ബിഗ് ബോസ്സിൽ താൻ ഉണ്ടാകും എന്ന സൂചനയുമായി ആര്യ ചെന്നൈയിൽ!

കാത്തിരിപ്പിനൊടുവിലായി ബിഗ് ബോസ് സീസണ്‍ 3 എത്തുകയാണ്. മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ബിഗ്ഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ സീസൺ ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേയിൽ സംപ്രേക്ഷണം ചെയ്യുമെന്ന പ്രഖ്യാപനത്തിനു പിറകെ, ആരൊക്കെയാണ് ഇത്തവണ മത്സരാർത്ഥികൾ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഫെബ്രുവരി 14ന് ബിഗ് ബോസ് സീസണ്‍ എത്തുമെന്നറിയിച്ച് മോഹന്‍ലാല്‍ എത്തിയിരുന്നു. വേറിട്ട ഗെറ്റപ്പിലായിരുന്നു പ്രമോ വീഡിയോയില്‍ താരം പ്രത്യക്ഷപ്പെട്ടത്. കെട്ടിലും മട്ടിലും പുതുമയുമായാണ് ഇത്തവണത്തെ സീസണ്‍ എത്തുന്നതെന്ന തരത്തിലുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇത്തവണ ആരൊക്കെയായിരിക്കും മത്സരിക്കുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. നിരവധി താരങ്ങളുടെ പേരാണ് ഉയര്‍ന്നുകേട്ടത്. ഇപ്പോഴിതാ ബിഗ് ബോസ്സിൽ താൻ ഉണ്ടാകും എന്ന സൂചനയുമായി ആര്യ എത്തിയിരിക്കുകയാണ്. ” നിങ്ങൾ നിങ്ങളായി തന്നെ ബിഗ് ബോസിൽ തുടരുന്നതാകും നല്ലത്; അല്ലെങ്കിൽ ഒരു ചെറിയ മുളകിന് പോലും നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ആളെ പുറത്തുകടത്താൻ കഴിയും”, എന്നാണ് പുതിയ മത്സരാർത്ഥികളോടായി ആര്യയ്ക്ക് പറയാൻ ഉള്ളത്.

ബിഗ് ബോസ് മലയാളം പുതിയ സീസണിനായുള്ള കാത്തിരിപ്പിൽ ആണ് എല്ലാ ബിഗ് ബോസ് പ്രേമികളും. ഒന്നാം സീസണിൽ നിന്നും തീർത്തും വ്യത്യസ്തം ആയിരുന്നു രണ്ടാം സീസൺ. അതിൽ നിന്നും തീർത്തും വ്യത്യസ്ത സെറ്റപ്പിൽ ആകും മൂന്നാം സീസൺ എത്തുന്നത് എന്നാണ് ഇപ്പോൾ സൂചന.
ചാനൽ പുറത്തുവിട്ട പ്രമോകളിൽ കൂടി ഫെബ്രുവരി 14 ന് ആണ് ഗ്രാൻഡ് ഓപ്പണിങ് എന്ന് വ്യക്തവുമാണ്. പങ്കെടുക്കുന്ന മത്സാർത്ഥികൾ എല്ലാം തന്നെ ഇതിനകം തന്നെ ചെന്നൈയിൽ എത്തുകയും അവരുടെ ക്വാറന്റൈൻ പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ ആണ് ആര്യയുടെ പുതിയ വിശേഷം ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആര്യ ഇപ്പോൾ ചെന്നൈയിൽ ആണുള്ളത്. പുതിയ സീസണിൽ പഴയ മത്സരാത്ഥികളെയും ഉൾപ്പെടുത്തും എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിൽ ആണ് താൻ ചെന്നൈയിൽ എത്തിയ വിവരം ആര്യ അറിയിക്കുന്നത്. ഷോ തുടങ്ങാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ ആര്യയുടെ ചെന്നൈ വിസിറ്റ് ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതേസമയം ദി ഷോ മസ്റ്റ് ഗോ ഓൺ എന്ന ക്യാപ്‌ഷനിലൂടെയാണ് ആര്യ ചിത്രങ്ങൾ പങ്ക് വച്ചത്.

about an actress

Revathy Revathy :