ആദ്യ സിനിമയ്ക്ക് ശേഷം വന്ന മെസേജിലൂടെ ആരംഭിച്ച പ്രണയം, ആത്മീയയുടെ വിശേഷങ്ങൾ !

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകമനസിൽ സ്ഥാനം പിടിച്ച നടി ആത്മീയ രാജന്‍. ജോജു ജോര്‍ജിന്റെ നായികയായി ജോസഫ് എന്ന ചിത്രത്തിലൂടെയാണ് ആത്മീയ രാജന്‍ ജനശ്രദ്ധ നേടിയെടുക്കുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം ശ്രദ്ധേയമായ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരം നടിയെ തേടി എത്തുകയാണ്. ഇതിനിടെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചതിനെ കുറിച്ചുള്ള നടിയുടെ വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്ത് വന്നത്. മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായ സനൂപമാണ് ആത്മീയയുടെ ഭര്‍ത്താവ്. ഒരേ നാട്ടുകാര്‍ കൂടിയായ ഇരുവരും പ്രണയത്തിലായിരുന്നു. ഗുരുവായൂരില്‍ വെച്ച് നടത്താനിരുന്ന വിവാഹം നാട്ടില്‍ നടത്തേണ്ടി വന്നു. അങ്ങനെ കൊവിഡ് കാലത്തെ തന്റെ വിവാഹത്തെ കുറിച്ച് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് നടിയിപ്പോള്‍.

സനൂപും ഞാനും ഒരേ നാട്ടുകാരും ഒരേ കോളേജില്‍ പഠിച്ചവരുമാണ്. മംഗലാപുരം ശ്രീദേവി കോളേജിലായിരുന്നു ഞങ്ങള്‍ പഠിച്ചത്. ഒരേ കാലയളവില്‍ പഠിച്ചവരാണെങ്കിലും പരിചയം ഉണ്ടായിരുന്നില്ല. ആദ്യമായി സിനിമയില്‍ അഭിനയിച്ചതിന് ശേഷം ഒരുപാട് പേരുടെ മെസേജുകള്‍ വരാറുണ്ടായിരുന്നു. അക്കൂട്ടത്തിലൊന്ന് സനൂപിന്റേതായിരുന്നു. കണ്‍ഗ്രാറ്റ്‌സ്, ഞാനും അതേ കോളേജിലാണ് പഠിച്ചതെന്നായിരുന്നു ആ മെസേജ്. പരിചയം അത്രമാത്രമേ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ തളിപ്പറമ്പിലേക്ക് താമസം മാറിയിതന് ശേഷമാണ് സനൂപിനെ നേരില്‍ കാണുന്നതും കൂടുതല്‍ അടുപ്പത്തിലാകുന്നതും. ആ പരിചയം വിവാഹം വരെ എത്തി. ഞങ്ങളുടേത് പ്രണയവിവാഹമാണെന്നാണ് ആത്മീയ പറയുന്നത്. ആത്മീയ അഭിനയിക്കുന്ന അവനോവിലോന എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് വിവാഹം നടക്കുന്നത്. 19 വരെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ശേഷം ജനുവരി 25 നാണ് വിവാഹം. വൈകാതെ ലൊക്കേഷനിലേക്ക് തന്നെ പോകേണ്ടി വന്നു. ചിത്രീകരണ തിരക്കുകള്‍ കൊണ്ട് പത്ത് ദിവസം മാത്രമേ ലീവ് എടുത്തുള്ളു. സിനിമയെ പ്രൊഫഷനായി കാണുന്നവരും കലയെ സ്‌നേഹിക്കുന്നവരുമാണ് സനൂപിന്റെ കുടുംബം. തന്റെ അഭിനയ ജീവിതത്തിന് അവരുടെയെല്ലാം പിന്തുണ ഒപ്പമുണ്ടെന്നും നടി പറയുന്നു.

വിവാഹം 2020 ല്‍ തന്നെ നടത്താനായിരുന്നു പദ്ധതിയിട്ടത്. ഇതിനിടെ കൊവിഡ് പ്രതിസന്ധി വന്നു. പ്രിയപ്പെട്ടവരെല്ലാം എത്തിയതിന് ശേഷം വിവാഹം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ മുന്നോട്ട് പോകുന്ന സാഹചര്യം ആയത് കൊണ്ട് വിവാഹം നീട്ടി കൊണ്ട് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഗുരൂവായൂരില്‍ വച്ച് വിവാഹം നടത്തണമെന്നാണ് ഇരുകുടുംബങ്ങളുടെയും ആഗ്രഹം. ജനുവരിയില്‍ വിവാഹം തീരുമാനിച്ചപ്പോഴും അത് ഉറപ്പിച്ചിരുന്നു. ക്ഷേത്രത്തില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടെന്ന് അറിഞ്ഞതോടെ വിവാഹം നാട്ടില്‍ തന്നെ ആക്കാമെന്ന് തീരുമാനിച്ചു. വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രായമായവര്‍ ഉള്‍പ്പെടെയുള്ള ആളുകളുണ്ട്. കൊവിഡ് കാലത്തെ ദൂരയാത്ര കൂടി ഓര്‍ത്തപ്പോള്‍ എല്ലാവരെയും ബുദ്ധിമുട്ടിപ്പിക്കാതെ റിസ്‌ക് ഒഴിവാക്കി വിവാഹം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. ഇനി പൃഥ്വിരാജിനൊപ്പമുള്ള പുതിയ സിനിമയാണ് ആത്മീയ അഭിനയിക്കാനിരിക്കുന്ന ചിത്രം.

about an actress

Revathy Revathy :