കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയ്‌ക്കെതിരെ മുൻഭാര്യയും ഗായികയുമായ അമൃത സുരേഷ് പരാതി നൽകിയത്. ഇതിന് പിന്നാലെ നടനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കോടതി രേഖകളിൽ കൃത്രിമം കാണിച്ചെന്നായിരുന്നു പരാതി. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റിൽ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയിൽ പറയുന്നു.
ഇതിന് പിന്നാലെ അമൃതയെ പിന്തുണച്ചും വിമർശിച്ചും ആളുകൾ രംഗത്തെത്തിയിരുന്നു. പിന്നാലെ അമൃതയെ പിന്തുണച്ചും തങ്ങൾ നേരിടുന്ന ആക്രമണത്തെക്കുറിച്ച് വ്യക്തമാക്കിയും സഹോദരി അഭിരാമി സുരേഷും ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. തങ്ങൾ ഒരുപാട് സഹിച്ചുകഴിഞ്ഞെന്നും കൂടുതൽ ആക്രമണങ്ങൾ വരുമ്പോൾ താൻ മിണ്ടാതിരിക്കില്ലെന്നും കുറിപ്പിൽ പറയുന്നു.
തങ്ങളെ സംരക്ഷിക്കാൻ ഇപ്പോൾ തങ്ങളുടെ അച്ഛൻ ഇല്ല, അതിനാൽ താൻ അത് ചെയ്യുമെന്നും ഇത് ആരെയും അപകീർത്തിപ്പെടുത്താനല്ല ഇത് ഞങ്ങളുടെ സത്യത്തിന് വേണ്ടിയാണ്, നുണകൾ കേട്ട് മടുത്തു എന്നായിരുന്നു പോസ്റ്റ്, അഭിരാമിയുടെ പോസ്റ്റിന് നിരവധി കമന്റുകളും വന്നു. ഇതിൽ ഒരു കമന്റ് അഭിരാമിയെ ഏറെ ഞെട്ടിക്കുന്നതായിരുന്നു.
അഭിരാമി അഭിരാമിയുടെ സുഹൃത്തായ അഭിരാമി എന്ന പേരുള്ള വ്യക്തിക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് പങ്കുവെച്ച പോസ്റ്റ് തെറ്റായി രീതിയിൽ വ്യാഖ്യാനിക്കുന്നതായിരുന്നു ആ കമന്റ്. സോഷ്യൽ മീഡിയയിൽ ഒരു കത്ത് പ്രചരിക്കുന്നുണ്ട്. നിങ്ങളുടെ അമ്മയെ സ്ട്രോക്ക് സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മറ്റുള്ളവരിൽ നിന്നും സഹായം ആവശ്യമാണെന്നും ഇതിനകം നിങ്ങൾ 8 ലക്ഷം രൂപ അടച്ചെന്നും എന്നാൽ നിങ്ങൾക്ക് ഇനി പതിനയ്യായിരം രൂപ വേണമെന്നും.. ഇത് ശരിയാണോ എന്നായിരുന്നു കമന്റ്.
എന്നാൽ ഇത് തെറ്റാണെന്ന് അഭിരാമി പറഞ്ഞു. സുഹൃത്തിന്റെ സുഹൃത്തായ അഭിരാമിക്ക് വേണ്ടിയുള്ള പോസ്റ്റാണ്. അവർക്ക് എന്തെങ്കിലും സഹായം ലഭിക്കാൻ വേണ്ടിയാണ് ഞാൻ അത് ഷെയർ ചെയ്തത്. ആരാണ് ഈ വാർത്തകളെ തെറ്റായി പറഞ്ഞുപരത്തുന്നത്, എന്നാണ് അഭിരാമി ചോദിച്ചത്.
അഭിരാമി സുഹൃത്തിന്റെ സുഹൃത്താണെന്നും അവരുടെ അവസ്ഥ താൻ പേഴ്സണലി വെരിഫൈ ചെയ്തതാണെന്നും വളരെ ചെറുതാണെങ്കിലും അവര്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ ചെയ്യണമെന്ന്, ചെറിയ സംഭാവന പോലും വലിയ കാര്യമാണെന്നും വ്യക്തമായി കുറിച്ചാണ് അഭിരാമി ആ പോസ്റ്റ് ഷെയർ ചെയ്ത്. ഈ പോസ്റ്റാണ് അഭിരാമി സുരേഷിന്റെ അമ്മയാണ് ആശുപത്രിയിൽ ഉള്ളതെന്നും ആശുപത്രിയിൽ അടയ്ക്കാൻ അഭിരാമി പണം അഭ്യർത്ഥിച്ചുവെന്നും തരത്തിൽ ചിലർ പറഞ്ഞത്.
കഴിഞ്ഞ ദിവസം തനിയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ അമൃതയും രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയിൽ നടന്നു കൊണ്ടിരിക്കുന്നൊരു കേസിന്റെ തുടർച്ചയായി ഞാൻ നൽകിയൊരു പരാതിയെക്കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന പിആർ വർക്കിൽ ഞാൻ നടത്താത്ത പ്രസ്താവനയുപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
അവർ പറയുന്നത് പോലെ ഇൻഷുറൻസ് പോളിസി റദ്ദാക്കാനുള്ള കേസല്ല ഇത്. എനിക്കോ, എന്റെ മകൾക്കോ ഒരു പ്രത്യേക തുക വേണമെന്നുള്ള വാദം കെട്ടിച്ചമച്ചതാണ്. ഞാൻ അത്തരത്തിലൊരു പ്രസ്താവനയും നടത്തിയിട്ടില്ല. ഇതിനെല്ലാം പിന്നിൽ ആരെന്ന് നമുക്കെല്ലാം അറിയാം. തന്റെ പ്രവർത്തികൾ മറച്ചുവെക്കാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും പുകമറ സൃഷ്ടിക്കുന്നതും പൂർണമായും അധാർമ്മികമാണ്.
ഞാൻ ഒരു കാര്യം ഒരിക്കൽ കൂടി വ്യക്തമാക്കട്ടെ, ഇത് പണത്തിന് വേണ്ടിയുള്ള കേസല്ല. ഇത് വ്യാജരേഖയുണ്ടാക്കിയതിനും എന്റെ പേരിൽ, അമൃത സുരേഷ്, വ്യാജ ഒപ്പിട്ടതിനുമുള്ള കേസാണ്. ഇത് വളരെ ഗുരുതരമായ കുറ്റകൃത്യമാണ്. ഈ വ്യാജരേഖകൾ സമർപ്പിച്ചത് കേരള ഹൈക്കോടതിയിലാണെന്നത് കൂടുതൽ ആശങ്കാജനകമാണ്.
ഞാൻ സാമ്പത്തിക നേട്ടത്തിനായാണ് ശ്രമിക്കുന്നതെന്ന് ആളുകളെ വിശ്വാസിപ്പിക്കാൻ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. ഇത് രേഖയിൽ കൃത്രിമത്വം കാണിച്ചതാണ്. സംഭവം വളച്ചൊടിക്കാനുള്ള ഏതൊരു ശ്രമവും കടുത്ത നിയമനടപടിയിലേയ്ക്ക് എത്തിക്കും എന്നാണ് അമൃത കുറിച്ചിരിക്കുന്നത്.