കോവിഡ് 19നെ നേരിടാൻ നടന്‍ അജിത്തും ടീമും വികസിപ്പെടുത്ത അത്യാധുനിക ഡ്രോണ്‍ ടെക്നോളജി!

കോവിഡ് 19നെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് സഹായകമായിരിക്കുകയാണ് നടന്‍ അജിത്തും ടീമും വികസിപ്പെടുത്ത അത്യാധുനിക ഡ്രോണ്‍ ടെക്നോളജി. വലിയ പ്രദേശങ്ങള്‍ അണുവിമുക്തമാക്കാന്‍ സഹായിക്കുകയാണ് ഈ ഡ്രോണ്‍ ടെക്നോളജി ഇപ്പോള്‍. ഈ ടെക്‌നോളജിക്ക് അഭിനന്ദനങ്ങളുമായി കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍.

2018ല്‍ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അജിത്തിനെ സിസ്റ്റം അഡ്വൈസറും ഹെലികോപ്റ്റര്‍ ടെസ്റ്റ് പൈലറ്റുമായി നിയമിച്ചിരുന്നു. പുത്തന്‍ സാങ്കേതികതയില്‍ ഉള്ള ഒരു യുഎവി ഡ്രോണ്‍ നിര്‍മ്മിക്കാന്‍ അജിത്ത് ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചിരുന്നു. ദക്ഷ എന്നു പേരിട്ട അജിത്തിന്റെയും ടീമിന്റെയും ഡ്രോണ്‍ ആറുമണിക്കൂറിലേറെ സമയം നിര്‍ത്താതെ പറന്ന് മെഡിക്കല്‍ എക്‌സ്പ്രസ് 2018 യുഎവി ചലഞ്ചില്‍ വിജയിക്കുകയും ചെയ്തിരുന്നു.കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യയില്‍ പലയിടത്തും വലിയ പ്രദേശങ്ങളില്‍ അണുനാശിനി തളിക്കാന്‍ ദക്ഷ ഡ്രോണ്‍ ഉപയോഗിച്ചു.

about ajith

Vyshnavi Raj Raj :