നടൻ കൃഷ്ണകുമാർ ബി ജെ പിയിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ വച്ച് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നാണ് കൃഷ്ണകുമാർ അംഗത്വം സ്വീകരിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ വച്ച് ആയിരുന്നു കൃഷ്ണകുമാർ പാർട്ടി അംഗത്വം സ്വീകരിച്ചത്. മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ഒ രാജഗോപാലിന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങിയതിന് ശേഷമായിരുന്നു അംഗത്വം സ്വീകരിച്ചത്.
പാർട്ടിയുടെ ദേശീയ അധ്യക്ഷൻറെ കൈയ്യിൽ നിന്ന് അംഗത്വം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു. അധികാര സ്ഥാനത്തു നിന്ന് മാറി നിൽക്കില്ല. ജന സേവനത്തിന് പദവികൾ സഹായകമാണ്, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിന് ഇറങ്ങാൻ 100 ശതമാനം തയാറാണെന്ന് നേരത്തെ കൃഷ്ണകുമാർ പ്രതികരിച്ചിരുന്നു. അറിയപ്പെടുന്ന ഒരു കലാകാരൻ സ്ഥാനാർഥിയാകുമ്പോഴോ പ്രചരണത്തിന് ഇറങ്ങുമ്പോഴോ പത്ത് പേരിൽ കൂടുതൽ സ്വാധീനമുണ്ടാക്കാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
about an actor