കൊവിഡ് പ്രതിസന്ധികളെ മറികടന്ന് ‘ആടുജീവിതം’; ജോര്‍ദാനിലെ ചിത്രീകരണത്തിന് പാക്ക് അപ്പ്!

ആടുജീവിതം ചിത്രീകരണം പൂർത്തിയാക്കിയതായി പൃഥ്വിരാജ് അറിയിച്ചു.സോഷ്യൽ മീഡിയയിലൂടെയാണ്‌ ഈ വിവരം ഥാരം പങ്കുവെച്ചത്.ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് നിയന്ത്രണങ്ങള്‍മൂലം തടസപ്പെട്ടിരുന്നു.പിന്നീട് 58 പേര്‍ ഉള്‍പ്പെടുന്ന സംഘത്തിന് ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചു. ജോര്‍ദാനില്‍ കര്‍ഫ്യൂ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് സിനിമയുടെ ചിത്രീകരണം വീണ്ടും പുനഃരാരംഭിച്ചത്. നേരത്തെ ചിത്രീകരണത്തിനുള്ള അനുമതി ജോര്‍ദാന്‍ റദ്ദാക്കിയിരുന്നു.

ഇതോടെ ചിത്രീകരണ സംഘത്തിനും അഭിനേതാക്കള്‍ക്കും അവിടത്തെ ക്യാംപ് വിട്ടു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി. ഭക്ഷണ സാധനങ്ങള്‍ക്കും പ്രതിസന്ധിയാകുമെന്ന ഘട്ടം വന്നിരുന്നു. ഇതിനിടെ ചിത്രീകരണ സംഘത്തിന്റെ വിസാ കാലാവധി അവസാനിക്കാനായതും ആശങ്കയുയര്‍ത്തിയിരുന്നു. തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേക്ക് തിരിച്ച്‌ വരാന്‍ കഴിയാതെ അകപ്പെട്ടു പോയതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് മെയില്‍ അയക്കുകയായിരുന്നു.

about aadu jeevitham

Vyshnavi Raj Raj :