ഇനി ആരും ഇവരുടെ ഇരയായിത്തീരരുത്;സംവിധായകനെതിരെ നടൻ വിശാല്‍!

‘തുപ്പറിവാളന്‍ 2’ സിനിമാ മേഖലയിൽ തന്നെ വലിയ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്.ചിത്രം പാതിവഴിയിലാക്കി സംവിധായകൻ മിഷ്‌കിന്‍ പോയത് സോഷ്യൽ മീഡിയയിൽ വാർത്തയായിരുന്നു.എന്നാൽ ഇതിന് പിന്നാലെ ചിത്രത്തിന്റെ സംവിധാനം സ്വയം ഏറ്റെടുത്ത് വിശാൽ രംഗത്തെത്തിയിരുന്നു. മാത്രമല്ല ‘തുപ്പറിവാളന്‍ 2’ നിർമ്മിക്കുന്നതും വിശാൽ തന്നെയാണ്.ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ വിശാൽ.മിഷ്‌കിന്‍ പുറത്ത് പോയത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് വിശാല്‍ പറയുന്നത്. ഇതെല്ലാം തുറന്ന് പറയുന്നത് അദ്ദേഹത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താന്‍ വേണ്ടിയല്ലെന്നും മറിച്ച് ഇനി മേലില്‍ ആരും ഇതുപോലുള്ളവരുടെ ഇരയായിത്തീരരുത് എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും വിശാല്‍ പറയുന്നു.

എന്നാൽ സിനിമ പൂർത്തിയാക്കാനുള്ള പണം നിർമ്മാതാവിന്റെ കയ്യിൽ ഇല്ലാത്തതുമൂലമാണ് സിനിമ ഉപേക്ഷിക്കുന്നതെന്നാണ് മിഷ്‌കിന്‍ നേരത്തെ പ്രതികരിച്ചത്.ഇത് തള്ളിക്കളഞ്ഞുകൊണ്ടാണ് വിശാൽ രംഗത്തെത്തിയത്.

വിശാൽ പ്രതികരിക്കുന്നത് ഇങ്ങനെ..

യുകെ, കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സിനിമയുടെ ചിത്രീകരണത്തിനായി ഏകദേശം 13 കോടിയാണ് ചെലവായത്. കൃത്യമായ ആസൂത്രണമില്ലാത്തതിനാല്‍ അവിടെ എത്തിയതിന് ശേഷം മിഷ്‌കിന്‍ ലൊക്കേഷന്‍ തിരഞ്ഞ് നടക്കുകയായിരുന്നു. ഒരു ദിവസം വെറും 3-4 മണിക്കൂര്‍ മാത്രമായിരുന്നു ഷൂട്ടിങ്. ദിവസവും 15 ലക്ഷം വീതം അതിനായി മുടക്കി. മുഴുവന്‍ സമയം ചിത്രീകരിക്കണമെന്നും വിദേശത്തെ ഷൂട്ടിങ് വേഗം തീര്‍ക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം ഇത് അംഗീകരിച്ചില്ല. പറഞ്ഞ സമയത്തിന് ഷൂട്ടിങ് പൂര്‍ത്തിയാക്കിയില്ല എന്ന് മാത്രമല്ല വളരെ നിരുത്തരവാദിത്തത്തോടെ പെരുമാറി. ഡിസംബറില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മിഷ്‌കിന്‍ പിന്നീട് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കാനായി പ്രൊഡക്ഷന്‍ ഹൗസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഫെബ്രുവരിയിലാണ്. ഇത് എല്ലാ നിര്‍മാതാക്കള്‍ക്കുമുള്ള മുന്നറിയിപ്പാണ്- വിശാല്‍ പറയുന്നു.

കഴിഞ്ഞ കുറച്ചുമാസങ്ങളായി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് യുകെയില്‍ പുരോഗമിച്ചുവരികയായിരുന്നു. എന്നാല്‍ സിനിമയുടെ ബജറ്റിനെ ചൊല്ലി വിശാലും മിഷ്‌കിനും അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടര്‍ന്ന് മിഷ്‌കിന്‍ സിനിമയില്‍ നിന്ന് പുറത്ത് പോയി. സിനിമ പൂര്‍ത്തിയാക്കാന്‍ 40 കോടി രൂപ കൂടി വേണമെന്ന് മിഷ്‌കിന്‍ പറഞ്ഞുവെന്നും അത് വിശാല്‍ വിസമ്മതിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകൾ വന്നിരുന്നു.ഇതിന് പിന്നീട് വിശാൽ തയ്യാറാകാഞ്ഞതാണ് മിഷ്‌കിൻ നിർത്തിപോകാൻ കാരണം എന്നാണ് കരുതുന്നത്.

എന്നാൽ സിനിമ നിർത്തി പോയതിനുശേഷം വിശാൽ മിഷ്‌കിനെ അനുനയിപ്പിക്കാൻ നിരവധി തവണ ശ്രമിച്ചിരുന്നു.പക്ഷെ തൻ ബാക്കി ഭാഗം സംവിധാനം ചെയ്യണമെങ്കിൽ അഞ്ചു കോടി രൂപ പ്രതിഫലം നല്‍കണമെന്ന് മിഷ്‌കിന്‍ ആവശ്യപ്പെട്ടു കൂടാതെ സിനിമയുടെ എല്ലാ അവകാശങ്ങളും തന്റെ പേരില്‍ എഴുതി നല്‍കണമെന്നും പറഞ്ഞു. എന്നാല്‍ വിശാല്‍ അത് അംഗീകരിച്ചില്ല. നിലവില്‍ സിനിമയുടെ സംവിധാനം വിശാല്‍ ഏറ്റെടുത്തിരിക്കുകയാണ്.

വിശാലിനെ തന്നെ നായകനാക്കി മിഷ്‌കിന്‍ 2017ല്‍ സംവിധാനം ചെയ്ത തുപ്പറിവാളന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് തുപ്പറിവാളന്‍ 2. കനിയന്‍ പൂങ്കുണ്ട്രന്‍ എന്ന കുറ്റാന്വേഷകനെയാണ് വിശാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. പ്രസന്ന, അനു ഇമ്മാനുവേല്‍, ആന്‍ഡ്രിയ ജെറമിയ, വിനയ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.

about actor vishal

Vyshnavi Raj Raj :