ മനോരമ ഓൺലൈനോടു പറഞ്ഞു.

ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും വ്യാജ ഫേസ്ബുക്ക് പ്രൊഫൈലും മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഫോൺ കോളുകളും നടത്തിയിരുന്നതിനാൽ ആദ്യഘട്ടത്തിൽ പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്.

ഇയാൾ ഉപയോഗിച്ചിരുന്ന ഫോൺ നമ്പരുകൾ പലതും വ്യാജ വിലാസം വച്ച് എടുത്തതാണെന്നും പൊലീസിന് വ്യക്തമായി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇദ്ദേഹം പാലക്കാട് ഉണ്ടെന്നു വ്യക്തമാകുകയായിരുന്നു. തുടർന്ന് ഇവിടെനിന്ന് അറസ്റ്റ് ചെയ്ത് എറണാകുളത്ത് എത്തിക്കുകയായിരുന്നു. പ്രതിയെ മെഡിക്കൽ പരിശോധനകൾക്കു ശേഷം കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു.

എന്നാൽ രണ്ട് വർഷം മുമ്പേ ഇതുപോലെ വ്യാജ കാസ്റ്റിങ് കോളുമായി ബന്ധപ്പെട്ട് അഞ്ജലി മേനോൻ തന്നെ തന്റെ ഫെയ്സ്ബുക്കിൽ പേജില്‍ വിവരങ്ങൾ കുറിച്ചിരുന്നു. ഇതേക്കുറിച്ച് അഞ്ജലി പറയുന്നു. ‘ഒരു മാസം മുമ്പ് വിദേശത്തുനിന്നും ഒരു യുവതി അഞ്ജലി മേനോന്‍ എന്ന പേരിൽ വിളിക്കുന്നതായും സൂര്യ/പൃഥ്വിരാജ് ചിത്രത്തിലേയ്ക്ക് അഭിനയിക്കാൻ ആളെ അന്വേഷിക്കുന്നതായും അറിയാൻ കഴിഞ്ഞു.’

അഞ്ജലി മേനോൻ പ്രതികരിച്ചത് ഇങ്ങനെ ..
‘വിളി വന്നവർ എന്നെ ബന്ധപ്പെട്ടു. നേരത്തെ ഈ കേസിൽ തെളിവില്ലാത്തതുകൊണ്ടാണ് പൊലീസിൽ പോകാതിരുന്നത്. ഞാൻ അവരോട് ഇമെയ്‌ൽ സന്ദേശമോ അല്ലെങ്കിൽ ഫോൺ നമ്പറോ തരാൻ ആവശ്യപ്പെട്ടു. അവർ ട്രൂകോളർ സ്ക്രീൻഷോട്ടുകൾ എനിക്ക് അയച്ചു. അതിൽ അഞ്ജലി മേനോൻ ഡയറക്ടർ എന്നാണ് കണ്ടത്. കോൾ റെക്കോർഡിങിൽ സ്ത്രീയുടെ ശബ്ദവും കേൾക്കാമായിരുന്നു. എന്റെ പേരിൽ അവരെ സ്വാധീനിച്ച് ഗ്ലാമറസ് വേഷങ്ങൾ ചെയ്യിക്കുകയായിരുന്നു ആവശ്യം.’

‘ഈ വിവരങ്ങൾ കിട്ടിയ ഉടൻ തന്നെ ഞാൻ കേരള പൊലീസിൽ അറിയിക്കുകയായിരുന്നു. അവർ ഉടൻ തന്നെ പ്രതിയെ പിടികൂടി.’‘നിങ്ങൾ ആരെയെങ്കിലും ഒരാള്‍ സിനിമയുടെ കാസ്റ്റിങിനായി സമീപിക്കുന്നുവെന്ന് തന്നെ ഇരിക്കട്ടെ. അവർ ഇക്കാര്യം മറ്റാരോടും പറയരുതെന്ന് പറഞ്ഞാൽ നിങ്ങൾ സംശയിക്കണം. മാത്രമല്ല അതിനുള്ള തെളിവുകളും ൈകയ്യിൽ ഉണ്ടാകണം.’

‘ഇനി ആരെങ്കിലും എന്റെ പേരിൽ നിങ്ങളെ സമീപിച്ചാൽ അതിൽ സംശയം ഉണ്ടെങ്കിൽ contact.amenon@gmail.com ഈ മെയിൽ ഐഡിയിൽ വിവരങ്ങൾ അയച്ചു തരൂ. നിങ്ങളെ ബന്ധപ്പെട്ടവർ എന്റെ ടീമിൽ നിന്നാണെങ്കിൽ ഇതിൽ നിന്നും മറുപടി നിങ്ങള്‍ക്ക് ഉണ്ടാകും.’–അഞ്ജലി മേനോൻ പറയുന്നു.

about anjali menon

Vyshnavi Raj Raj :