പ്രേം നസീർ അവസാന കാലത്ത് വാങ്ങിയ പ്രതിഫലം എത്രയെന്ന് അറിയോ ?

മലയാളത്തിന്‍റെ സ്വന്തം നിത്യഹരിത നായകനാണ് പ്രേം നസീർ. 1989 ജനുവരി 16നാണ് ഇന്ത്യൻ സിനിമാ പ്രേമികളെ തന്നെ ഞെട്ടിച്ചുകൊണ്ട് സൂപ്പര്‍സ്റ്റാറിൻ്റെ വിയോഗ വാര്‍ത്ത ലോകമറിഞ്ഞത്. ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ അഭിനയിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡും അദ്ദേഹത്തിന്‍റെ പേരിലാണ്. പ്രണയനായകന്മാരുടെ ഗണത്തിൽ മുൻപന്തിയിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനം. 35ലേറെ സിനിമകളിൽ ഇരട്ട വേഷങ്ങളിലും മൂന്നോളം സിനിമകളിൽ ട്രിപ്പിള്‍ വേഷങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അവസാന കാലഘട്ടത്തില്‍ നസീര്‍ വാങ്ങിയിരുന്ന പ്രതിഫലം എത്രയായിരുന്നു എന്ന് കൂടി കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സുരേഷ് കുമാര്‍ പറയുകയാണ്. നിര്‍മാതാക്കള്‍ക്ക് നഷ്ടം വരാതെ അവരെ കൂടി സംരക്ഷിക്കുന്ന പ്രകൃതമായിരുന്നു നസീറിന്റേതെന്നും തനിക്കും അങ്ങനൊരു അനുഭവം ഉണ്ടായെന്നും സുരേഷ് പറയുന്നു. നസീര്‍ സാറിനെ പോലൊരാള്‍ ഇനിയുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അത്രയും കൃത്യതയോട് കൂടി കാര്യങ്ങള്‍ ചെയ്യുന്ന ഒരാളായിരുന്നു അദ്ദേഹം. അന്ന് മദ്രാസില്‍ പല ഷിഫ്റ്റുകളിലായിട്ടാണ് സിനിമ ഷൂട്ട് ചെയ്യുന്നത്. രാവിലെ 7 മുതല്‍ 9 വരെ, 9-11 അങ്ങനെ രണ്ടോ മൂന്നോ മണിക്കൂര്‍ വീതം ഓരോരുത്തര്‍ക്ക് കൊടുത്താണ് സാര്‍ ഓരോ പടങ്ങളും തീര്‍ക്കുന്നത്.

ഏറ്റവും കുറഞ്ഞ ചെലവില്‍ പടം ചെയ്തിരുന്നവരാണ് അവര്‍. സാറും അങ്ങനെയായിരുന്നു. നസീര്‍ ഏറ്റവുമൊടുവില്‍ വാങ്ങിയ പ്രതിഫലം ഒരു ലക്ഷമോ രണ്ട ലക്ഷമോ മറ്റോ ആയിരുന്നു. അതില്‍ കൂടുതലൊന്നും സാര്‍ വാങ്ങിയിട്ടില്ല. ഇപ്പോഴത്തെ ആളുകള്‍ വാങ്ങുന്ന ശമ്പളം അറിയാമല്ലോ. അന്നത്തെ കാശിന്റെ വാല്യൂ വേറെ ഇന്നും വേറെയാണ്. നസീര്‍ സാറിന്റെ മനസ് തന്നെ വലുതാണ്. ഞാന്‍ തന്നെ ഒരു സിനിമ ചെയ്തിട്ട് അത് നന്നായി പോകുന്നില്ലെന്ന് കണ്ടപ്പോള്‍ ഒരു 25000 രൂപ വേണ്ടെന്ന് പറഞ്ഞു. അയല്‍ വാസി ഒരു ദരിദ്രവാസി എന്ന സിനിമയായിരുന്നു അത്. ആ സിനിമയ്ക്ക് ഇത്രയും പൈസ വാങ്ങിയില്ല. അങ്ങനെയുള്ള ഒരാളാണ് നസീര്‍ സാര്‍. മലയാള സിനിമ ഉള്ളിടത്തോളം കാലം നസീറും അദ്ദേഹത്തിന്റെ ഓര്‍മ്മകളും ഉണ്ടാവുമെന്നും സുരേഷ് കുമാര്‍ പറയുന്നു.

about an actor

Revathy Revathy :