വിവാഹദിനത്തെ പറ്റി ശരണ്യ മനസ്സ് തുറക്കുന്നു !

കുടുംബവിളക്ക് സീരിയലിലെ വേദികയായി പ്രേക്ഷകപ്രീതി നേടിയ നടിയാണ് ശരണ്യ ആനന്ദ്. അടുത്തിടെയാണ് നടി വിവാഹിതയായത്. ഇപ്പോഴിതാ നടി തൻ്റെ വിവാഹദിനത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. അന്നത്തെ ദിവസം ഞാന്‍ വളരെ മന്ദഗതിയിലായിരുന്നുവെന്നും രാവിലെ മുതല്‍ തന്നെ ദീര്‍ഘമായി ശ്വാസം എടുത്ത് പതിയെ പുറത്തേക്ക് വിട്ട് കൊണ്ടേ ഇരുന്നുവെന്നും വായുവിന് എന്തെങ്കിലും മണമുണ്ടോ എന്ന കാര്യമടക്കം താൻ ചെയ്തുകൊണ്ടിരുന്നുവെന്നും ശരണ്യ പറഞ്ഞു.

തന്റെ വിവാഹദിവസമുള്ള എല്ലാ കാര്യങ്ങളും വിശദമായി തന്നെ ഉള്‍കൊള്ളാന്‍ ആഗ്രഹിച്ചുവെന്നും കുടുംബാംഗങ്ങള്‍ക്കൊപ്പം ഗുരുവായൂര്‍ അമ്പലത്തിന്റെ ഗെയിറ്റില്‍ വളരെ സമാധാനത്തോടെ ഇരുന്നതായും ശരണ്യ. ആളുകള്‍ സംസാരിക്കുന്നതെന്തൊക്കെയാണെന്നും അവിടെ ഏത് പാട്ടാണ് പാടുന്നത് എന്നതടക്കമുള്ള കാര്യങ്ങളെല്ലാം കാര്യമായി തന്നെ ശ്രദ്ധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ശരണ്യ ആനന്ദ് പറയുന്നു. ഞങ്ങൾ ത്രിൽഡായിരുന്നതിനപ്പുറം പരിഭ്രമവുമുണ്ടായിരുന്നു. എല്ലാം നടക്കുന്നതെങ്ങനെയായിരിക്കും എന്നൊക്കെയോർത്ത് താന്‍ അത്ഭുതപ്പെട്ടിരുന്നുവെന്നും നടി പറഞ്ഞു. ദൈവ സാഹയത്താല്‍ വിവാഹം മനോഹരമായി തന്നെ നടന്നെന്നും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത എല്ലാ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമുള്ള നന്ദിയെന്നും സോഷ്യല്‍ മീഡിയയില്‍ നടി കുറിച്ചു.

about an actress

Revathy Revathy :