ദൃശ്യം 2 ഒടിടി റിലീസിന് ശേഷം തിയേറ്ററില്‍ എത്തിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് ഫിലിം ചേംബർ . ദൃശ്യം 2 ഒടിടിക്ക് നല്‍കരുതായിരുന്നെന്നും ആ സിനിമ കേരളത്തിലെ ഒരു തിയേറ്ററിലും കളിക്കില്ലെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. മോഹന്‍ലാല്‍ അഭിനയിച്ച സിനിമയാണെങ്കിലും പുതുമുഖ ചിത്രമാണെങ്കിലും ഒടിടിയില്‍ റിലീസ് ചെയ്താല്‍ പിന്നീട് തിയേറ്ററില്‍ പുറത്തിറക്കാന്‍ സാധിക്കില്ലെന്നും വിജയകുമാര്‍ കൂട്ടിച്ചേർത്തു.
about a film