ബോളിവുഡിൽ ഏറ്റവും വലിയ ചർച്ച വിഷയമാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള ദാമ്പത്യ ജീവിതം. വിവാഹമോചിതരാകുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നതിനു പിന്നാലെ നടിയും മോഡലുമായ നിമ്രത് കൗറും അഭിഷേക് ബച്ചനും പ്രണയത്തിലാണെന്ന രീതിയിലും വാർത്തകൾ വന്നിരുന്നു.
അതേസമയം ഇതുവരെ ഈ വിഷയത്തിൽ ആരും തന്നെ പ്രതികരിച്ചിരുന്നില്ല. ബച്ചൻ കുടുംബം അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹ മോചന വാർത്തകളോട് പ്രതികരിച്ചിട്ടില്ല. ഇന്ന് നിമ്രത് കൗറുമായി അഭിഷേക് പ്രണയത്തിലെന്ന തരത്തിൽ വാർത്തകൾ വന്നിട്ടും ബച്ചൻ കുടുംബം മൗനം പാലിക്കുകയാണ് ചെയ്തത്.
ഇതോടെ ഈ വിവാദങ്ങളിലെല്ലാം സത്യമുണ്ടെന്ന് തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിമ്രത് കൗർ.
താൻ എന്ത് ചെയ്താലും ആളുകൾ അവർക്ക് തോന്നുന്നത് മാത്രമേ പറയുയെന്നും ഇത്തരം ഗോസിപ്പുകൾ തടയാൻ പ്രയാസമാണെന്നും നടി പറഞ്ഞു. അതിനാൽ അത് ശ്രദ്ധിക്കുന്നതിന് പകരം എന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ശ്രമിക്കുകയാണെന്നാണ് നിമ്രത് കൗർ മാധ്യമങ്ങളോട് പറഞ്ഞത്.