അവരെനിക്ക് ചുറ്റുമുണ്ടെങ്കില്‍ ലോകം വളരെ മനോഹരമാണ്, അവരോടുള്ള സ്‌നേഹം പറഞ്ഞറിയിക്കാനാവില്ല;പ്രിയപ്പെട്ടവരെക്കുറിച്ച് അഭയ ഹിരണ്‍മയി

സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ് ഗായിക അഭയ ഹിരണ്മയി. അഭയ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ, വീഡിയോകൾ, ഇൻസ്റ്റഗ്രാം സ്റ്റോറികൾ തുടങ്ങിയവയെല്ലാം ആരാധകർ ശ്രദ്ധയോടെ നോക്കി കാണാറുണ്ട്.. ലിവിംങ് ടുഗെദര്‍ ജീവിതവും വേര്‍പിരിയലുമൊക്കെയായാണ് അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഗോപി സുന്ദറിനെ പരിചയപ്പെട്ടതാണ് ജീവിതത്തില്‍ വഴിത്തിരിവായി മാറിയതെന്ന് അഭയ പറഞ്ഞിരുന്നു.

അന്നും സന്തോഷത്തോടെയാണ് ജീവിച്ചത്, ഇപ്പോഴും ജീവിതത്തില്‍ ആ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി അഭയ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഏറെ ഇഷ്ടമുള്ളയാളാണ് താനെന്ന് അഭയ പറഞ്ഞിരുന്നു.

പ്രിയപ്പെട്ട പട്ടികളുടെ വിശേഷങ്ങളും അഭയ പങ്കുവെക്കാറുണ്ട്. അവരെനിക്ക് ചുറ്റുമുണ്ടെങ്കില്‍ ലോകം വളരെ മനോഹരമാണ്. അവരോടുള്ള സ്‌നേഹം പറഞ്ഞറിയിക്കാനാവില്ല. എല്ലാ കാര്യങ്ങളും ഞാന്‍ ഇവരോട് പറയാറുണ്ട്. മിസ് യൂ മാഷ, തങ്കപ്പന്‍ ആന്‍ഡ് ശിവജിയെന്നുമായിരുന്നു അഭയ കുറിച്ചത്. കുക്കിയും കമീലയും ലൂസിയും അവരുടെ പുനര്‍ജന്മമാണെന്ന് നിങ്ങള്‍ക്കറിഞ്ഞൂടേയെന്നായിരുന്നു വരദ ജ്യോതിര്‍മയി ചോദിച്ചത്. അത് ശരിയാണ്, അതെനിക്കറിയാമെന്നായിരുന്നു അഭയയുടെ കമന്റ്.

വളര്‍ത്തുനായ ആയ പുരുഷുവിനെ നഷ്ടമായപ്പോള്‍ സങ്കടം പങ്കുവെച്ച് അഭയ എത്തിയിരുന്നു. അവസാന സമയത്ത് നിന്റെ കൂടെയിരുന്ന് നിന്നെ പരിചരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അതില്‍ നല്ല വിഷമമുണ്ട്. മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞാല്‍ നിന്നെ ഞാന്‍ കൈവിടില്ല. നമുക്കൊന്നിച്ച് ടിവി കാണാം, ബിസ്‌ക്കറ്റ് പങ്കിടാം. നടക്കാന്‍ പോവുമ്പോഴും നീ കൂട്ടുവരണം. നിന്നോട് എനിക്കൊരിക്കലും യാത്ര പറയാന്‍ എനിക്കാവില്ലെന്നുമായിരുന്നു അഭയ കുറിച്ചത്.

ഈ വേദന എന്നെ ഇല്ലാതാക്കുന്നതിന് സമമാണ്. എന്നും നീ എനിക്കൊപ്പമുണ്ടാവണമെന്നുമായിരുന്നു അന്ന് അഭയ കുറിച്ചത്. പാട്ടും മോഡലിംഗും മാത്രമല്ല വീട്ടുകാര്യങ്ങള്‍ ചെയ്യാനും ഇഷ്ടമാണ് അഭയയ്ക്ക്. വ്യത്യസ്തമായ ഭക്ഷണങ്ങള്‍ പാചകം ചെയ്യാറുണ്ട്. വീട് വൃത്തിയായി സൂക്ഷിക്കുന്നതിലും പ്രത്യേക ശ്രദ്ധ നല്‍കുന്നയാളാണ് ഞാന്‍ എന്ന് അഭയ മുന്‍പൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

AJILI ANNAJOHN :