വിവാഹ ആഘോഷങ്ങൾ മാറ്റി;അമ്പലത്തിൽ താലികെട്ട് മാത്രം!

നടിയും നർത്തകിയുമൊക്കെയായ ഉത്തര ഉണ്ണിയുടെ വിവാഹമാണെന്നുള്ള വാർത്തകൾ കുറച്ചു ദിവസങ്ങൾ മുൻപ് പുറത്തുവന്നിരുന്നു.വിവാഹ നിച്ചയത്തിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.എന്നാൽ ഇപ്പോളിതാ ഏപ്രില്‍ 5ന് നടക്കാനിരുന്ന തങ്ങളുടെ വിവാഹം ചടങ്ങ് മാത്രമായി നടത്തുമെന്നും ആഘോഷങ്ങള്‍ മാറ്റിവെച്ചിരിക്കുകയാണെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം.

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഉത്തര ഉണ്ണി ഇതേക്കുറിച്ച്‌ വിശദീകരിച്ചത്. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് വിവാഹ ആഘോഷങ്ങള്‍ മാറ്റിവെച്ചത്. സാഹചര്യങ്ങള്‍ ശാന്തമായതിന് ശേഷം ആഘോഷപരിപാടികള്‍ നടത്തും. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

നിശ്ചയിച്ച തീയതില്‍ ലളിതമായി വിവാഹം നടത്തും. അമ്ബലത്തില്‍ വെച്ച്‌ താലികെട്ട് നടത്തുമെന്നും ഉത്തര ഉണ്ണി വ്യക്തമാക്കിയിട്ടുണ്ട്. ആഘോഷപരിപാടികള്‍ തീരുമാനിച്ചാല്‍ അതേക്കുറിച്ച്‌ എല്ലാവരേയും അറിയിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും ഉത്തര കുറിച്ചിട്ടുണ്ട്. ഇതിനകം തന്നെ ഉത്തരയുടെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

about actor uthara unni

Vyshnavi Raj Raj :