ഞാന്‍ ജനിച്ചതും വളര്‍ന്നതും എറണാകുളം സിറ്റിയില്‍ ആണ്, അതുകൊണ്ട് കാണാനോ കഴിക്കേനോ ഇടവന്നിട്ടില്ല; ഒരുപാട് അടിപൊളി കാര്യങ്ങള്‍ എന്റെ അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ സമ്മാനിച്ചിട്ടുണ്ട്, പക്ഷെ, ഈ പഴം ഇല്ലായിരുന്നു; സൈബര്‍ ആക്രമണങ്ങളോട് അഭിരാമി

സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകര്‍ക്ക് പ്രിയങ്കരിയാണ്. നടിയായും മോഡലായും ഗായികയായുമെല്ലാം അഭിരാമി തിളങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ നിരന്തരമായ ആക്രമണങ്ങളേയും അഭിരാമിയ്ക്ക് നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ ദിവസം കൊക്കോ ഫ്രൂട്ട് കഴിക്കുന്നതിന്റെ വീഡിയോയാ താരം പങ്കുവെച്ചിരുന്നു. എന്നാല്‍ ചിലര്‍ ഇതിന്റെ പേരില്‍ അഭിരാമിയെ കളിയാക്കുകയായിരുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

കൊക്കോ ഫ്രൂട്ട് കഴിക്കാത്തതിന് എന്നെ എയറില്‍ കേറ്റാന്‍ ശ്രേമിച്ച ഫെയ്ക് അക്കൗണ്ടുകള്‍ക്കും, ചിലരുടെ പെയ്ഡ് ഓണ്‍ലൈന്‍ ഗുണ്ടകള്‍, ഇടുങ്ങിയ ചിന്താഗതിയുള്ള മനസ്സില്‍ ചൊറിച്ചിലുള്ളവര്‍ക്കും ഒക്കെ. ഈ ഒരു ഫ്രൂട്ട്, കഴിക്കാത്തത് കൊണ്ട്, ഞാന്‍ ഒരു മദാമ്മയായി, ഏലിയന്‍ ആയി, ചന്ദ്രനില്‍ നിന്ന് വന്നവളായി,തള്ളുകാരി, പരിഷ്‌കാരിയായി. പക്ഷെ, എന്നെ പോലെ തന്നെ, എന്നെക്കാളും പ്രായമുള്ള പലരും ഇത് കാണാനോ കഴിക്കണോ ഇടവരാത്തവരുണ്ട്. അതിനായി ആണ് ഞാന്‍ ഈ സ്‌ക്രീന്‌ഷോട്‌സ് ഷെയര്‍ ചെയ്യുന്നേ.

ഇനി ഒരു കാര്യം, ഞാന്‍ ജനിച്ചതും വളര്‍ന്നതും എറണാകുളം സിറ്റിയില്‍ ആണ്, എന്റെ പേരെന്റ്‌സ് തൃശൂര്‍ അങ്കമാലി സൈഡ് ഇല്‍ നിന്നാണ്. ഈ ഒരു ഫ്രൂട്ട്, കോട്ടയം ഇടുക്കി മലയോര പ്രദേശങ്ങളിലൊക്കെ അത്യാവശ്യം നാച്ചുറല്‍ ആയി പറമ്പിലൊക്കെ എളുപ്പത്തില്‍ വളരുന്ന ഒന്നായത് കൊണ്ട് ആ ഭാഗങ്ങളൊക്കെ ഉള്ളവര്‍ക്ക് ഇത് ചെറുപ്പത്തില്‍ തന്നെ കാണാനും കഴിക്കാനും ഒക്കെ പറ്റി കാണും, അല്ലെങ്കില്‍ എവിടുന്നെങ്കിലും കൊണ്ട് വന്നു നടുകയോ മാറ്റോ ചെയ്തിട്ടുണ്ടെങ്കിലും കാണാന്‍ ഓക്കെ പറ്റും, പക്ഷെ, ഞാന്‍ ഈ പറഞ്ഞിടങ്ങളില്‍ നിന്നുള്ള ഒരാളല്ല.

എനിക്ക് ഒരുപാടിഷ്ടമാണ് ഗ്രാമങ്ങളും അവിടത്തെ ഐശ്വര്യമുള്ള കാഴ്ചകളും നിഷ്‌കളങ്കമായ ആളുകളെയുമൊക്കെ ഗ്രാമങ്ങളിലും ഇതൊക്കെ പിന്നെയും വളര്‍ന്ന വരുമെന്ന് കേട്ടിട്ടുണ്ട്, പക്ഷേ എന്റെ ഭാഗ്യക്കേടിന് ഞാന്‍ ജനിച്ചതോ വളര്‍ന്നതോ ഞാന്‍ എന്നല്ല ഇപ്പോള്‍ വളര്‍ന്ന വരുന്ന ജനറേഷനില്‍ തന്നെ പലരും
പലതും കാണാന്‍ ഭാഗ്യമില്ലാത്തവരാണ് അത് കൊണ്ടു തന്നെ, എനിക്കിതു കാണാനോ കിട്ടാനോ ഒട്ടും എളുപ്പവുമല്ല! അതിന്റെ ഒരു ആവശ്യവും വന്നിട്ടില്ല.

അതിനായി മാര്‍ക്കറ്റില്‍ പോയി തപ്പാനും ഒന്നിനും. ഇത് യാദൃശ്ചികമായ ഒരു റിസോര്‍ട്ടില്‍ പോയപ്പോള്‍ അവിടെ നിന്ന് അവര്‍ തന്നതാണ്. സ്ഥലം മാമലക്കണ്ടം എഗെയിന്‍ ഹില്ലി ഏരിയ. പലരുടെയും കുട്ടിക്കാലത്തുള്ള ഒരു നൊസ്റ്റാള്‍ജിയ ആവാം ഇത് ഒരു തെറ്റും പറഞ്ഞില്ല, പക്ഷെ, നമുക്കെല്ലാവര്‍ക്കും ഒരേ കുട്ടിക്കാലവും നൊസ്റ്റാള്‍ജിയം യയും ഉണ്ടാവണമെന്നില്ലല്ലോ! അത് നമ്മളുടെ ബുദ്ധിമോശമായ ചിന്തയല്ലേ?

എന്റെ ചെറുപ്പത്തില്‍ ഒരുപാട് അടിപൊളി കാര്യങ്ങള്‍ എന്റെ അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ സമ്മാനിച്ചിട്ടുണ്ട്, പക്ഷെ, അതിലൊന്നായിരുന്നില്ല കൊക്കോ ഫ്രൂട്ട്. എല്ലാരുടെയും ജീവിതയാത്ര ജനിച്ച സ്ഥലം ചുറ്റുപാടുകള്‍ കള്‍ച്ചര്‍ അങ്ങനെ എല്ലാം തന്നെ വ്യത്യസ്തമായിരിക്കും.

നമ്മുടെ കാഴ്ചപ്പാടിലേക്കും നമ്മളിലേക്കും മാത്രം ചിന്തകള്‍ ഒതുങ്ങുമ്പോള്‍ മനസ് മരവിക്കുകയും കുശുമ്പ്, അസൂയ, ചൊറി ഇങ്ങനുള്ള കാര്യങ്ങള്‍ക്കുള്ള ഒരു സ്‌പേസ് ആയി ആ മനസു മാറുകയും ചെയ്യ. എന്തിനു വെറുതെ ഈ കിട്ടിയിരിക്കുന്ന ഒരു ജീവിതം മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാനും അത് പറഞ്ഞ വല്യ ഹീറോയിസം കാണിക്കാനുമായി മാറ്റുന്നു?

അപ്പൊ എന്തായാലും തത്കാലത്തേക്ക്, ഞാനും എന്റെ ചന്ദ്രനില്‍ നിന്ന് വന്ന കൊക്കോ കഴിക്കാത്ത കൂട്ടുകാരും തല്‍ക്കാലത്തേക്ക് പോകുന്നു. ജീവിതം ചെറുതാണ്, ആ ജീവിതം കൊണ്ട് നമുക്കും മറ്റുള്ളവര്‍ക്കും സന്തോഷം പകരാനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നോക്കിക്കൂടെ. ശുഭദിനം. സ്‌നേഹം മാത്രം എന്നു പറഞ്ഞാണ് അഭിരാമി കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

Vijayasree Vijayasree :