മലയാളികള്‍ക്ക് സുപരിചിതരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഗായകര്‍ എന്നതിലുപരിയായി റിയാലിറ്റി ഷോ താരങ്ങളായും അഭിനേത്രിയായുമെല്ലാം ഈ സഹോദരിമാര്‍ മലയാളികള്‍ക്ക് പ്രിയങ്കരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃതയുടേയും അഭിരാമിയുടേയും വ്യക്തി ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ധാരാളം ആരാധകരുണ്ട് ഈ സഹോദരിമാര്‍ക്ക്.

ഇരുവരും ഇടയ്ക്ക് ബിഗ് ബോസ് മലയാളം സീസണ് 2 വിലും പങ്കെടുത്തിരുന്നു. ഇരുവരെയും പ്രേക്ഷകര്‍ കൂടുതല്‍ അടുത്ത് അറിയുന്നതും മനസിലാക്കുന്നതും അതിന് ശേഷമാണ്. ഇരുവരും ഒറ്റ മത്സരാര്‍ത്ഥിയായാണ് എത്തിയത്. മികച്ച പ്രകടനമാണ് ഇവര്‍ കാഴ്ചവെച്ചിരുന്നത്. ബിഗ് ബോസില്‍ നിന്ന് പുറത്തെത്തിയ ശേഷം യൂട്യൂബ് ചാനലും സംഗീത പരിപാടികളും ഒക്കെയായി തിരക്കിലായിരുന്നു ഈ സഹോദരിമാര്‍.
മ്യൂസിക് വീഡിയോകളിലൂടെയും ഇരുവരും പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ട്. ജീവിതത്തിലെ പല സംഭവങ്ങളുടെയും പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള താരം കൂടിയാണ് അമൃത സുരേഷ്. നടന് ബാലയുമായിട്ടുള്ള വിവാഹവും വിവാഹമോചനവുമെല്ലാം വലിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നീട് മകളുമായിട്ട് ജീവിക്കുകയായിരുന്നു താരം. ഒടുവില്‍ കഴിഞ്ഞ വര്‍ഷം സംഗീത സംവിധായകന് ഗോപി സുന്ദറുമായി അമൃത പ്രണയത്തിലാവുകയും ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
ഗായിക അഭയ ഹിരണ്മയുമായി ലിവിങ് റിലേഷന്‍ഷിപ്പില്‍ ആയിരുന്ന ഗോപി സുന്ദര്‍ ആ ബന്ധം അവസാനിപ്പിച്ച് അമൃതയുമായി പ്രണയത്തിലായതാണ് ചിലരെ ചൊടിപ്പിച്ചത്. ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായപ്പോള്‍ രൂക്ഷ പ്രതികരണവുമായി അഭിരാമിയും അമൃതയും രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ അതൊന്നും കാര്യമാക്കാതെ ഗോപി സുന്ദറിനും പാപ്പു എന്ന് വിളിക്കുന്ന മകള്‍ അവന്തികയ്ക്കും ഒപ്പം സന്തോഷമകരമായ ജീവിതം നയിക്കുകയാണ് അമൃത.
ഇപ്പോഴിതാ, അമൃത ഏറ്റവും മികച്ച അമ്മയാണെന്ന് പറയുകയാണ് അഭിരാമി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പാപ്പുവിനെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്മ വരുന്ന പാട്ട് പാടാന്‍ പറഞ്ഞപ്പോഴാണ് അഭിരാമി അമൃത എന്ന അമ്മയെ കുറിച്ച് പറഞ്ഞത്. കണ്ണാം തുമ്പി പോരാമോ എന്ന ഗാനമായിരുന്നു അഭിരാമി പാടിയത്. ഇത് പാടിയത് എനിക്ക് പാപ്പുവുമായിട്ട് ഉള്ള കണക്ഷനേക്കാള്‍ ഏറെ അമൃത ചേച്ചിയ്ക്കും പാപ്പുവിനും ചേരുന്ന പാട്ട് ഇതാണെന്നായിരുന്നു അഭിരാമി പറഞ്ഞത്.

അമൃത ചേച്ചി ഈ വാര്‍ത്തകളില്‍ കാണുന്നത് പോലെ ഒന്നുമല്ല. ആള് അടിപൊളിയാണ്. എന്നേക്കാള്‍ ഒക്കെ നൂറു നൂറു വട്ടം അടിപൊളി സ്ത്രീയും അമ്മയും ഒക്കെയാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച അമ്മയാണ് അമൃത. പാട്ടു പാടി കൊടുക്കുകയും എല്ലാം ചെയ്യും. അവര്‍ രണ്ടുപേരും വളരെ ചില്ലാണ്. പാപ്പുവിന് എല്ലാം പറയാനുള്ള ഒരു സ്പേസ് കൊടുത്തിട്ടുണ്ട് എന്നായിരുന്നു അഭിരാമി പറഞ്ഞത്.
മുന്‍പ് പലപ്പോഴും അമൃത മകളെ കുറിച്ച് വാചാലയായിട്ടുണ്ട്. താന്‍ എന്ത് ചെയ്യുകയാണെങ്കിലും മനസിലേക്ക് ആദ്യം വരുന്ന മുഖം പാപ്പുവിന്റേതാണെന്നാണ് അമൃത ഒരിക്കല്‍ പറഞ്ഞത്. ചെറിയ കാര്യമാണെങ്കില്‍ക്കൂടിയും അങ്ങേയറ്റം ശ്രദ്ധിച്ചാണ് ചെയ്യാറുള്ളത്. മൂന്ന് അമ്മമാരുടെ കരുതലിലൂടെയായാണ് പാപ്പു വളര്‍ന്നത്. വ്യത്യസ്തമായ രീതിയിലുള്ള കരുതലും സ്നേഹവുമാണ് അവള്‍ക്ക് ലഭിക്കുന്നത്. തെറ്റ് ചെയ്താല്‍ അമ്മൂമ്മ ചീത്ത പറയുമോയെന്ന പേടി അവള്‍ക്കുണ്ട്.
മകളാണ് ജീവിതത്തില്‍ എല്ലാം. അവളുടെ അച്ഛനും അമ്മയുമാണ് ഞാന്‍. സിംഗിള്‍ പേരന്റിങിന്റെ വെല്ലുവിളികളെല്ലാം നേരിടുന്നുണ്ട്. എല്ലാ കാര്യങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം മകള്‍ക്ക് നല്‍കിയിട്ടുണ്ട്. സുഹൃത്തുക്കളെപ്പോലെയാണ് ഞങ്ങള്‍ സംസാരിക്കാറുള്ളത്. സമപ്രായക്കാരെപ്പോലെയാണ് അഭിയും പാപ്പുവും സംസാരിക്കാറുള്ളതെന്നുമാണ് അമൃത പറഞ്ഞിട്ടുള്ളത്.

ഒരിക്കല്‍ ജോഷ് ടോക്സില്‍ തന്റെ വിവാഹ മോചനത്തെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചും സംസാരിച്ചപ്പോഴും അതിനൊക്കെ കാരണം മകളാണെന്നാണ് അമൃത പറഞ്ഞത്. ശക്തിയില്ലാത്ത അമ്മയുടെ മകളാണെന്ന് ഒരിക്കലും എന്റെ മകള്‍ പറയരുത് എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അവള് അമൃതയുടെ മകളാണെന്ന് പറയണം എന്നായിരുന്നു. അത് തന്നെയാണ് എന്നെ മുന്നോട്ട് നയിച്ചതും ഇവിടെ വരെ എത്തിച്ചതെന്നുമാണ് അമൃത പറഞ്ഞത്.
ഈയടുത്താണ് അമൃതയുടെ പിതാവും ഓടക്കുഴല്‍ വാദകനുമായ പി ആര് സുരേഷ് അന്തരിച്ചത്. അറുപത് വയസ്സായിരുന്നു. ഞങ്ങളുടെ പൊന്നച്ഛന്‍ ഇനി ഭഗവാന്റെ കൂടെ എന്നെഴുതിക്കൊണ്ട് അമൃത തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. സ്ട്രോക്കിനെത്തുടര്‍ന്ന് ഗുരുതരവാസ്ഥയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. അമൃതയുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും പിന്തുണ നല്കിയ വ്യക്തിയായിരുന്നു പിതാവ്.
