ഒരു വേശ്യാലയം ഒന്നും അല്ലല്ലോ തുടങ്ങിയത്; ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു അതുകൊണ്ട് ആ പാർട്ടി രൂപീകരിച്ചു!

വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് നടൻ ദേവൻ.ഗാന്ധർവം, ​വിയറ്റ്നാം കോളനി,​ ഏകലവ്യൻ,​ ദ കിംഗ് എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് ദേവൻ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയത്.സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് കടക്കുന്നത് പതിവാണെങ്കിലും മലയാള സിനിമയിൽ പുതിയ ഒരു പാർട്ടി ഉണ്ടാക്കിയ ഒരു നടൻ ഉണ്ടെങ്കിൽ അത് ദേവനായിരിക്കും.

‘കേരള പീപ്പിൾസ് പാർട്ടി’എന്നായിരുന്നു പാർട്ടിയുടെ പേര്. എന്നാൽ എതിർപ്പുകൾ ഉണ്ടായിട്ടും താൻ ഈ പാർട്ടി തുടങ്ങിയതെന്തിനെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ദേവൻ.’പാർട്ടി തുടങ്ങി ഒരു ആറ് മാസം കഴിഞ്ഞ് ദുബായിൽ പോയി. ഞാൻ താമസിക്കുന്ന ഹോട്ടലിലേക്ക് എന്റെ ക്ലാസ്മേറ്റ്സ് അഞ്ചാറ് പേര് എന്നെ കാണാൻ വന്നു. അവരൊക്കെ വലിയ വലിയ നിലകളിൽ ഇരിക്കുന്നവരാണ്. എല്ലാവരും എനിക്ക് ചുറ്റുമിരുന്നു. ആരും ഒന്നും പറയുന്നില്ല. ഓരോരുത്തരും നീ ചോദിക്കെടാ എന്ന് പരസ്‌പരം പറയുന്നു.

അവർക്ക് പേടിയാണ് ചോദിക്കാൻ. ഒടുവിൽ നീ എന്തിനാടാ പൊളിറ്റിക്കൽ പാർട്ടി തുടങ്ങിയത് എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഒരു വേശ്യാലയം അല്ലലോ തുടങ്ങിയത്. നിങ്ങൾ എല്ലാവരും ചീത്തകാര്യം ചെയ്തപോലെയാണല്ലോ സംസാരിക്കുന്നത്. അപ്പോൾ അവര് പറഞ്ഞു അതല്ലെടാ രാഷ്ട്രീയം ഒരു ചെളിക്കുണ്ടാണ് അതിനകത്ത് വീണാൽ കുഴപ്പമാണെന്നൊക്കെ. അവർക്കറിയാം കോളേജ് ലൈഫിൽ സ്റഅറുഡൻറ് പൊളിറ്റിക്സിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ടെന്ന്. ഞാൻ പറഞ്ഞപ്പോൾ അവർക്ക് മനസിലായി.മറ്റുള്ളവർക്ക് മനസിലാകാൻ വേണ്ടി അവർ ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തു .വലിയ ആൾക്കാരൊക്കെ വന്നിട്ടുണ്ട്. ഒരാൾ എഴുന്നേറ്റ് നിന്ന് ചോദിച്ചു എന്തുകൊണ്ടാണ് നിങ്ങൾ പാർട്ടി രൂപീകരിച്ചതെന്ന്. കാരണം ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നുവെന്ന് അവർക്ക് മറുപടി നൽകി. ഒരേയൊരു ഉത്തരം എല്ലാവരും കൈയടിച്ചു’-ദേവൻ പറഞ്ഞു.

about actor devan

Vyshnavi Raj Raj :