ഞാനും ഐശ്വര്യ റായിയും തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്നും, താൻ എന്നും തിരിച്ചു പോവുന്നത് സന്തോഷം നിറഞ്ഞ ഒരു വീട്ടിലേക്കാണ് പോകുന്നത്; അഭിഷേക് ബച്ചൻ

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഐശ്വര്യയുടെ ജന്മദിനാഘോഷത്തിൽ അഭിഷേക് പങ്കെടുക്കാതിരുന്നതും ബച്ചൻ കുടുംബത്തോട് ഐശ്വര്യ അകലം പാലിക്കുന്നതുമെല്ലാം ആരാധകരുടെ ഇത്തരം സംശയങ്ങൾക്ക് ആക്കം കൂട്ടുന്നതായിരുന്നു.

തങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്നും ഇപ്പോഴും നല്ല രീതിയിൽ പോകുന്നതായിട്ടും അഭിഷേക് സൂചിപ്പിച്ചെങ്കിലും താരങ്ങൾ വേർപിരിഞ്ഞെന്ന് നിരന്തരം റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുകയാണ്. അഭിഷേകിന്റെ മൂത്ത സഹോദരി ശ്വേത ബച്ചനുമായും അമ്മ ജയ ബച്ചനുമായും പ്രശനങ്ങളുണ്ടെന്നും ചില വിവരമുണ്ട്. എന്നാലിപ്പോഴിതാ എല്ലാ അഭ്യൂഹങ്ങൾക്കും മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് അഭിഷേക് ബച്ചൻ. അടുത്തിടെ ഇൻസ്റ്റന്റ് ബോളിവുഡ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് അഭിഷേക് ബച്ചൻ വിവാഹമോചനത്തെ കുറിച്ചുള്ള കിംവദന്തികളോട് പ്രതികരിച്ചത്.

താനും ഐശ്വര്യ റായിയും തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്നും, താൻ എന്നും തിരിച്ചു പോവുന്നത് സന്തോഷം നിറഞ്ഞ ഒരു വീട്ടിലേക്കാണെന്നും അഭിഷേക് പറഞ്ഞു. ഞാൻ ഇവിടുന്ന് നേരെ മടങ്ങുന്നത് ഒരു സന്തുഷ്ട കുടുംബത്തിലേക്കാണെന്ന് അഭ്യൂഹങ്ങളോട് പ്രതികരിച്ച് അഭിഷേക് ബച്ചൻ പറഞ്ഞു. തന്റെ ഭാര്യ പുറത്തു നിന്നുള്ള ശബ്ദങ്ങളും, മുറവിളികളും തങ്ങളുടെ കുടുംബ ജീവിതത്തെ ബാധിക്കാൻ അനുവദിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കാര്യം ഉറപ്പാണ്, ആദ്യം എന്റെ അമ്മ ആയാലും, ഇപ്പോൾ എന്റെ ഭാര്യ ആയാലും, അവർ പുറം ലോകത്തെ വീട്ടിനുള്ളിലേക്ക് കടക്കാൻ അനുവദിക്കാറില്ല.

ഞാൻ ഈ സിനിമാ മേഖലയിലാണ് വളർന്നത്, അതുകൊണ്ട് എന്ത് ഗൗരവമായി എടുക്കണമെന്നും എന്ത് ഗൗരവമായി എടുക്കരുതെന്നും എനിക്കറിയാം. സോഷ്യൽ മീഡിയയിൽ സംഭവിക്കുന്നതൊന്നും എന്നെ ബാധിക്കാറില്ലെന്നും അഭിഷേക് ബച്ചൻ വിശദീകരിച്ചു. നടന്റെ തുറന്നു പറച്ചിൽ, വളരെയേറെ നാളുകളായി നീണ്ടു നിന്നിരുന്ന അഭിഷേകിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ തകർച്ചയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ അവസാനിപ്പിച്ചിരിക്കുകയാണ്. ഇത് ആദ്യമായല്ല അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വിവാഹത്തെ കുറിച്ച് ഗോസിപ്പുകൾ വരുന്നത്.

ഏതാനും വർഷങ്ങൾക്ക് മുൻപ് ഐശ്വര്യ തന്റെ അമ്മയുടെ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് സ്വന്തം വീട്ടിലേക്ക് കുറച്ചു നാൾ താമസം മാറിയപ്പോഴും, താര ദാമ്പത്യം അവസാനിച്ചതായി റിപോർട്ടുകൾ വന്നിരുന്നു. അന്ന് രോഷാകുലനായ അഭിഷേക് സോഷ്യൽ മീഡിയയിൽ കുറിച്ചു: “ശരി… അപ്പോൾ ഞാൻ വിവാഹമോചനം നേടുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെ അറിയിച്ചതിന് നന്ദി. ഞാനും പുനർവിവാഹം കഴിക്കുമ്പോൾ എന്നെ അറിയിക്കാമോ? എന്നാണ് അഭിഷേക് ബച്ചൻ പറഞ്ഞത്.

ആരാധ്യ ജനിച്ച ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. അമ്മയയായ ശേഷം തങ്ങൾ ആരാധിച്ചിരുന്ന ഐശ്വര്യയുടെ രൂപത്തിലുണ്ടായ കാര്യമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ പല ആരാധകർക്കും കഴിഞ്ഞിരുന്നില്ല. പ്രസവ ശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയപ്പോൾ പലരും ഇത് ചൂണ്ടിക്കാട്ടിയിരുന്നു. നന്നായി വണ്ണം വെച്ച് എത്തിയ നടിയെ കണ്ട് ഐശ്വര്യ തന്നെയാണോ ഇതെന്നാണ് പലരും ചോദിച്ചത്. ഐശ്വര്യയ്ക്ക് എന്തെങ്കിലും രോഗമാണോ, അതാണോ ഈ വണ്ണത്തിന് പിന്നിൽ, എന്ത് സംഭവിച്ചു, സാധാരണ പ്രസവ ശേഷം നടിമാർ പെട്ടെന്ന് വണ്ണം കുറയ്ക്കാറുണ്ട്.

എന്നാൽ ഐശ്വര്യയ്ക്ക് അതിന് കഴിയുന്നില്ലല്ലോ, ഇത് എന്തോ രാോഗമാണ് എന്നുള്ള തരത്തിലും ആളുകൾ സംസാരിച്ചിരുന്നു. പിന്നാലെ കടുത്ത ബോഡി ഷെയ്മിംഗും താരത്തിന് നേരിടേണ്ടി വന്നു. എന്നാൽ ഇതൊന്നും തന്നെ ഐശ്വര്യയെ ബാധിച്ചതേയില്ല. മുഴുവൻ സമയവും തന്റെ കുഞ്ഞിനൊപ്പം, അമ്മയായതിന്റെ സന്തോഷത്തിലായിരുന്നു താരം. എന്നാൽ ഒരു അഭിമുഖത്തിൽ തനിക്ക് വണ്ണം കൂടിയതിനെക്കുറിച്ച് ഒരിക്കൽ ഐശ്വര്യ റായ് സംസാരിച്ചിരുന്നു. അത് സാധാരണയാണ്. എന്റെ കാര്യത്തിൽ സ്വാഭാവികമായി സംഭവിച്ചത്. ഭാരം കൂടുകയോ അല്ലെങ്കിൽ വാട്ടർ റിറ്റെൻഷൻ സംഭവിക്കുകയോ ചെയ്തത് ശരീരത്തിനുണ്ടായ സ്വാഭാവിക മാറ്റമാണ്.

ഞാൻ കംഫർട്ടബിൾ ആയിരുന്നു. കുഞ്ഞിൽ നിന്നും മാറി നിൽക്കാൻ പറ്റിയ സമയത്ത് ഞാൻ പൊതുവിടങ്ങളിൽ വന്നിട്ടുണ്ട്. വണ്ണം കൂടിയത് ഞാൻ കാര്യമായെ‌ടുത്തിരുന്നെങ്കിൽ ഞാൻ ഒളിക്കുകയോ അല്ലെങ്കിൽ വണ്ണം കുറയ്ക്കാൻ എന്തെങ്കിലും മാർഗം സ്വീകരിക്കുകയോ ചെയ്തേനെ. പക്ഷെ എന്റെ ചോയ്സ് അതായിരുന്നില്ല. എന്നെയത് ബാധിച്ചിട്ടില്ല. ആളുകൾ ആ ഡ്രാമ ആസ്വദിച്ചെന്ന് ഞാൻ കരുതുന്നു. ഞാൻ എന്റെ കുഞ്ഞിനൊപ്പം യഥാർത്ഥ ജീവിതത്തിലെ തിരക്കിലായിരുന്നെന്നും ഐശ്വര്യ റായ് പറഞ്ഞിരുന്നു.

അതേസമയം ജയബച്ചൻ ഐശ്വര്യയെ കുറിച്ച് പറഞ്ഞ വീഡിയോയും അടുത്തിടെ വൈറലായിരുന്നു. സ്വന്തം മകളായാണ് ഐശ്വര്യയെ കാണുന്നതെന്നാണ് ജയ ബച്ചൻ പറഞ്ഞത്. തങ്ങളുടെ മകൾ ശ്വേത വീട്ടിലില്ലാത്ത വിടവ് നികത്തുന്നത് ഐശ്വര്യയാണെന്നും ജയ ബച്ചൻ പറയുന്നു. കോഫീ വിത്ത് കരൺ ഷോയിലായിരുന്നു ജയ ബച്ചൻ ഐശ്വര്യയെ കുറിച്ച് പറഞ്ഞത്. മകൾ ശ്വേത ബച്ചൻ വിവാഹിതയായപ്പോൾ അമിതാഭ് ബച്ചൻ്റെ ജീവിതത്തിൽ ഒരു ശൂന്യതയുണ്ടായിരുന്നുവെന്നും ഐശ്വര്യ റായ് തൻ്റെ വീട്ടിലേക്ക് മരുമകളായി എത്തിയപ്പോൾ ശൂന്യത ഇല്ലാതായിയെന്നും അഭിഷേകിനെ കാണുമ്പോഴെല്ലാം ബച്ചൻ സന്തോഷവാനാണെന്നും ജയ ബച്ചൻ പറഞ്ഞിരുന്നു.

2007ലായിരുന്നു അഭിഷേകുമായുള്ള നടിയുടെ വിവാഹം. വിവാഹം കഴിഞ്ഞത് മുതൽ ഭർത്താവിന്റെ കുടുംബവുമായി അടുത്തുനിന്ന ഐശ്വര്യ തന്റെ പേരിനൊപ്പം ബച്ചൻ എന്ന കുടുംബ പേരുകൂടി ചേർത്തിരുന്നു. ഏറെ അഭിനന്ദനങ്ങളും ഇതിലൂടെ നടി സ്വന്തമാക്കി. അങ്ങനെ ഇതുവരെ ഐശ്വര്യ റായി ബച്ചൻ എന്ന പേരിലാണ് നടി അറിയപ്പെട്ടിരുന്നത്.

കഴിഞ്ഞ കുറേനാളുകളായി ഐശ്വര്യയും അഭിഷേകും പിരിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. തുടക്കത്തിൽ വന്ന റിപ്പോർട്ടുകൾ പറഞ്ഞിരുന്നത് ഐശ്വര്യയും അഭിഷേകും പിരിയാൻ കാരണം അഭിഷേകിന്റെ അമ്മയും സഹോദരിയുമാണെന്നാണ്. ജയ ബച്ചനും ശ്വേത ബച്ചനും ഐശ്വര്യയുമായി പിണക്കത്തിലായെന്നാണ് റിപ്പോർട്ടുകൾ പറഞ്ഞത്. ഇത് ഐശ്വര്യയുടേയും അഭിഷേകിന്റെയും ദാമ്പത്യ ജീവിതത്തേയും ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

കരിയറിൽ അത്യന്ത്യം ഉയർച്ചയിൽ നിൽക്കെയായിരുന്നു ഐശ്വര്യ അഭിഷേകിനെ വിവാഹം ചെയ്യുന്നത്. എന്നാൽ അഭിഷേകിന് അന്ന് ബച്ചന‍്റെ മകൻ എന്നതിനപ്പുറം വലിയ താരമൂല്യം ഉണ്ടായിരുന്നില്ല. ലോകമെമ്പാടും അറിയപ്പെടുന്ന, നിരവധി ആരാധകരുള്ള ഐശ്വര്യ റായ് ബച്ചൻ കുടുംബത്തിലെ അംഗമായപ്പോൾ അത് വലിയ വാർത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു.

കരിയറിനപ്പുറം കുടുംബ ജീവിതത്തിനാണ് ഐശ്വര്യ റായ് പലപ്പോഴും പ്രാധാന്യം നൽകിയിരുന്നത്. മകൾ ആരാധ്യ ബച്ചൻ പിറന്ന ശേഷം സിനിമകളുടെ എണ്ണം താരം കുറച്ചു. ഐശ്വര്യ സിനിമകൾ ചെയ്യുന്നത് കുറച്ചതിനെക്കുറിച്ച് അഭിഷേക് ബച്ചൻ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. ഐശ്വര്യ മകളുടെ കാര്യങ്ങൾ നോക്കുന്നത് കൊണ്ടാണ് തനിക്ക് സിനിമകളിൽ അഭിനയിക്കാൻ സാധിക്കുന്നതെന്ന് അന്ന് നടൻ പറഞ്ഞു.

വിവാഹത്തിന് ശേഷം തനിക്ക് അഭിനയിക്കാൻ അനുവാദം തന്നത് ഐശ്വര്യയാണ്. നിങ്ങൾ പോയി അഭിനയിക്കൂ. ആരാധ്യയുടെ കാര്യം ഞാൻ ശ്രദ്ധിക്കാമെന്ന് ഐശ്വര്യ പറഞ്ഞു. അത് കൊണ്ട് തനിക്ക് സ്വതന്ത്ര്യമായി പെർഫോം ചെയ്യാൻ പറ്റി. ഒരുപാട് അമ്മമാർ അവരുടെ ഭർത്താവിനോട് ഇതിന് സാഹചര്യമൊരുക്കുന്നു. അവരോട് നന്ദി പറയേണ്ടതുണ്ട്. ഉത്തരവാദിത്വങ്ങൾ പകുതിയായി പങ്കുവെക്കണമെന്ന് പറയാനുള്ള എല്ലാ അവകാശവും അവർക്കുണ്ടെന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കി.

എന്നാൽ സിനിമാ രംഗത്ത് തുടർന്നെങ്കിലും കാര്യമായ ഹിറ്റുകളൊന്നും അഭിഷേക് ബച്ചന്റെ കരിയറിൽ ഉണ്ടായില്ല. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ ഐശ്വര്യ റായ് തിരിച്ചെത്തി. അപ്പോൾ വളരെ വലിയ സ്വീകാര്യതയാണ് നടിയ്ക്ക് ലഭിച്ചത്. എന്നാൽ പിന്നീട് മറ്റൊരു സിനിമയിലും ഐശ്വര്യ ഒപ്പുവെച്ചില്ല. വർഷങ്ങൾക്ക് ശേഷം ഐശ്വര്യ റായ് തമിഴിലേക്ക് തിരികെ വരുന്നത് പൊന്നിയിൻ സെൽവനിലൂടെയാണ്. ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവും താരം നടത്തുന്നത് ഈ സിനിമയിലൂടെയാണ്. ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ഐശ്വര്യ റായ് അഭിനയിച്ചത്.

ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ഐശ്വര്യ റായി ആണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ പ്രവർത്തിക്കുന്ന ഐശ്വര്യയുടെ ആസ്തി 862 കോടിയാണെന്നാണ് വിവരം. സിനിമകൾക്ക് 10 കോടിയും പരസ്യ ചിത്രങ്ങൾക്ക് ഏഴ് മുതൽ എട്ട് കോടിവരെയാണ് നടി പ്രതിഫലമായി വാങ്ങുന്നത്. ആറ് മുതൽ ഏഴ് കോടി വരെയാണ് ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾക്ക് ഐശ്വര്യ വാങ്ങുന്നത്. ലോറിയൽ, സ്വിസ് ആഡംബര വാച്ചായ ലോഞ്ചിനസ്, ലക്‌സ്, കൊക്കക്കോള, പെപ്‌സി, ടൈറ്റൻ വാച്ചുകൾ, ലാക്മി കോസ്‌മെറ്റിക്‌സ്, കാഷ്യോ പേജർ, ഫിലിപ്പ്‌സ്, പാമോലീവ്, കാഡ്‌ബെറി, ഫ്യൂജി ഫിലിംസ്, കല്യാൺ ജുവല്ലേഴ്‌സ്, ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പ് പോലുള്ള കമ്പനികളുമായി പരസ്യ കരാറും നടിയ്ക്കുണ്ട്.

ഇന്ത്യയിലും വിദേശത്തുമായി ആഡംബര വസതികളും നടിക്ക് സ്വന്തമായിട്ടുണ്ട്. നിലവിൽ, മുംബൈയിലെ ബാന്ദ്രയിലാണ് താരം താമസിക്കുന്നത്. ബാന്ദ്ര-കുർള കോംപ്ലക്‌സിലുള്ള ഈ ആഡംബര അപ്പാർട്‌മെന്റിന്റെ വില 50 കോടിയാണ്. 2015 ലാണ് അപ്പാർട്മെന്റ് നടി വാങ്ങുന്നത്. ഇതുകൂടാതെ ദുബായിലും ഒരു ആഡംബര മളികയുണ്ട്. ഒരു ഇൻ-ഹൗസ് ജിം, നീന്തൽക്കുളം, മറ്റ് ആഡംബര സൗകര്യങ്ങളുള്ള വീടിന്റെ മൂല്യം ഏകദേശം 15 കോടിയാണ്.

റോൾസ് റോയ്‌സ് ഗോസ്റ്റ്, ഓഡി എ8എൽ, മെഴ്‌സിഡസ് ബെൻസ് എസ്500, മെഴ്‌സിഡസ് ബെൻസ് എസ്350ഡി കൂപ്പ്, ലെക്‌സസ് എൽെക്‌സ് 570, എന്നിങ്ങനെ നിരവധി ആഡംബര കാറുകളും നടിക്കുണ്ട്. രണ്ടാം സ്ഥാനത്ത് പ്രിയങ്ക ചോപ്രയാണ്. 600 കോടിയാണ് നടിയുടെ ആസ്തി. ഹോളിവുഡിൽ സജീവമായ പ്രിയങ്ക സിനിമ/ സീരീസ് എന്നിവക്കായി ലക്ഷക്കണക്കിന് ഡോളറുകളാണ് പ്രതിഫലമായി കൈപ്പറ്റുന്നത്.

ബ്രാൻഡ് പ്രമോഷൻ,എൻഡോഴ്‌സ്‌മെന്റ് എന്നിവയിലൂടെകോടി കണക്കിന് രൂപയാണ് താരം സമ്പാദിക്കുന്നുണ്ട്.ബിസിനസിലും സജീവമാണ്.പർപ്പിൾ പിക്‌ചേഴ്‌സ് പ്രിയങ്കയുടെ നിർമാണ കമ്പനിയാണ്.അനോമലി എന്ന പേരിൽ ഹെയർകെയർ ബ്രാൻഡും ന്യൂയോർക്ക് സിറ്റിയിൽ ഒരു ഇന്ത്യൻ റെസ്റ്റോറൻ്റും നടിക്കുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Vijayasree Vijayasree :