പ്രഭാസ്‌ ചിത്രത്തില്‍ അമിതാഭ് ബച്ചനും!

താരനിരകളെ കൊണ്ട് ശ്രദ്ധേയമാവുകയാണ് നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഇരുപത്തിയൊന്നാം ചിത്രം. പ്രഭാസിന്റെ പുതിയ ചിത്രത്തില് ഇതിഹാസ താരം അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നു. പ്രഭാസും വൈജയന്തി മൂവീസും ഇക്കാര്യം സോഷ്യല് മീഡിയയിലൂടെ അറിയിച്ചത്.

ഏറെ കാലത്തെ സ്വപ്നം യാഥാര്ത്ഥ്യമാവുകയാണെന്ന് വിഡിയോ പങ്കുവെച്ചുകൊണ്ട് പ്രഭാസ് പറഞ്ഞു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിമാന താരം അമിതാബ് ബച്ചനെ ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നു. ഇപ്പോള് ഞങ്ങളുടെ യാത്ര കുറച്ച്‌ കൂടി വലുതായി എന്നാണ് അമിതാബ് ബച്ചനെ സ്വാഗതം ചെയ്ത് കൊണ്ട് പുറത്തിറക്കിയ ടീസര് പങ്കുവെച്ച്‌ വൈജയന്തി മൂവീസിന്റെ ട്വീറ്റ്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം നിലവില് ‘പ്രഭാസ് 21’എന്നാണ് അറിയപ്പെടുന്നത്. മികച്ച താരങ്ങളെ കൊണ്ടുതന്നെ ഏറെ ശ്രദ്ധേയമാവുകയാണ് നാഗ് അശ്വിന്-പ്രഭാസ് കൂട്ടുകെട്ടില് ഇറങ്ങുന്ന പുതിയ ചിത്രം. ചിത്രത്തില് നായികയായി എത്തുന്നത് ബോളിവുഡ് താരം ദീപിക പദുകോണാണ്.

ചിത്രത്തില് ക്രിയേറ്റീവ് മെന്ററായി പ്രശസ്ത സംവിധായകനും നടനുമായ സിങ്കീതം ശ്രീനിവാസ റാവു എത്തുന്നുണ്ട്.

ABOUT AMITAB BACHCHAN

Vyshnavi Raj Raj :