‘ബ്യൂട്ടിഫുൾ ഫൈറ്റേഴ്സ്… തങ്കംസ്’; അമൃതയുടെയും പാപ്പുവിന്റെയും ചിത്രങ്ങൾ

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്. നടിയായും മോഡലായും ഗായികയായുമെല്ലാം അഭിരാമി തിളങ്ങിയിട്ടുണ്ട്. എന്നാൽ അമൃതയ്‌ക്കൊപ്പം ബിഗ് ബോസിൽ എത്തിയതോടെയാണ് കൂടുതൽ പേർക്ക് സുപരിചിതയാകുന്നത്.

ഇരുവരും ഒന്നിച്ചു നടത്തിയിരുന്ന യൂട്യൂബ് ചാനലും ബാൻഡുമൊക്കെ ആരാധകർക്കിടയിൽ ഹിറ്റായിരുന്നു. ചേച്ചിയെ ഒരുപാട് സ്‌നേഹിക്കുന്ന അനിയത്തിയാണ് അഭിരാമി സുരേഷ്. സഹോദരി എന്നതിനൊപ്പം അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഇരുവരും. അമൃതയെ എല്ലാ കാര്യങ്ങളിലും പിന്തുണയ്ക്കുന്ന ആളാണ് അഭിരാമി. ചേച്ചിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രംഗത്തെത്താറുള്ളത് അഭിരാമിയാണ്.

ബലയുടെ മുൻ ഭാര്യ എലിസബത്ത് പല വെളിപ്പെടുത്തലുമായി രംഗത്തെത്തി തുടങ്ങിയതോടെയാണ് മലയാളികളിൽ ഒരു വിഭാഗം അമൃത പറഞ്ഞതും സത്യസന്ധമായ കാര്യങ്ങളായിരുന്നുവെന്ന് വിശ്വസിച്ച് തുടങ്ങിയത്. ഇപ്പോഴിതാ ഈ വിവാദങ്ങൾക്കിടെ അഭിരാമി സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു മാസികയുടെ കവർ പേജിനായി അമൃത സുരേഷും മകൾ അവന്തിക ഒരുമിച്ച് ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ആ ഫോട്ടോ വീണ്ടും പങ്കുവെച്ച് അഭിരാമി കുറിച്ച ക്യാപ്ഷനാണ് ശ്രദ്ധിക്കപ്പെടുന്നത്.

മകളേയും ചേർത്ത് പിടിച്ച് നിറചിരിയുമായി നിൽക്കുന്ന അമൃതയാണ് ഫോട്ടോയിലുള്ളത്. ‘ബ്യൂട്ടിഫുൾ ഫൈറ്റേഴ്സ്… തങ്കംസ്’ എന്നാണ് അഭിരാമി ക്യാപ്ഷൻ നൽകിയത്. ഒപ്പം ചുവന്ന ഹൃദയത്തിന്റെയും ഈവിൾ ഐയുടേയും ഇമോജികളും അഭിരാമി ചേർത്തിട്ടുണ്ട്. അഭിരാമിയുടെ പോസ്റ്റിന് നിരവധി കമന്റുകളാണ് വരുന്നത്.

ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ ഭയക്കേണ്ട, ഇതാണ് വേണ്ടത്. എപ്പോഴും ഇതുപോലെ ഹാപ്പിയായി ഇരിക്കാൻ കഴിയട്ടേ, സത്യം എത്ര കാലം മൂടിവെയ്ക്കും?. എത്രത്തോളം മൂടിവെച്ചാലും അത് ഒരുനാൾ പുറത്ത് വരും, മക്കളേ നിങ്ങളെ തോൽപ്പിക്കാൻ ഈശ്വരൻ ആരേയും അനുവദിക്കില്ല. നിങ്ങൾ ഇതിനകം തന്നെ യുദ്ധത്തിൽ വിജയിച്ച് കഴിഞ്ഞു. ഒരിക്കലും തളരരുത് എന്നിങ്ങനെയാണ് കമന്റുകൾ.

എന്റെ ചേച്ചിയുടെ സ്നേഹം സത്യമല്ലാഞ്ഞിട്ടല്ല അവരുടെ ബന്ധം ബ്രേക്ക് അപ്പ് ആയത്. കാരണം അമൃത സുരേഷ് എന്ന് പറയുന്ന എന്റെ ചേച്ചി വളരെ ചെറുപ്പത്തിൽ കല്യാണം കഴിച്ച ആളാണ്. ചേച്ചി എന്തുമാത്രം സ്നേഹിച്ച്, വാശിപിടിച്ച, ഒറ്റക്കാലിൽ നിന്നാണ് ആ വിവാഹത്തിന് വേണ്ടി നിന്നത് എന്ന് ഞങ്ങൾക്ക് അറിയാം.

അയാൾ ഒരു വലിയ വീട്ടിലെ ആളായിരുന്നതുകൊണ്ട് തന്നെ എന്റെ അച്ഛനും അമ്മയ്ക്കും താല്പര്യം ഇല്ലായിരുന്നു. അച്ഛൻ വേറെ അഭിമുഖങ്ങളിലും ഇത് പറഞ്ഞിട്ടുണ്ട്. അവർക്ക് ഇതിനു എതിർപ്പ് ആയിരുന്നു എന്ന്. ഞങ്ങൾക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. കാരണം ആ വ്യക്തിയെ അല്ലായിരുന്നു ഞങ്ങൾക്ക് പ്രശ്‍നം. ഞങ്ങളുടെ രണ്ടുപേരുടെയും തലങ്ങൾ തമ്മിൽ ഉള്ള വ്യത്യാസങ്ങൾ ആയിരുന്നുവെന്നും അഭിരാമി പറഞ്ഞിരുന്നു.

പിതാവ് ബാലയുമായി യാതൊരു ബന്ധത്തിനും താൽപര്യമില്ലെന്നും അമ്മയെ ഉപദ്രവിക്കുന്നതടക്കം താൻ കണ്ടിട്ടുണ്ടെന്നും പാപ്പു എന്ന അവന്തിക വെളിപ്പെടുത്തിയതോടെ ഒരു കൂട്ടർ അമൃതയ്ക്കെതിരെയും ഒരു കൂട്ടർ ബാലയ്ക്കെതിരെയും വിമർശനങ്ങൾ അഴിച്ചു വിട്ടിരുന്നു. ഗുരുതരമായ ആരോപണങ്ങളായിരുന്നു ബാലയ്ക്കെതിരെ അമൃത ഉയർത്തിയത്. തന്നെ അതിക്രൂരമായി ശാരീരകമായും മാനസികമായും ബാല പീ ഡിപ്പിച്ചിട്ടുണ്ടെന്നാണ് അമൃത പറഞ്ഞത്.

പലപ്പോഴും ചോരതുപ്പി ആ വീട്ടിൽ കഴിയേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഉപദ്രവം സഹിക്കവയ്യാതെയാണ് താൻ ആ വീട് വിട്ട് ഓടിപ്പോന്നത്. ബാല പറയുന്നത് പോലെ താൻ അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഒന്നും കൈക്കലാക്കിയിട്ടില്ല. കോടതിയിൽ വെച്ച് മകളെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിന് ശേഷം തനിക്കും മകൾക്കും ഒന്നും വേണ്ടെന്ന് പറഞ്ഞു എന്നായിരുന്നു അമൃത പറഞ്ഞത്. ഇതേ അനുഭവങ്ങൾ തന്നെയാണ് എലിസബത്തും പറഞ്ഞത്.

Vijayasree Vijayasree :