പോസ്റ്റർ ഡിസൈൻ ശരിക്കും ഉള്ളിൽ തീ കോരിയിട്ടു; ലാൽ.

മലയാളചലച്ചിത്ര രംഗത്തെ ശ്രദ്ധേയമായ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ്-ലാൽ. കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധേയരായ മിമിക്രി താരങ്ങളായ സിദ്ദിഖും ലാലുമാണ് പിൽക്കാലത്ത് സിദ്ദിഖ് ലാൽ കൂട്ടുകെട്ടായി മാറിയത്. 1989-ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങ് ആയിരുന്നു ഇവരുടെ ആദ്യ ചിത്രം. വേറിട്ട സംവിധാന ശൈലിയിലൂടെ ശ്രദ്ധേയരായ സിദ്ദിഖ് ലാൽ സഖ്യം ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിച്ച ഏതാനും ചിത്രങ്ങൾ ‍കൂടി ഒരുക്കിയശേഷമാണ് പിരിഞ്ഞത്. സിദ്ദിഖ് തിരക്കഥാ സംവിധാന രംഗത്ത് തുടർന്നപ്പോൾ ലാൽ അഭിനയം, നിർമ്മാണം, വിതരണം തുടങ്ങി വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായി.

റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രം. ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചിത്രം ചർച്ചാ വിഷയമാണ്.
റാംജിറാവ് സ്പീക്കിങ്ങ് ചിത്രം ചെയ്യുമ്പോൾ ഏറെ ടെൻഷനടിച്ച സംഭവത്തെ കുറിച്ച് നടനും സംവിധായകനുമായ ലാൽ. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്വാസം തന്നെ നിലച്ചു പോകുന്ന അവസ്ഥയായിരുന്നു അതെന്നാണ് ലാൽ പറയുന്നത്. താനു സംവിധായകൻ സിദ്ദിഖും ആകെ തളർന്നു പോയൊന്നും ആദ്യ സിനിമയിലെ അനുഭവം പങ്കുവെച്ച് കൊണ്ട് ലാൽ പറയുന്നു.
റാംജിറാവ് സ്പീക്കിങ്ങ്‌’ ആലപ്പുഴയിലെ കടല്‍പ്പാലം എന്ന സ്ഥലത്ത് ചിത്രീകരിക്കുമ്പോള്‍ അവിടെ വിജി തമ്പിയുടെ ‘നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. ആ സിനിമയുടെ ഒരു പോസ്റ്റര്‍ ഡിസൈന്‍ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി കിഡ്നാപ്പേഴ്സിന്റെ മുഖം മൂടി ധരിച്ചു നില്‍ക്കുന്ന മൂന്നു പേര്‍. ഞങ്ങളുടെ സിനിമയ്ക്ക് സമാനമായ രീതിയിലുള്ള പോസ്റ്റര്‍ ഡിസൈന്‍ ശരിക്കും ഉള്ളില്‍ തീ കോരിയിട്ടു.

അന്ന് വരെ തട്ടിക്കൊണ്ടു പോകല്‍ കഥ മലയാളത്തില്‍ വന്നിട്ടില്ല. ഞങ്ങള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അതേ സമയം തന്നെ കിഡ്നപ്പിംഗുമായി ബന്ധപ്പെട്ടു മറ്റൊരു സിനിമ. ഞങ്ങളുടെ കഥ മോഷ്ടിക്കപ്പെട്ടുവോ എന്ന് വരെ ചിന്തിച്ചു. ഉള്ളില്‍ തീ കോരിയിട്ട നിമിഷമായിരുന്നു അത്. എന്തായാലും രണ്ടു സിനിമയും ഇറങ്ങി കഴിഞ്ഞപ്പോള്‍ മനസിലായി അത് ഞങ്ങളുടെ സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന്. ആദ്യ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറ്റവും ആദ്യം ഓര്‍മ്മ വരുന്ന അനുഭവമാണിത്- ലാൽ പറയുന്നു. മറ്റൊരു അഭിമുഖത്തിൽ റാംജിറാവു എന്ന വിഡ്ഢിയായ വില്ലൻ പിറന്നതിനെ കുറിച്ച സിദ്ദിഖ് മനസ് തുറന്നിരുന്ന . വിജയ രാഘവനായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയിൽ സാധാരണ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോൾ ജീവിതത്തിൽ നമ്മൾ കണ്ട കഥാപാത്രങ്ങളുടെ പെരുമാറ്റരീതികൾ, മാനറിസങ്ങളൊക്കെ പകർത്താറുണ്ട്. അതുപോലെ യഥാർഥ ജീവിതത്തിൽ കാണുന്ന അനുഭവങ്ങളും പകർത്താറുണ്ട്. ചിലത് സാങ്കൽപികമായിരിക്കും. ചിലത് ഒരാളും ഇതുവരെ കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങളുണ്ടാകും. അത്തരത്തിലൊന്നാണ് വിജയ രാഘവൻ അവതരിപ്പിച്ച റാംജിറാവു എന്ന കഥാപാത്രം.

റാംജിറാവു എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. സിനിമ ഇറങ്ങിയ സമയത്തേക്കാൾ കൂടുതൽ പ്രേക്ഷക സ്വീകാര്യതയാണ് ഇന്ന് ലഭിക്കുന്നത്. കാരണം ചിത്രത്തിലെ തമാശകളുടെ പുതുമയാണ്. . സായി കുമാർ, മുകേഷ്, ഇന്നസെന്റ് എന്നിവർക്കൊപ്പം രേഖ, വിജയരാഘവൻ, ദേവൻ, മാമുക്കോ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.സായികുമാറിന്റേയും രേഖയുടേയും ആദ്യ ചിത്രം കൂടിയാണ് ഇത്.മലയാളത്തിൽ വൻ വിജയമായ ചിത്രം പിന്നീട് ഹിന്ദിയിൽ റീമേക്ക ചെയ്തിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ . അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്.

about an actor

Vyshnavi Raj Raj :