കുറച്ച് ദിവസമായി ഗായിക അഭയ ഹിരണ്മയിയാണ് സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്നത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള അഭയയുടെ തുറന്നുപറച്ചില്‍ അടുത്തിടെ വൈറലായിരുന്നു. എംജി ശ്രീകുമാറിനൊപ്പമായാണ് അഭയ എത്തിയത്. പറയാം നേടാമിലൂടെയായി പങ്കിട്ട വിശേഷങ്ങളെല്ലാം വൈറലായിരുന്നു.
സോഷ്യൽ മീഡിയയിൽ അഭയ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. കുട്ടിക്കാലത്ത് ശെമ്മാങ്കുടി ശ്രീനിവാസ അയ്യരെ കണ്ടതിനെക്കുറിച്ചാണ് അഭയ പറയുന്നത്.
മടിയിലിരുത്തിയാത്തതു കൊണ്ടാണോ ചേർത്തു നിർത്തിയത് കൊണ്ടാണോ എന്നറിയില്ല അനുഗ്രഹിച്ചിട്ടുണ്ട്! എവിടെ നിന്നോ ഒരു കാറ്റടിച്ചിട്ടുണ്ട്. എന്റെ അച്ഛന് മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ഒന്ന്. മദ്രാസിൽ കലാക്ഷേത്രയിൽ ആനിക്കുട്ടീടെ സ്കോളർഷിപ്പിന് പോയപ്പോ 2 വയസുള്ള എന്നെ കൂട്ടീ അനുഗ്രഹം വാങ്ങാൻ പോയത്. സംഗീത കുലപതി ശ്രി ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ’ എന്നായിരുന്നു അഭയ കുറിച്ചത്.
വ്യത്യസ്തമായ സ്വരമാധുരിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അഭയ ഹിരൺമയി. വളരെ കുറച്ചു സിനിമകളിൽ മാത്രമേ പാടിയിട്ടുള്ളുവെങ്കിലും അഭയ പാടിയ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയവയാണ്. ഗായിക എന്നതിനുപരി മോഡലായും അവതാരകയായും പ്രേക്ഷകർക്ക് സുപരിചിതയാണ് അഭയ.
സംഗീത സംവിധായകൻ ഗോപി സുന്ദറാണ് അഭയയെ മലയാള പിന്നണി ഗാനലോകത്തിന് പരിചയപ്പെടുത്തിയത്. വിവാഹിതരല്ലെങ്കിലും ഗോപീസുന്ദറുമായി 14 വർഷം ഇരുവരും ഒരുമിച്ചുജീവിച്ചു. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ സുന്ദര നിമിഷങ്ങൾ ഇടയ്ക്കിടയ്ക്ക് ഇരുവരും പങ്ക് വയ്ക്കാറുമുണ്ടായിരുന്നു. എന്നാൽ ഇതിനൊക്കെ പിന്നാലെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇരുവരും വേർപിരിഞ്ഞു എന്ന വാർത്ത പുറത്തുവന്നത്