ഗോകുൽ സുരേഷ് നായകനാകുന്ന പുതിയ സിനിമ ഇതാണ്…

ഗോകുല്‍ സുരേഷ് നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ഗഗനചാരി എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കൊച്ചിയിൽ നടന്നു. ഗോകുൽ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ശിവ സായ്‍യുമായി ചേര്‍ന്ന് സംവിധായകൻ അരുണ്‍ ചന്ദ്ര സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

അരുൺ ചന്ദുവുമൊത്ത് ചിത്രമൊരുങ്ങുന്നു. ഗണേഷ് മാമനൊപ്പം ദുര്‍ഘടമായ ഒരു യാത്ര. ഒപ്പം അജുവേട്ടനും അനാർക്കലിയുമുണ്ട്. എല്ലാവരുടെയും അനുഗ്രഹം വേണം. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അരുൺ ചന്ദുവാണ്‌ സിനിമ സംവിധാനം ചെയ്യുന്നത്. അനാർക്കലി മരക്കാരാണ് സിനിമയിലെ നായിക . അജു വര്‍ഗ്ഗീസും കെബി ഗണേഷ്‌കുമാറും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ സുരേഷ് സിനിമയിലേക്ക് എത്തുന്നത്.

about an actor

Vyshnavi Raj Raj :