മലയാളികളുടെ മനസ്സിൽ എന്നും മായാതെ കിടക്കുന്ന ചിത്രമാണ് ‘പ്രേമം’.നിവിൻ പൊളി നായകനായെത്തിയ ചിത്രം യുവഹൃദയങ്ങളുടെ മനസ്സ് കീഴടക്കി.എന്നാൽ ഇപ്പോളിതാ ചിത്രത്തിന്റെ ആരും അറിയാതെ പോയ ഒരു പിന്നാമ്പുറം പങ്കുവെച്ചിരിക്കുകയാണ് ശബരീഷ് വര്‍മ്മ. നടി സേതുലക്ഷ്മിയും പ്രേമത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു എന്ന കാര്യമാണ് ശബരീഷ് വെളിപ്പെടുത്തിയിരിക്കുന്നത്.
”സേതുലക്ഷ്മി ചേച്ചി എപ്പോ കണ്ടാലും പറയുന്ന ഒരു കാര്യമുണ്ട്. സേതുലക്ഷ്മി ചേച്ചി പ്രേമത്തില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ സിനിമയില്‍ ആരും ചേച്ചിയെ കണ്ടിട്ടുണ്ടാവില്ല. ഇതൊരു തിക്താനുഭവമായി പല സ്ഥലത്ത് വെച്ചും ചേച്ചി എന്റടുത്ത് പറയാറുണ്ട്. കോളജില്‍ ഒരു പ്രധാന ക്യാരക്ടറിനെയാണ് സേതുലക്ഷ്മി ചേച്ചി അവതരിപ്പിച്ചിട്ടുള്ളത്. അത് അവസാനം എഡിറ്റ് ചെയ്ത് കളയണ്ടി വന്നു. സേതുലക്ഷ്മി ചേച്ചിയുടെ മോശം പ്രകടനമായത് കൊണ്ടോ അങ്ങനെയൊന്നുമല്ല. തിരക്കഥ ഡൈവേര്‍ട്ട് ആയി പോകുന്നു എന്നതു കൊണ്ടാണ് അത് മാറ്റിയത്.”
”പ്രേമം വലിയ ഹിറ്റായപ്പോ ചേച്ചി എല്ലാവരോടും പറഞ്ഞു ഞാനും അഭിനയിച്ച പടമാണ് നിങ്ങള്‍ കണ്ടിട്ട് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ എല്ലാരും പറഞ്ഞു അതിന് ചേച്ചിയെ ഞങ്ങളാരും കണ്ടില്ലാല്ലോന്ന്. അത് ഭയങ്കര വിഷമത്തോടെ ചേച്ചി അത് പറയാറുണ്ട്. ഇനി വിളിച്ചാല്‍ ഞാന്‍ വരില്ലാന്ന് ഇപ്പോഴും തമാശയോടെ ചേച്ചി പറയാറുണ്ട്. പ്രേമത്തില്‍ അഭിനയിച്ചിട്ടും പുറത്താരും അറിയാണ്ട് പോയ ഒരാളാണ് സേതു ലക്ഷ്മി ചേച്ചി” എന്ന് ശബരീഷ് സൗത്ത്‌ലൈവിനോട് പറഞ്ഞു.
about actor sethulekshmi