സ്കൂൾ കാലത്തെ ചിത്രത്തിൽ ഇരട്ട വേഷത്തിൽ ലെന; ഇരട്ടകളാണോയെന്ന് ആരാധകർ !

രണ്ടു പതിറ്റാണ്ടിലേറെയായി മലയാളസിനിമയിൽ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റെയിടം കണ്ടെത്തിയ നായികയാണ് ലെന. ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെ സിനിമകളിൽ അരങ്ങേറ്റം കുറിച്ച ലെന ഇന്ന്, മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്നൊരു അഭിനേത്രി കൂടിയാണ്. കഥാപാത്രം നെഗറ്റീവാണോ പോസിറ്റിവാണോ എന്നൊന്നും നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾക്ക് തന്റേതായൊരു ടച്ച് നൽകാൻ ലെനയ്ക്ക് സാധിക്കാറുണ്ട്.

ഇപോഴിതാ ലെനയുടെ സ്‍കൂള്‍ കാലത്തെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ലെന സ്‍കൂള്‍ കാലത്തുള്ളതാണ് ഫോട്ടോ. ഇരട്ട വേഷത്തില്‍ എത്തിയതിന്റെ ഫോട്ടോ എന്നാണ് ലെന ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ലെന മികവുറ്റ കലാകാരിയാണ് എന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. ഓരോ വേഷവും തിളക്കമുറ്റതാക്കുന്നുവെന്നും പറയുന്നു. എന്തായാലും എല്ലാവരെയും അമ്പരപ്പിക്കുന്നതാണ് ലെനയുടെ ഫോട്ടോ.

about an actress

Revathy Revathy :