ചിത്രം പുറത്തിറങ്ങി പത്താം ദിനത്തിലും ആകാശഗംഗ 2 ഏറ്റെടുത്ത് പ്രേക്ഷകർ !

വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആകാശഗംഗ തീയ്യറ്ററിൽ വലിയ പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യ ഭാഗത്തിന് കിട്ടിയപോലെ മികച്ച പ്രതികരണം തന്നെയാണ് സിനിമയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇരുപത് വർഷങ്ങക്ക് ശേഷമാണ് വിനയൻ ആക്ഷ ഗംഗ രണ്ടാം ഭാഗവുമായി എത്തിയിരിക്കുന്നത്. നവംബര്‍ ഒന്നിനായിരുന്നു ചിത്രം തീയേറ്ററിൽ എത്തിയത് . എന്നാൽ പത്താം ദിവസം പിന്നിട്ടപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ന്യൂതന ടെക്നോളജി ഉപയോഗിച്ച സിനിമയാണ് ആകാശഗംഗ. അത് മാത്രമല്ല ഗ്രാഫിക്സും ചിത്രത്തിലെ ശബ്ദവ്യന്യാസവും മേക്കിംഗിലെ പ്രത്യേകതയും മികച്ചതാണ് . മികച്ച വിഷ്വല്‍ എക്സ്പീരിയന്‍സാണ് സംവിധായകൻ പ്രേക്ഷകർക്കായി ഒരുക്കിയത്.

മാണിക്യശ്ശേരി കുടുംബത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്ന അവിടുത്തെ ദാസിയായ ഗംഗ എന്ന പെൺകുട്ടി യക്ഷിയായി പരിണമിക്കുന്നതും, അവളുടെ പക തലമുറകളായി ഈ കുടുംബത്തിൽ വരുത്തുന്ന പ്രശ്നങ്ങളുമാണ് ആകാശ ഗംഗ ഒന്നാം ഭാഗത്തിൽ . ദിവ്യ ഉണ്ണി അഭിനയിച്ച മായ എന്ന കഥാപാത്രം ഗര്‍ഭിണിയായി മാണിക്യശേരി കോവിലകത്ത് എത്തുന്നതോടെയാണ് ആകാശഗംഗ അവസാനിക്കുന്നത്. മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ-2 പറയുന്നത്.

പുതുമുഖം ആരതിയാണ് നായിക.ആകാശ് ഫിലിംസിന്റെ ബാനറില്‍ വിനയന്‍ തന്നെയാണ് ആകാശഗംഗ 2 നിര്‍മിച്ചിരിക്കുന്നത്. ആകാശഗംഗ ആദ്യ ഭാഗത്തിന്റെ ഒരു ഹൈലൈറ്റ് മയൂരിയായിരുന്നു. യക്ഷിയായി എത്തിയ താരത്തിന്റെ ഗെറ്റപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം ഭാഗത്തിലും മയൂരിയെ അണിയറ പ്രവർത്തകർ റിക്രിയേറ്റ് ചെയ്തിട്ടുണ്ട്.സിനിമയിലെ ‘പുതുമഴയായ് വന്നു നീ’ എന്ന പാട്ടിന്റെ കവര്‍ വേര്‍ഷന്‍ ചിത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഇതിനോടകം വൈറലാവുകയും ചെയ്തിരുന്നു. സിനിമയുടെ ആദ്യഭാഗം 150 ദിവസം തീയറ്ററുകളിൽ ഓടുകയും മലയാളസിനിമയിൽ ഒരു ട്രെൻഡ് സെറ്ററായി മാറുകയും ചെയ്തിരുന്നു .

രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.

aakshaganga 2

Noora T Noora T :