സിനിമയിലേയ്ക്ക് വരുന്നുവെന്ന് അറിഞ്ഞപ്പോഴേ അച്ഛൻ മുന്നറിയിപ്പ് നൽകിയിരുന്നു; താരപുത്രി !

മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് വികെ പ്രകാശ്. വികെപി എന്ന പേരിലാണ് അറിയപ്പെടുന്നത്.മലയാളം, ഹിന്ദി, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി പത്തിലധികം ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ട്രെൻഡ്സ് എന്ന പേരിലുള്ള പരസ്യചിത്ര നിർമ്മാണ സ്ഥാനപനത്തിന്റെ ഉടമ കൂടിയാണ് അദ്ദേഹം.2000-ൽ പുറത്തിറങ്ങിയ പുനരധിവാസം ആണ് വി.കെ. പ്രകാശ് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. ഈ ചിത്രത്തിന് ഏറ്റവും നല്ല മലയാളചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചു.

ഇപ്പോഴിതാ അച്ഛന് പിന്നാലെ മകളും സിനിമയിൽ ചുവട് വെച്ചിട്ടുണ്ട്. അച്ഛനെ പോലെ തന്നെ സംവിധായകയുടെ കുപ്പായമാണ് മകൾ കാവ്യ പ്രകാശും തിരഞ്ഞെടുത്തിരിക്കുന്നത്. കാവ്യയുടെ ആദ്യചിത്രം വാങ്ക് റിലീസിനൊരുങ്ങുകയാണ്. യാദൃശ്ചികമായാണ് വാങ്ക് തന്റെ ആദ്യ സംവിധാന സംരംഭമായതെന്നാണ് കാവ്യ പറയുന്നത്. ഒരു ചാനലിൽ നൽകിയ അഭിമുഖത്തിലാണ് ഇതിനെ കുറിച്ച് മനസ് തുറന്നത്. കൂടാതെ സിനിമയിലേയ്ക്ക് വരുന്നുവെന്ന് പറഞ്ഞപ്പോൾ അച്ഛൻ വികെപി നൽകിയ മുന്നറിയിപ്പിനെ കുറിച്ചും കാവ്യ അഭിമുഖത്തിൽ പറയുന്നു.

ചെറുപ്പം മുതലെ സിനിമ തന്നെയായിരുന്നു പാഷനെന്നാണ് കാവ്യ പറയുന്നത്. മണിപ്പാലില്‍ നിന്ന് ബി.എസ്.സി വിഷ്വല്‍ കമ്യുണിക്കേഷന്‍ ആണ് പഠിച്ചത്. സിനിമയിലേക്ക് വരുന്നുവെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ ഉപദേശങ്ങള്‍ ഒന്നും തന്നിരുന്നില്ല. പക്ഷേ ഒരു മുന്നറിയിപ്പ് തന്നിരുന്നു. ബുദ്ധിമുട്ടുള്ള മേഖലയാണ്, നൂറ്റൊന്ന് ശതമാനവും പ്രതിബദ്ധതതയും പാഷനും വേണം, ഒരു സ്ത്രീ ആയതിനാലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകും, രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരും. വിശ്രമം ഉണ്ടാകില്ല എന്നെല്ലാം പറഞ്ഞു തന്നിരുന്നു. പക്ഷെ ചെറുപ്പം മുതലേ ഇത് തന്നെ ആണ് എന്റെ ആഗ്രഹം എന്നറിയാവുന്നത് കൊണ്ട് തന്നെ അച്ഛന് അത് ഒരു അത്ഭുതമായിരുന്നില്ല.

യാദ്യശ്ചികമായാണ് താൻ വാങ്കിന്റെ കഥ കേൾക്കുന്നത്. വാങ്ക് നോവൽ സിനിമയാക്കുന്നതിൽ തനിക്ക് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ആശങ്കയുണ്ടായിരുന്നു. ഉണ്ണി സാറിന്റെ ഈ കഥ രാജ്യാന്തര തലത്തില്‍ വരെ ശ്രദ്ധ നേടിയ ഒന്നാണ്. ആ നോവലിനോട്, ഉണ്ണി സാറിനോട്, ഉണ്ണി സാറിന്റെ കാഴ്ച്ചപ്പാടിനോട് നൂറു ശതമാനം നീതി പുലര്‍ത്തുന്നതാവണം എന്റെ ചിത്രവും എന്നുണ്ടായിരുന്നു.

about an actress

Revathy Revathy :