ബോളിവുഡ് നടിയും മോഡലുമായ മുഗ്ധ ഗോഡ്‌സെയും നടന്‍ രാഹുല്‍ ദേവും കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി പ്രണയത്തിലാണ്. പ്രായവ്യത്യാസത്തിന്റെ പേരിലാണ് ഇവരുടെ പ്രണയം വാര്‍ത്തകളില്‍ നിറയുന്നത്. മുഗ്ധയെക്കാള്‍ 14 വയസ് കൂടുതലാണ് രാഹുലിന്. ഇപ്പോള്‍ പ്രായ വ്യത്യാസത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് താരം.
നിങ്ങള്‍ പ്രണയത്തിലാവുകയാവുകയാണെങ്കില്‍ നിങ്ങള്‍ പ്രണയിക്കുക തന്നെയാവും. പ്രായം ആ സമയത്ത് ഒരു പ്രശ്‌നമേ ആകില്ല. രാഹുലിന് ചിലപ്പോള്‍ എന്നേക്കാള്‍ 14 വയസ് കൂടുതലായിരിക്കാം എന്നാല്‍ വയസ് എന്നുപറയുന്നത് വെറും നമ്പര്‍ മാത്രമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാഹുലും ഞാനും 2013 ല്‍ ഒരു വിവാഹത്തില്‍ വെച്ചാണ് കണ്ടുമുട്ടുന്നത്. വളരെ നാള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തായിരുന്നു. എന്നാല്‍ പിന്നീട് ഞങ്ങള്‍ പ്രണയത്തിലാണെന്ന് തിരിച്ചറിയുകയായിരുന്നു. 2015 ലാണ് ഞങ്ങള്‍ റിലേഷന്‍ഷിപ്പിലേക്ക് വരുന്നത്. -മുഗ്ധ പറഞ്ഞു.
പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് എന്താണെന്നും താരം വ്യക്തമാക്കി. എന്നെ സംബന്ധിച്ച് പ്രണയം എന്നു പറയുന്നത് ഷോപ്പിംഗ് അല്ല. മാര്‍ക്കറ്റില്‍ ചെന്ന് ഒരു ചുവന്ന ബാഗ് വേണമെന്ന് പറയുന്നതുപോലെ. ലവ് സംഭവിക്കുകയാണ്. ഒരാളോട് പ്രണയം തോന്നിയാല്‍ പിന്നെ മറ്റുകാര്യങ്ങളൊന്നും നമുക്ക് കാര്യമായിരിക്കില്ല. താരം കൂട്ടിച്ചേര്‍ത്തു. അടുത്തിടെയാണ് ഇവര്‍ പ്രണയത്തിന്റെ ഏഴാം വാര്‍ഷികം ആഘോഷിച്ചത്. ഡല്‍ഹി സ്വദേശിയാണെങ്കിലും തെന്നിന്ത്യന്‍ സിനിമയാണ് രാഹുലിന്റെ തട്ടകം. ബാല്യകാല സുഹൃത്തായ റീനയെയാണ് രാഹുല്‍ ആദ്യം വിവാഹം കഴിച്ചത്. എന്നാല്‍ 2009ല്‍ കാന്‍സര്‍ ബാധിതയായി റീന മരിക്കുകയായിരുന്നു. ഇവര്‍ക്ക് ഒരു മകനുണ്ട്.
about actress