എനിക്കൊരു വെക്കേഷന്‍ കിട്ടി, കിടിലൻ ചിത്രങ്ങളുമായി അഭയ ഹിരണ്മയി; ആരാ കൊച്ചിനെ ബക്കറ്റിലിട്ടത്, കമന്റിന് സൂപ്പർ മറുപടി

ഗോപി സുന്ദറുമായുള്ള ലിവിങ് റ്റുഗദര്‍ ബന്ധം പരസ്യമാക്കിയതോടെയായിരുന്നു അഭയ ഹിരണ്മയി വാര്‍ത്തകളില്‍ നിറഞ്ഞത്. അടുത്തിടെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. അതിന് പിന്നാലെ ഗോപി സുന്ദർ അമൃതയുമായി പുതിയ ജീവിതം ആരംഭിച്ചു. ഗായിക എന്നതിലുപരി മോഡൽ കൂടിയാണ് അഭയ ഹിരണ്‍മയി. വ്യക്തി ജീവിതത്തിലെ കാര്യങ്ങളൊന്നും പ്രൊഫഷനെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയ അഭയ പാട്ടും സ്റ്റേജ് ഷോകളും മറ്റ് പരിപാടികളുമൊക്കെയായി സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അഭയ പങ്കിടുന്ന വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം അഭയ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്.

എനിക്കൊരു വെക്കേഷന്‍ കിട്ടിയെന്ന ക്യാപ്ഷനോടെയാണ് അഭയ ഇത്തവണ ചിത്രങ്ങള്‍ പങ്കുവെച്ചത്. വ്യത്യസ്ത പോസിലുള്ള ചിത്രങ്ങളാണ് അഭയ പങ്കിട്ടത്തത്. ചില ചിത്രങ്ങള്‍ കാണുമ്പോള്‍ മാധവിക്കുട്ടിയെത്തന്നെ ഓര്‍മ്മ വരുന്നുവെന്ന കമന്റും ചിത്രത്തിന് താഴെയുണ്ട്. ആരാ കൊച്ചിനെ ബക്കറ്റിലിട്ടത് എന്നൊരാള്‍ ചോദിച്ചപ്പോള്‍ നീ പോടായെന്നായിരുന്നു അഭയ പറഞ്ഞത്.

ഗോപി സുന്ദറായിരുന്നു അഭയയെ സിനിമാലോകത്തിന് പരിചയപ്പെടുത്തിയത്. മലയാളത്തിന് പുറമെ തെലുങ്കിലും പാടിയിട്ടുള്ള അഭയ ആദ്യമായി പാടുന്നത് 2014ൽ പുറത്തിറങ്ങിയ നാക്കു പെന്റാ നാക്കു ടാക്ക എന്ന സിനിമയിലാണ്. ഗോപിസുന്ദറിന്റെ സംഗീതത്തിൽ പിറന്ന ഗാനങ്ങളാണ് അഭയ കൂടുതലും പാടിയിട്ടുള്ളത്. ടു കൺട്രിസ് എന്ന ദിലീപ് ചിത്രത്തിലെ തന്നെ താനേ എന്ന ഗാനത്തിലെ കണിമലരെ മുല്ലേ എന്ന പോർഷൻ പാടിയപ്പോഴാണ് അഭയ ജനമനസുകളിൽ ഇടം നേടിയത്.

Noora T Noora T :