എന്റെ മാതാപിതാക്കൾ എന്റെ മാതാപിതാക്കളാണ്. എൻറെ കുടുംബം എന്റെ കുടുംബമാണ്. എന്റെ ഭാര്യ എന്റെ ഭാര്യാണ്. അവരുടെ നേട്ടങ്ങളിൽ എനിക്ക് അതിയായ ആത്മവിശ്വാസമുണ്ട്; അഭിഷേക് ബച്ചൻ

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. എന്നാൽ നടി അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകൽച്ചയിലാണെന്ന് അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലെ ചർച്ചയാണ്. റിപ്പോർട്ടുകൾ പ്രകാരം അഭിഷേക് ബച്ചനും ഐശ്വര്യ റായും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിൽ വിളളലുകൾ വീണിട്ടുണ്ട്.

പലപ്പോഴും ഐശ്വര്യയോടുള്ള തങ്ങളുടെ ബച്ചൻ കുടുംബം പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അഭിഷേകിന്റെ അച്ഛൻ അമിതാഭ് ബച്ചനുമായും കുടുംബത്തിലെ മറ്റുള്ളവരുമായി വളരെ നല്ല ബന്ധമായിരുന്നു ഐശ്വര്യയ്ക്കുണ്ടായിരുന്നത്. ആനന്ദ് അംബാനിയുടെ വിവാഹ വിരുന്നിനെത്തിയ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം കാണിച്ചത് വലിയ വാർത്തയായിരുന്നു.

വിവാഹത്തിന് ബച്ചൻ കുടുംബം ഒന്നിച്ചായിരുന്നു എത്തിയത്. എന്നാൽ ഇവർക്കൊപ്പം ഐശ്വര്യയും മകളുമുണ്ടായിരുന്നില്ല. അഭിഷേക് ബച്ചൻ തന്റെ കുടുംബത്തോടൊപ്പം വന്നപ്പോൾ ഐശ്വര്യ മകളുടെ കൂടെയായിരുന്നു വന്നത്. എല്ലാവരും ചേർന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നില്ല. പരസ്യമായി ഇരുവരും ഒരിക്കൽ പോലും പരസ്പരം തള്ളിപ്പറയുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെങ്കിലും അഭിഷേകിന്റെ അമ്മ ജയ ബച്ചനുമായി ഐശ്വര്യയ്ക്ക് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് പല റിപ്പോർട്ടുകളും പറഞ്ഞിരുന്നത്.

അച്ഛന്റേയും അമ്മയുടേയും പാതയിലൂടെയാണ് അഭിഷേക് സിനിമയിലെത്തുന്നത്. ബോളിവുഡിലെ മുൻനിര നടനായി മാറാനും അഭിഷേകിന് സാധിച്ചു. മൂന്ന് പതിറ്റാണ്ടോളമായി ബോളിവുഡിലെ നിറ സാന്നിധ്യമാണ് അഭിഷേക് ബച്ചൻ. ഓർത്തിരിക്കാവുന്ന ഒരുപാട് സിനിമകളും പ്രകടനങ്ങളും അഭിഷേക് ബച്ചൻ സമ്മാനിച്ചിട്ടുണ്ട്. കാലത്തിനൊപ്പം തന്നിലെ നടനെ പുതുക്കിയാണ് അഭിഷേക് ബച്ചൻ കരിയറിൽ ഒരിടവേളയ്ക്ക് ശേഷം തിരികെ വരുന്നത്.

കരിയറിലുടനീളം അച്ഛൻ അമിതാഭ് ബച്ചനുമായുള്ള താരതമ്യം ചെയ്യലുകളെ നേരിടേണ്ടി വന്നിട്ടുണ്ട് അഭിഷേക് ബച്ചന്. ബച്ചനോളം വലിയ താരമാകാൻ സാധിക്കാത്തതും, തുടക്കകാലത്ത് അഭിനയത്തിലുണ്ടായിരുന്ന പോരായ്മയുമെല്ലാം അഭിഷേകിനെ വിമർശന പാത്രമാക്കിയിരുന്നു. എന്നാൽ തന്നിലെ നടനെ മെച്ചപ്പെടുത്തി സ്വന്തമായി ഒരിടം അഭിഷേക് കണ്ടെത്തി.

വിവാഹിതനായതോടെ അഭിഷേകിനെ ഐശ്വര്യയുമായി താരതമ്യം ചെയ്യുന്നതും പതിവായി മാറി. അഭിഷേകിനേക്കാളും വലിയ താരമാണ് ഐശ്വര്യയെന്നതായിരുന്നു താരതമ്യങ്ങളുടേയും പരിഹാസങ്ങളുടേയും കാരണം. കരിയറിലുടനീളം തന്റെ അച്ഛനുമായും ഭാര്യയുമായുള്ള താരതമ്യങ്ങൾ അഭിഷേകിനെ അലട്ടുന്നുണ്ട്. ഒരിക്കൽ ഇതേക്കുറിച്ച് അഭിഷക് തന്നെ സംസാരിക്കുകയുണ്ടായി. സിഎൻബിസി ടിവി 18ന് നൽകിയൊരു അഭിമുഖത്തിലാണ് അഭിഷേക് താരതമ്യം ചെയ്യലുകളെക്കുറിച്ച് സംസാരിച്ചത്.

”അതൊരിക്കലും എളുപ്പമാകില്ല. പക്ഷെ 25 വർഷമായി ഒരേ ചോദ്യമാണ് ചോദിക്കുന്നത്. ഇതിനോടകം അതൊന്നും എന്നെ ബാധിക്കാതായിട്ടുണ്ട്” എന്നാണ് അഭിഷേക് ബച്ചൻ പറഞ്ഞത്. ”നിങ്ങൾ എന്റെ അച്ഛനുമായിട്ടാണ് എന്നെ താരതമ്യം ചെയ്യുന്നതെങ്കിൽ നിങ്ങൾ ഏറ്റവും മികച്ചതുമായാണ് താരതമ്യം ചെയ്യുന്നത്. ഈ വലിയ പേരുകൾക്കിടയിൽ ഒരിടം എനിക്കുണ്ടെന്നാണ് ഞാനും കരുതുന്നത്. എന്റെ മാതാപിതാക്കൾ എന്റെ മാതാപിതാക്കളാണ്. എൻറെ കുടുംബം എന്റെ കുടുംബമാണ്. എന്റെ ഭാര്യ എന്റെ ഭാര്യാണ്. അവരുടെ നേട്ടങ്ങളിൽ എനിക്ക് അതിയായ ആത്മവിശ്വാസമുണ്ട്” എന്നും അഭിഷേക് ബച്ചൻ പറയുന്നുണ്ട്.

”അദ്ദേഹം മുന്നിൽ നിന്ന് നയിക്കുകയാണ്. ഓരോ രാത്രിയും ഉറങ്ങും മുമ്പ് ഞാൻ ആലോചിക്കുന്നത്, എനിക്ക് 82 വയസാകുമ്പോൾ ‘എന്റെ അച്ഛന് 82 വയസായി, പക്ഷെ അദ്ദേഹം ഇപ്പോഴും ഇവിടെ തന്നെയുണ്ട്’ എന്ന് എന്റെ മകൾ പറയണമെന്നാണ്” എന്നും അഭിഷേക് പറയുന്നുണ്ട്. തന്റെ കരിയറിൽ തുടർ പരാജയങ്ങൾ നേരിടേണ്ടി വന്നപ്പോഴാണ് അഭിഷേക് ബച്ചൻ ഇടവേളയെടുക്കുന്നത്. തിരിച്ചുവരവിൽ അഭിനയ പ്രാധാന്യമുള്ള സിനിമകൾ ചെയ്ത് അദ്ദേഹം കയ്യടി നേടി.

എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലെന്ന തരത്തിലായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. ഐശ്വര്യയുടെ ജന്മദിനാഘോഷത്തിൽ അഭിഷേക് പങ്കെടുക്കാതിരുന്നതും ബച്ചൻ കുടുംബത്തോട് ഐശ്വര്യ അകലം പാലിക്കുന്നതുമെല്ലാം ആരാധകരുടെ ഇത്തരം സംശയങ്ങൾക്ക് ആക്കം കൂട്ടുന്നതായിരുന്നു. എന്നാൽ തങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്നും ഇപ്പോഴും നല്ല രീതിയിൽ പോകുന്നതായിട്ടും അഭിഷേക് സൂചിപ്പിച്ചിരുന്നു. ഇടയ്ക്ക് ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം പുറത്ത് വന്നിരുന്നു.

എന്നാൽ ഭതൃമാതാവ് ജയ ബച്ചനും ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചനുമായാണ് ഐശ്വര്യയ്ക്ക് പ്രശ്നങ്ങളെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഐശ്വര്യയും ജയ ബച്ചനും തമ്മിൽ അകൽച്ചയുണ്ടെന്ന വാദത്തിന് പുതിയ തെളിവുകൾ നിരത്തുകയാണ് ആരാധകർ. കുറച്ച് നാളുകൾക്ക് മുമ്പ് ഫിലിം മേക്കറും നടനുമായ അഷുതോഷ് ഗൗരിക്കറിന്റെ മകന്റ വിവാഹത്തിന് ബച്ചൻ കുടുംബം എത്തി. ജയ ബച്ചൻ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ എന്നിവരാണ് വിവാഹത്തിനെത്തിയത്. ഗ്രൂപ്പ് ഫോട്ടോയ്ക്ക് വധുവിനും വരനുമൊപ്പം ജയ ബച്ചനും അഭിഷേകും നിന്നു.

എന്നാൽ ഐശ്വര്യ റായെ ഇവർക്കൊപ്പം കാണുന്നില്ലായിരുന്നു. ജയ ബച്ചനൊപ്പം നിൽക്കാൻ ഐശ്വര്യ തയ്യാറാകാത്തതാണെന്നാണ് വാദം. നേരത്തെ ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയപ്പോഴും ഐശ്വര്യ ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം ഫോട്ടോയ്ക്ക് നിന്നിരുന്നില്ല. നിലവിൽ പ്രചരിക്കുന്ന ഗോസിപ്പുകളെ ഒരുമിച്ചുള്ള ഒരു ഫോട്ടോ കൊണ്ട് ഐശ്വര്യക്കും ജയ ബച്ചനും ഇല്ലാതാക്കാം. എന്നാൽ ഇവർ അതിന് തയ്യാറാകാത്തത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു. പ്രചരിക്കുന്ന ഗോസിപ്പുകൾ സത്യമായിരിക്കാമെന്നും എന്തോ പ്രശ്നമുണ്ടെന്നും ആരാധകർ വാദിക്കുന്നുണ്ട്.

ഐശ്വര്യ അഭിഷേകിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും വളരെ നല്ലവളായിട്ടും ദയയുള്ളവളുമായാണ് പെരുമാറിയത്. പക്ഷേ നിങ്ങളുടെ ഭാര്യയുടെ കരിയർ നശിപ്പിച്ചു എന്നാണ് അഭിഷേകിനെ കുറ്റപ്പെടുത്തി കൊണ്ട് ചിലർ പറഞ്ഞത്. എന്നാൽ അഭിഷേക് ഐശ്വര്യയുടെ ജീവിതം നശിപ്പിച്ചിട്ടില്ലെന്നാണ് മറ്റ് ചില ആരാധകരുടെ വാദം. ആദ്യം അമ്മയാകാൻ തീരുമാനിച്ചത് ഐശ്വര്യയാണ്. മകളെ സ്വയം വളർത്താൻ തീരുമാനിച്ചതും കുടുംബിനിയായിരിക്കാൻ തീരുമാനിച്ചതുമൊക്കെ ഐശ്വര്യയാണ്. അവിടെ അഭിഷേകിനെ കുറ്റപ്പെടുത്തുന്നതിൽ എന്ത് കാര്യമാണ് ഉള്ളതെന്നുമാണ് ആരാധകർ ചോദിക്കുന്നത്.

അതേസമയം ജയബച്ചൻ ഐശ്വര്യയെ കുറിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞതും ചർച്ചയായിരുന്നു. സ്വന്തം മകളായാണ് ഐശ്വര്യയെ കാണുന്നതെന്നാണ് ജയ ബച്ചൻ പറഞ്ഞത്. തങ്ങളുടെ മകൾ ശ്വേത വീട്ടിലില്ലാത്ത വിടവ് നികത്തുന്നത് ഐശ്വര്യയാണെന്നും ജയ ബച്ചൻ പറയുന്നു. കോഫീ വിത്ത് കരൺ ഷോയിലായിരുന്നു ജയ ബച്ചൻ ഐശ്വര്യയെ കുറിച്ച് പറഞ്ഞത്.

മകൾ ശ്വേത ബച്ചൻ വിവാഹിതയായപ്പോൾ അമിതാഭ് ബച്ചൻ്റെ ജീവിതത്തിൽ ഒരു ശൂന്യതയുണ്ടായിരുന്നുവെന്നും ഐശ്വര്യ റായ് തൻ്റെ വീട്ടിലേക്ക് മരുമകളായി എത്തിയപ്പോൾ ശൂന്യത ഇല്ലാതായിയെന്നും അഭിഷേകിനെ കാണുമ്പോഴെല്ലാം ബച്ചൻ സന്തോഷവാനാണെന്നും ജയ ബച്ചൻ പറഞ്ഞിരുന്നു.

തങ്ങൾ ഐശ്വര്യയെ മരുമകളായി കണ്ടിട്ടില്ലെന്നും എന്നും മകളെ പോലെയാണ് കണ്ടിരുന്നതെന്നും ജയ ബച്ചൻ പറഞ്ഞു. ഇതോടൊപ്പം തൻ്റെ ഭർത്താവ് അമിതാഭ് ബച്ചനെക്കുറിച്ചും ജയ സംസാരിച്ചു. തൻ്റെ മരുമകൾ ഐശ്വര്യയെ വീട്ടിൽ കാണുമ്പോഴെല്ലാം ബച്ചന്റെ കണ്ണുകൾ തിളങ്ങുമായിരുന്നു. വീട്ടിൽ വരുന്ന ശ്വേതയെ നോക്കി നിൽക്കുന്നപോലെയാണ് ഐശ്വര്യയെും അതേ സ്നേഹത്തോടെ നോക്കിയിരുന്നത്.

ശ്വേത പോയപ്പോൾ ഉണ്ടായ ശൂന്യത ഐശ്വര്യ വന്നപ്പോൾ പൂർണമായി. ശ്വേത കുടുംബത്തിലില്ല മറ്റൊരു കുടുംബത്തിലേക്ക് പോയിയെന്നും ഇനി അവൾ ബച്ചൻ ഫാമിലി അല്ലെന്നത് ഉൾക്കൊള്ളാൻ വളരെ പ്രയാസം നേരിട്ടു. അതുപോലെ തന്നെ ഒരിക്കൽ സ്റ്റാർഡസ്റ്റ് മാസികയുമായി സംസാരിക്കവെ ജയ ഐശ്വര്യയിലെ അമ്മയേയും പ്രശംസിച്ചിരുന്നു.

അന്ന് ഐശ്വര്യയെ വണ്ടർഫുൾ മദർ എന്നാണ് വിശേഷിപ്പിച്ചത്. ഐശ്വര്യ ഇന്റസ്ട്രിയിലെ വലിയ താരമാണ്. എന്നിട്ടും തൻ്റെ കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്നു. അവൾ ഒരു ശക്തയായ സ്ത്രീയാണ്. ഒരു മനോഹരമായ അമ്മയാണ്. മകളെ അവൾ സ്വയം പരിചരിക്കും. എല്ലാ ജോലികളും സ്വയം ചെയ്യും എന്നുമാണ് മരുമകളെ കുറിച്ച് ജയ പറഞ്ഞത്.

ആരാധ്യ ജനിച്ച ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. അമ്മയയായ ശേഷം തങ്ങൾ ആരാധിച്ചിരുന്ന ഐശ്വര്യയുടെ രൂപത്തിലുണ്ടായ കാര്യമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ പല ആരാധകർക്കും കഴിഞ്ഞിരുന്നില്ല. പ്രസവ ശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയപ്പോൾ പലരും ഇത് ചൂണ്ടിക്കാട്ടിയിരുന്നു.

നന്നായി വണ്ണം വെച്ച് എത്തിയ നടിയെ കണ്ട് ഐശ്വര്യ തന്നെയാണോ ഇതെന്നാണ് പലരും ചോദിച്ചത്. ഐശ്വര്യയ്ക്ക് എന്തെങ്കിലും രോഗമാണോ, അതാണോ ഈ വണ്ണത്തിന് പിന്നിൽ, എന്ത് സംഭവിച്ചു, സാധാരണ പ്രസവ ശേഷം നടിമാർ പെട്ടെന്ന് വണ്ണം കുറയ്ക്കാറുണ്ട്. എന്നാൽ ഐശ്വര്യയ്ക്ക് അതിന് കഴിയുന്നില്ലല്ലോ, ഇത് എന്തോ രാോഗമാണ് എന്നുള്ള തരത്തിലും ആളുകൾ സംസാരിച്ചിരുന്നു.

പിന്നാലെ കടുത്ത ബോഡി ഷെയ്മിംഗും താരത്തിന് നേരിടേണ്ടി വന്നു. എന്നാൽ ഇതൊന്നും തന്നെ ഐശ്വര്യയെ ബാധിച്ചതേയില്ല. മുഴുവൻ സമയവും തന്റെ കുഞ്ഞിനൊപ്പം, അമ്മയായതിന്റെ സന്തോഷത്തിലായിരുന്നു താരം. എന്നാൽ ഒരു അഭിമുഖത്തിൽ തനിക്ക് വണ്ണം കൂടിയതിനെക്കുറിച്ച് ഒരിക്കൽ ഐശ്വര്യ റായ് സംസാരിച്ചിരുന്നു.

അത് സാധാരണയാണ്. എന്റെ കാര്യത്തിൽ സ്വാഭാവികമായി സംഭവിച്ചത്. ഭാരം കൂടുകയോ അല്ലെങ്കിൽ വാട്ടർ റിറ്റെൻഷൻ സംഭവിക്കുകയോ ചെയ്തത് ശരീരത്തിനുണ്ടായ സ്വാഭാവിക മാറ്റമാണ്. ഞാൻ കംഫർട്ടബിൾ ആയിരുന്നു. കുഞ്ഞിൽ നിന്നും മാറി നിൽക്കാൻ പറ്റിയ സമയത്ത് ഞാൻ പൊതുവിടങ്ങളിൽ വന്നിട്ടുണ്ട്.

വണ്ണം കൂടിയത് ഞാൻ കാര്യമായെ‌ടുത്തിരുന്നെങ്കിൽ ഞാൻ ഒളിക്കുകയോ അല്ലെങ്കിൽ വണ്ണം കുറയ്ക്കാൻ എന്തെങ്കിലും മാർഗം സ്വീകരിക്കുകയോ ചെയ്തേനെ. പക്ഷെ എന്റെ ചോയ്സ് അതായിരുന്നില്ല. എന്നെയത് ബാധിച്ചിട്ടില്ല. ആളുകൾ ആ ഡ്രാമ ആസ്വദിച്ചെന്ന് ഞാൻ കരുതുന്നു. ഞാൻ എന്റെ കുഞ്ഞിനൊപ്പം യഥാർത്ഥ ജീവിതത്തിലെ തിരക്കിലായിരുന്നെന്നും ഐശ്വര്യ റായ് പറഞ്ഞിരുന്നു.

Vijayasree Vijayasree :