നായികയെ പേടിയോടെ ഞാൻ വിട്ടുകളഞ്ഞു, അവൾ എന്നോട് ദേഷ്യപ്പെട്ടു: ഉണ്ണി മുകുന്ദൻ.

മലയാളത്തിലെ യുവനടന്മാരില്‍ പ്രശസ്തനാണ് ഉണ്ണി മുകുന്ദൻ (കൃഷ്ണാ മുകുന്ദൻ). കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. പിന്നാലെ മമ്മൂട്ടിയുടെ ബോംബൈ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു താരം. മല്ലു സിംഗ് പോലുളള സിനിമകളായിരുന്നു ഉണ്ണി മുകുന്ദനെ നായകനിരയിലേക്ക് ഉയര്‍ത്തിയത്. പിന്നീട് എല്ലാതരം സിനിമകളിലും അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരമായി ഉണ്ണി മുകുന്ദന്‍ മാറി. മോളിവുഡില്‍ നിരവധി ആരാധകരുളള താരം കൂടിയാണ് നടന്‍. 2011ലാണ് ഉണ്ണിയുടെ അരങ്ങേറ്റ ചിത്രമായ ബോംബൈ മാര്‍ച്ച് 12 പുറത്തിറങ്ങുന്നത്. ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയ പ്രകടനമാണ് ഉണ്ണിയും കാഴ്ചവെച്ചത്.

റോമ ആയിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു ബോംബെ മാര്‍ച്ച് 12. മമ്മൂട്ടിക്കും ഉണ്ണി മുകുന്ദനും പുറമെ സുധീര്‍ കരമന, ശാരി, സാദിഖ്, ലിജോ ജോസ് പെല്ലിശ്ശേരി, അനില്‍ മുരളി, ലാല്‍, രാജീവ് ഗോവിന്ദ പിളള, ജ്യോതി കൃഷ്ണ, സീമാ ജി നായര്‍ എന്നീ താരങ്ങളായിരുന്നു ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. അഫ്‌സല്‍ യൂസഫ് ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതേസമയം ബോംബ് മാര്‍ച്ച് 12 സമയത്ത് നടന്ന ഒരു സംഭവം സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തിയിരുന്നു. തനിക്ക് ഒരുപാട് ഓര്‍മ്മകള്‍ നല്‍കിയ സിനിമയാണിതെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. ഞാന്‍ എന്റെ തന്നെ എറ്റവും കൂടുതല്‍ കണ്ട സിനിമ ബോംബൈ മാര്‍ച്ച് പന്ത്രണ്ട് ആണ്. അത് എനിക്ക് ഒരുപാട് ഓര്‍മ്മകള്‍ നല്‍കുന്ന സിനിമയാണ്. പ്രത്യേകിച്ച് അതിലെ ആ ഹിറ്റ് ഗാനം. ഞാന്‍ വഞ്ചി തുഴഞ്ഞു വരുന്ന സീനൊക്കെ വീണ്ടും വീണ്ടും എടുത്തുകാണുമ്പോള്‍ എനിക്കത് ഭയങ്കര പ്രിയമാണ്. അതില്‍ നായിക എന്റെ കൈകളിലേക്ക് വരുമ്പോള്‍ ഞാന്‍ പേടിയോടെ വിട്ടുകളയുകയും അവള്‍ എന്നോട് ദേഷ്യപ്പെട്ടതുമൊക്കെ ഓര്‍മ്മയുണ്ട്.

about an actor

Revathy Revathy :