പെണ്ണായാൽ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം..വിധുബാലക്കും ആനിക്കും സോഷ്യൽ മീഡിയയിൽ പൊങ്കാല!

മലയാളികളുടെ പ്രിയപെട്ട രണ്ട് താരങ്ങളാണ് ആനിയും വിധുബാലയും.ഇപ്പോളിതാ ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു ഷോയിൽ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഥയല്ലിത് ജീവിതം അവതാരക വിധുബാല പഴയ കാല സിനിമാതാരമായ ആനിയുമായി സംസാരിക്കുന്നു.എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടില്ല, പെണ്ണായാൽ കറിയിലെ കഷണങ്ങൾ നോക്കി എടുക്കരുത്, പെണ്ണായാൽ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം. കാരണം നാളെ പെണ്ണ് മറ്റൊരു വീട്ടിൽ ചെന്നു കയറുമ്പോൾ അവിടെ ഫ്രസ്ട്രേറ്റഡ് ആകാതെ സന്തോഷത്തോടെ ജീവിക്കാൻ ഇത് ഉപകരിക്കും.

ഇതു കേട്ട ആനി ആവേശത്തോടെയും, സന്തോഷത്തോടെയും ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമായെന്നും ഇത് ഈ തലമുറക്കും, മുൻ തലമുറയ്ക്കും പാഠമാണെന്നും പ്രസ്താവിച്ചു. എന്നാൽ ഇവരുടെ അഭിപ്രായത്തെ ബഹുപൂരിപക്ഷം ആളുകളും എതിർത്തുകൊണ്ടാണ് രംഗത്തെത്തിയത്.
സ്ത്രീകൾ അടിമകളെപ്പോലെ കഴിയേണ്ടവരാണെന്ന രീതിയിലുള്ള സംസാരം ശരിയല്ലന്ന് പലരും അഭിപ്രായപ്പെട്ടു.

ഇവരെ ശക്തമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് രജീത് ലീല രവീന്ദ്രൻ ഒരു കുറിപ്പും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ”പരിപാടി കണ്ടപ്പോൾ എനിക്ക് തോന്നി ഇവർക്ക്‌ മക്കളായി പെൺകുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ലെന്ന്.രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ഏത് അമ്മയാണ് മകളോട് ഇന്നത്തെ കാലത്ത് പറയുക.

അതല്ല ഇവർക്ക് ആൺമക്കളാണ് ഉള്ളതെങ്കിൽ അവരുടെ വിവാഹാലോചന പരസ്യം കൊടുക്കുന്നെങ്കിൽ പതിനാറാം നൂറ്റാണ്ടിൽ നിന്നു ഇതുവരെ വണ്ടി കിട്ടിയിട്ടില്ലാത്ത അമ്മായി അമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് ആർക്കെങ്കിലുമൊക്കെ ഉപകാരമായിരിക്കും” ഇങ്ങനെയായിരുന്നു രജീത് ലീല രവീന്ദ്രൻ പ്രതികരിച്ചത്.

about aanie vidhubala

Vyshnavi Raj Raj :