ഹരികൃഷ്‌ണൻസിലെ ഗുപ്തൻ യഥാർത്ഥത്തിൽ ആരെന്നറിയാമോ!

മലയാള സിനിമയിൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ഹരി കൃഷ്ണൻസ് എന്ന ചിത്രം.മമ്മുട്ടി,മോഹൻലാൽ തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നു.ഗുപ്തൻ എന്ന പേരായിരുന്നു ചിത്രത്തിൽ മുഴുനീളം ചർച്ചയാകുന്നത്. കുറച്ചു രംഗങ്ങളിൽ വന്ന മലയാളി മനസ്സിൽ ചേക്കേറിയ താരമാണ്
രാജീവ് മേനോൻ .മലയാളിയാണെങ്കിലും തമിഴ്‌സിനിമകളിലൂടെ പേരെടുത്ത വ്യക്തിയാണ് രാജീവ് മേനോന്‍. പരസ്യമേഖലയില്‍ നിന്ന് സിനിമയില്‍ എത്തിയ അദ്ദേഹം സംവിധായകന്‍, ഛായാഗ്രാഹന്‍ എന്നീ നിലകളില്‍ പ്രശസ്തി നേടി. മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനവേഷങ്ങളിലെത്തിയ ഫാസില്‍ ചിത്രം ഹരികൃഷ്ണന്‍സില്‍ ഗുപ്തനായെത്തി അദ്ദേഹം പ്രേക്ഷകരെ കീഴടക്കി.

മിന്‍സാര കനവ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ രാജീവ് മേനോന്‍ സംവിധാനരംഗത്ത് നിന്ന് ഒരു വലിയ ഇടവേളയെടുത്തു. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വ്വം താളമയം എന്ന ചിത്രത്തിലൂടെ തിരിച്ചു വരികയാണ് അദ്ദേഹം. ജി.വി പ്രകാശാണ് ചിത്രത്തിലെ നായകന്‍.
മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ചഭിനയിച്ച ചിത്രമാണ് ഫാസില്‍ സംവിധാനെ ചെയ്ത ഹരികൃഷ്ണന്‍സ്. ചിത്രം കണ്ടവരാരും മറക്കാനിടയില്ലാത്ത ഒരു കഥാപാത്രമാണ് ഗുപ്തന്‍. ചെറിയ ഒരു വേഷമായിരുന്നു ചിത്രത്തില്‍ ഗുപ്തനെങ്കിലും കഥ മുന്നോട്ട് നീങ്ങിയത് ഗുപ്തന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ടായിരുന്നു. പ്രശസ്ത സംവിധായകനും ക്യാമറമാനുമായ രാജീവ് മേനോനായിരുന്നു ആ കഥാപാത്രം അവതരിപ്പിച്ചത്.

റോജയില്‍ അരവിന്ദ് സ്വാമി ചെയ്ത് കഥാപാത്രത്തിലേക്കായി ആദ്യം മണിരത്‌നം സമീപിച്ചത് രാജീവ് മേനോനെ ആയിരുന്നു. എന്നാല്‍ സിനിമോട്ടാഗ്രാഫിയില്‍ എന്തെങ്കിലും ആകണമെന്ന ആഗ്രഹത്തിലായിരുന്നു ഇദ്ദേഹം. പിന്നീട് മിന്‍സാരെ കനവ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, സര്‍വം താളമയം തുടങ്ങിയ ചിത്രങ്ങള്‍ രാജീവ് സംവിധാനം ചെയ്തവയാണ്. ബോംബെ പോലുള്ള മികച്ച ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം ചെയ്തും സിനിമാ മേഖലയില്‍ തന്നെ പ്രശസ്തനായി രാജീവ്.

സോഷ്യല്‍മീഡിയ അത്ര സജീവമല്ലാത്ത സമയത്താണ് ഹരികൃഷ്ണന്‍സ് ഇറങ്ങിയത്. അതുകൊണ്ട് തന്നെ ഗുപ്തനെ അറിയാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഗസ്റ്റ് റോളിലെത്തിയ താരത്തെ പിന്നീട് മലയാള സിനിമയില്‍ ഒന്നും കണ്ടുമിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പ്രശസ്തനായ രാജീവ് മേനോനാണ് ഗുപ്തന്റെ വേഷം ചെയ്തതെന്ന് ആരാധകര്‍ മനസിലാക്കിയത്. പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്റെ മകനാണ് രാജീവ്.

മലയാളിയാണെങ്കിലും തമിഴ്‌സിനിമകളിലൂടെ പേരെടുത്ത വ്യക്തിയാണ് രാജീവ് മേനോന്‍. പരസ്യമേഖലയില്‍ നിന്ന് സിനിമയില്‍ എത്തിയ അദ്ദേഹം സംവിധായകന്‍, ഛായാഗ്രാഹന്‍ എന്നീ നിലകളില്‍ പ്രശസ്തി നേടി. മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനവേഷങ്ങളിലെത്തിയ ഫാസില്‍ ചിത്രം ഹരികൃഷ്ണന്‍സില്‍ ഗുപ്തനായെത്തി അദ്ദേഹം പ്രേക്ഷകരെ കീഴടക്കി. മിന്‍സാര കനവ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ രാജീവ് മേനോന്‍ സംവിധാനരംഗത്ത് നിന്ന് ഒരു വലിയ ഇടവേളയെടുത്തു. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വ്വം താളമയം എന്ന ചിത്രത്തിലൂടെ തിരിച്ചു വരികയാണ് അദ്ദേഹം. ജി.വി പ്രകാശാണ് ചിത്രത്തിലെ നായകന്‍.

സംവിധായകന്‍ മണിരത്‌നത്തിന്റെ അടുത്ത സുഹൃത്തായ രാജീവ് മേനോന്‍ അദ്ദേഹത്തിന്റെ മൂന്ന് സിനിമകള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ബോംബെ, ഗുരു, കടല്‍ എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം.എന്നാല്‍ ആദ്യമായി മണിരത്‌നം രാജീവ് മേനോനെ വിളിക്കുന്നത് ക്യാമറ ചെയ്യാനല്ല. അദ്ദേഹത്തിന്റെ റോജ എന്ന ചിത്രത്തിലെ നായകവേഷത്തെ അവതരിപ്പിക്കാനായിരുന്നു. ആ കഥ രാജീവ് മേനോന്‍ പറയുന്നതിങ്ങനെ.

ആല്‍വാര്‍പേട്ടില്‍ ഞങ്ങള്‍ക്ക് കോമണ്‍ സുഹൃത്തുക്കളുണ്ട്. ഞാന്‍ ചെയ്ത പരസ്യങ്ങള്‍ കണ്ടാണ് അദ്ദേഹം വിളിക്കുന്നത്. ഒരു കഥ എന്നോട് പറഞ്ഞു. സെക്കന്റ് ഹാഫിനെക്കുറിച്ച് ഞാന്‍ ചോദിച്ചു. അതൊന്നും നീ ചോദിക്കേണ്ട, നിന്നെ അഭിനയിക്കാനാണ് ഞാന്‍ വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് ക്യാമറ ചെയ്താല്‍ മതിയെന്ന് ഞാനും പറഞ്ഞു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനി എന്റെ സീനിയറായിരുന്നു.

ആക്ട് ചെയ്താല്‍ എന്താണ് കുഴപ്പമെന്ന് മണി ചോദിച്ചു. അഭിനയിച്ചാല്‍ ക്യാമറ ചെയ്യാന്‍ ആരും വിളിക്കില്ല എന്ന് ഞാന്‍ പറഞ്ഞു. ആ സിനിമയായിരുന്നു റോജ. അരവിന്ദ് സ്വാമിയായിരുന്നു നായകനായി. എന്നെ എല്ലാവരും ചീത്തവിളിച്ചു. പിന്നീട് ബോംബെയ്ക്ക് വേണ്ടി ക്യാമറ ചെയ്യാന്‍ മണി എന്നെ വിളിച്ചു. ആ വിളി കാത്തിരുന്ന ഞാന്‍ നന്നായി തയ്യാറെടുത്തിരുന്നു. ബോംബെയ്ക്ക് ദേശീയ ശ്രദ്ധ കിട്ടി. ഈയിടെ സിനിമ ചെയ്യാതെ വെറുതെ നടന്നപ്പോള്‍ മണി ചീത്ത പറഞ്ഞു. ഞാന്‍ പണ്ടേ പറഞ്ഞതല്ലേ അഭിനയിക്കാന്‍ എന്നായിരുന്നു ചോദ്യം.ഇങ്ങനെ രാജീവ് പറയുകയുണ്ടായി.

about actor rajiv menon

Sruthi S :