ഈ സഹോദരിമാരായ താര സുന്ദരികൾ ആരെന്നു മനസ്സിലായോ!

ഈ കാണുന്ന ചിത്രത്തിൽ ആരെന്നു മനസ്സിലായോ?നമ്മുടെ സ്വന്തം താരമാണ് ഈ ചിത്രത്തിലുള്ളത്.ബോളിവുഡിൽ തുടങ്ങി മലയാളത്തിലും മികച്ച അഭിനയം കാഴ്ച വെച്ച നടിയാണ് ഇത് മറ്റാരുമല്ല ഈ ചിത്രത്തിൽ കാണുന്ന നദി തമ്പു ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.എന്നാൽ അതാണ് സത്യം ഈ കാണുന്നത് തബു ആണ്.ഇന്ത്യൻ സിനിമയിലെ ഏവരുടെയും പ്രിയപ്പെട്ട നടിയായ മൂത്ത സഹോദരി ഫറാ നാസുമാണത്.എൺപതുകളിലും തൊണ്ണൂറുകളിലും സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു ഫറാ നാസ്.

ഇന്ന് തബുവിന്റെ ജന്മദിനമാണ്. പ്രിയപ്പെട്ട സഹോദരിക്ക് ആശംസകൾ നേർന്നുകൊണ്ടാണ് ഫറ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുന്നത്. “ജന്മദിനാശംസകൾ, എന്റെ പ്രിയ സഹോദരി” ഇതായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. ഷബാന ആസ്മിയുടേയും ബാബ ആസ്മിയുടേയും മരുമക്കൾ കൂടിയാണ് ഇരുവരും.

തബുവിന്റെ 48-ാം ജന്മദിനത്തോടനുബന്ധിച്ച്, ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തിറക്കി.

1994 ൽ ‘പെഹ്‌ല പെഹ്‌ല പ്യാർ’ എന്ന ചിത്രത്തിലൂടെ തബു ബോളിവുഡിലേക്കുള്ള തന്റെ വരവറിയിച്ചു. എന്നാൽ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതേവർഷം തന്നെയാണ് തബുവിന്റെ സൂപ്പർഹിറ്റ് ചിത്രം ‘വിജയ്‌പതും’ പുറത്തിറങ്ങിയത്.

‘ഹക്കീഖത്ത്’, ‘ജീത്’, ‘മാച്ചിസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ തബു ബോളിവുഡിലെ സ്റ്റാറായി മാറി. മാച്ചിസിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള​ ദേശീയ പുരസ്കാരവും നേടി. 2001 ൽ പുറത്തിറങ്ങിയ ‘ചാന്ദ്‌നി ബാർ’ എന്ന ചിത്രത്തിലൂടെ രണ്ടാം തവണയും മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി.

1985ൽ യാഷ് രാജ് ഫിലിംസ് ആണ് തബുവിന്റെ സഹോദരി ഫറാ നാസിനെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ സഹായിച്ചത്. ഈ ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും ‘നസീബ് അപ്ന അപ്ന’, ‘ലവ് 86’ എന്നീ ചിത്രങ്ങളിലേക്കെത്താൻ ഇത് ഫറയെ സഹായിച്ചു. ‘യതീം’, വോ ഫിർ അയേഗിയും ബെഗുനയും. ശിഖർ (2005), ഹൽ‌ചുൽ (2004) എന്നിവയായിരുന്നു ഫറയുടെ അവസാനത്തെ ചില ചിത്രങ്ങൾ.

about abus birthday a special throwback treat from her sister farah naaz

Noora T Noora T :