അവര്‍ അന്വേഷണം തുടങ്ങുന്നത് കത്തിയതില്‍ നിന്നല്ല. കത്താതെ കിടക്കുന്ന, പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവില്‍ നിന്നാണ്!

സെക്രട്ടേറിയറ്റിലെ തീപിടുത്തം വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കി ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍. പ്രകൃതി അങ്ങനെയാണ്, എത്ര കത്തി ചാമ്ബലായാലും ഒരു തെളിവു ബാക്കിയുണ്ടാകും എന്നാണ് നടന്‍ കൃഷ്ണകുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതായത്, മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ മരണ വിവരം വിവരിച്ചു കൊണ്ടാണ് കൃഷ്‌ണകുമാര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ പ്രധാനമന്തി രാജീവ് ഗാന്ധിയുടെ കൊലപാതകം ഒരു വെല്‍ പ്ലാന്‍ഡ് മര്‍ഡര്‍ ആയിരുന്നു. കൊലപാതകം നേരില്‍ കാണാന്‍, കൊല്ലാന്‍ അയച്ചവര്‍ ഒരു ഫോട്ടോഗ്രാഫറെയും ഏര്‍പ്പാടാക്കി.

മനുഷ്യ ബോംബ് പൊട്ടിയപ്പോള്‍ രാജീവ് ഗാന്ധിയും മറ്റനേകം പേരും മരണപെട്ടു. ഒപ്പം ഫോട്ടോഗ്രഫറും. എല്ലാം നശിച്ചെങ്കിലും ആ ക്യാമറ മാത്രം ഒരു കേടു പാടും കൂടാതെ അവിടെ കിടന്നു, കൃഷ്ണകുമാര്‍ കുറിച്ചിരിക്കുന്നു. അതായത് രാജീവ് വധകേസിലെ പ്രധാന തെളിവും, വഴിതിരിവിനേയും പറ്റിയാണ് കൃഷ്ണകുമാര്‍ വിവരിച്ചിരിക്കുന്നത്. കൂടാതെ മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉണ്ട് നമുക്ക് ഭാരതത്തില്‍. അവര്‍ അന്വേഷണം തുടങ്ങുന്നത് കത്തിയതില്‍ നിന്നല്ല. കത്താതെ കിടക്കുന്ന, പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവില്‍ നിന്നാണ്. അവിടെയാണ് ദൈവം അല്ലെങ്കില്‍ പ്രകൃതി ഫോമില്‍ ആകുന്നത്, അന്നും എന്നും നാളെയും അതുണ്ടാകും, ഇങ്ങനെയാണ് കൃഷ്ണകുമാര്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുകയാണ്.

about actor krishnakumar

Noora T Noora T :