എനിക്കെന്റെ പാപ്പു എങ്ങനെയാണോ അതുപോലെയാണ് അഭിരാമിയും!

ബിഗ് ബോസ് രണ്ടാം സീസണിലെ മികച്ച മല്‍സരാര്‍ത്ഥികളായിരുന്നു അഭിരാമി സുരേഷും അമൃത സുരേഷും. ഇപ്പോളിതാ സഹോദരിയെ കുറിച്ച്‌ താരം പറയുന്ന ചില കാര്യങ്ങള്‍ വൈറലാവുകയാണ്.

എനിക്കെന്റെ പാപ്പു (മകള്‍ അവന്തിക) എങ്ങനെയാണോ അതുപോലെയാണ് അനുജത്തി അഭിരാമിയും.
അവളില്ലാത്ത ഒരു ദിവസത്തെ പറ്റി എനിക്ക് ആലോചിക്കാന്‍ തന്നെ കഴിയാറില്ല. എന്തു തീരുമാനം എടുക്കുമ്ബോഴും എവിടെ പോകുമ്ബോഴും സങ്കടം വന്നാലും സന്തോഷം വന്നാലും ചുറ്റിലും അവള്‍ വേണമെന്നാണ് ആഗ്രഹം. ‘അഭീ നീ കല്യാണം കഴിച്ച്‌ ദൂരേയ്ക്കൊന്നും പോകണ്ട, എന്ന് ഞാന്‍ തമാശയ്ക്ക് അവളോട് പറയാറുണ്ട്. നമുക്കിങ്ങനെ പാട്ടും ഷോയും ഒക്കെയായി നടക്കാം എന്ന്. വെറുതെ പറയുന്നെയാണ്. പക്ഷേ പാട്ടിലായാലും ജീവിതത്തിലായാലും അവളാണ് ബെസ്റ്റ് ഫ്രണ്ടും എന്റെ സോള്‍ മേറ്റും’ എന്നുമായിരുന്നു അമൃത പറഞ്ഞിരുന്നത്.

about amritha suresh

Vyshnavi Raj Raj :