അല്ലു അര്‍ജുന്‍ നായകനാകുന്ന പുതിയ ചിത്രമായ ‘പുഷ്പ’യില്‍ അല്ലു അര്‍ജുന്‍ പുതിയ ഗെറ്റപ്പിലാണ് എത്തുന്നത്. അല്ലുവിനെ ഇതുവരെ ആരാധകര്‍ കാണാത്ത ഡാര്‍ക്ക് ഷേഡിലാണ് ഇത്തവണ താരം സ്ക്രീനിലെത്തുന്നത്.
ശാരീരികമായും മാനസികമായും ചിത്രത്തിനുവേണ്ടി ഒത്തിരി തയ്യാറെടുപ്പുകള്‍ എടുത്ത
താരം ഈ ചിത്രത്തിനു വേണ്ടി 35 കോടി രൂപയാണ് പ്രതിഫലം വാങ്ങിയെന്നാണ് ടോളിവുഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത അല വൈകുണ്ഠപുരമലു എന്ന ചിത്രത്തിന് വേണ്ടി 25 കോടി രൂപയായിരുന്നു നടന്‍ വാങ്ങിയ പ്രതിഫലം.
വന്‍ ഹിറ്റായിരുന്ന ഈ സിനിമയ്ക്ക് ശേഷമാണ് അല്ലു അര്‍ജുന്‍ പുഷ്പയിലെത്തുന്നത്.
about allu arjun