കർണ്ണഭാരം കണ്ട് കണ്ണ് നിറഞ്ഞ അമീർഖാൻ മോഹൻലാലിനോട് പറഞ്ഞത് !!

കർണ്ണഭാരം കണ്ട് കണ്ണ് നിറഞ്ഞ അമീർഖാൻ മോഹൻലാലിനോട് പറഞ്ഞത് !!

ദി കംപ്ലീറ്റ് ആക്ടർ എന്ന പേരിന് എന്ത് കൊണ്ടും അർഹനാണ് മോഹൻലാൽ. തന്റെ അഭിനയപ്പെരുമ കൊണ്ട് മലയാളത്തിൽ മാത്രമല്ല, അങ്ങ് ബോളിവുഡിലും ഹോളിവുഡിലും വരെ ആരാധകരെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ മോഹൻലാലിൻറെ ഒരു സംസ്‌കൃത നാടകം കണ്ടു ഞെട്ടിയിരിക്കുകയാണ് ബോളിവുഡ്ഡ് താരം അമീർഖാൻ.

ഒന്നരമണിക്കൂർ നേരം സ്റ്റേജിൽ നിന്ന് സംസ്‌കൃത ഡയലോഗുകൾ പറഞ്ഞ് മോഹൻലാൽ അഭിനയിച്ചു കസറിയ ‘കർണ്ണഭാരം’ എന്ന നാടകമാണ് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നത്. അന്തരിച്ച മഹാനായ നാടകാചാര്യൻ കാവാലം നാരയപ്പണിക്കരുടെ ശിക്ഷണത്തിലും സംവിധാനത്തിലും മോഹൻലാൽ നാലു വേദികളിൽ അവതരിപ്പിച്ചിട്ടുള്ള നാടകമാണ് ‘കർണ്ണഭാരം’. ഒന്നര മണിക്കൂർ നേരം അരങ്ങത്ത് വിശ്രമമില്ലാതെ ആടിത്തിമിർക്കുന്ന മോഹൻലാലിൻറെ ആ പ്രകടനം മുൻപ് തന്നെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

സംസ്‌കൃതം പഠിച്ചിട്ടില്ലാത്ത മോഹൻലാൽ, ഈ നാടകത്തിന് വേണ്ടി ഡയലോഗുകളെല്ലാം കാണാതെ പഠിച്ചു, ഒന്നരമണിക്കൂറോളം അവതരിപ്പിച്ചതിനെ ‘അസാധ്യം’ എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാൻ പറ്റില്ലെന്നായിരുന്നു പലരും അന്ന് പറഞ്ഞത്.

കഴിഞ്ഞ ദിവസം മോഹൻലാൽ ഈ നാടകത്തിലെ ചില ഭാഗങ്ങൾ തന്റെ ഫേസ്‌ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്‌തിരുന്നു. സിനിമ ലോകത്തെ ഒട്ടേറെ പേരാണ് മോഹൻലാലിൻറെ അഭിനയ മികവിനെ പ്രശംസിച്ചു രംഗത്തെത്തിയത്. മലയാളത്തിൽ നിന്ന് അടൂർ ഗോപാലകൃഷ്ണൻ, പൃഥ്വിരാജ്, നെടുമുടി വേണു, മഞ്ജു വാരിയർ തുടങ്ങിയവരും തമിഴിൽ നിന്ന് കമൽ ഹാസൻ, പ്രകാശ് രാജ് എന്നിവരും അഭിനന്ദനവുമായെത്തി.

ഇതിനു പുറമെ ഹിന്ദിയിൽ നിന്ന് അനുപം ഖേറും, ഇപ്പോഴിതാ സാക്ഷാൽ ആമിർഖാനും മോഹൻലാലിനെ അഭിനന്ദിച്ചു രംഗത്തെത്തി. താനാദ്യം കരുതിയത് സംഭാഷണവും, പശ്ചാത്തല സംഗീതവുമെല്ലാം റെക്കോർഡ് ചെയ്‌തുള്ള പെർഫോമൻസ് ആണ് മോഹൻലാലിന്റേത് എന്നാണെന്നും, എന്നാൽ മോഹൻലാൽജി ലൈവ് ആയാണ് അത് പെർഫോം ചെയ്‌തത്‌ എന്നറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടു പോയെന്നും ആമിർഖാൻ പറഞ്ഞു.

ഈ നാടകം കണ്ടവരാരും തന്നെ മോഹൻലാൽ സംസ്‌കൃതം പഠിച്ചിട്ടില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല എന്ന് പറഞ്ഞ ആമിർഖാൻ ‘അൺ ബിലീവബിൾ’ എന്ന ഒറ്റ വാക്ക് മാത്രമേ ഈയൊരു പെർഫോമൻസിനെ കുറിച്ച് പറയാനുള്ളൂ എന്നും പറയുകയുണ്ടായി.

Aamir Khan about Mohanlal’s performance in Karnnabharam

Abhishek G S :