ഇന്റര്‍നെറ്റില്‍ ആടുജീവിതത്തിന്റെ വ്യാജന്‍; പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ബ്ലസി

ബ്ലസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി പുറത്തെത്തിയ ചിത്രമാണ് ആടുജീവിതം. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്റുകളിത്തെിയത്. മികച്ച പ്രതികരണം നേടി മുന്നേറുന്നു ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍.

ചെങ്ങന്നൂര്‍ പൊലീസ് സ്‌റ്റേഷനിലും, സൈബര്‍ പൊലീസ് സ്‌റ്റേഷനിലുമാണ് പരാതി നല്‍കിയത്. മൊബൈല്‍ സ്‌ക്രീന്‍ഷോട്ടും വ്യാജ പതിപ്പ് ചിത്രീകരിച്ച ആളുടെ ഓഡിയോയും സഹിതമാണ് പരാതി നല്‍കിയത്.

വന്‍ അഭിപ്രായത്തോടെ ചിത്രം തിയേറ്ററില്‍ കുതിപ്പ് തുടരുന്നതിനിടെയാണ് ഇന്റര്‍നെറ്റില്‍ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങിയത്. കാനഡയില്‍ നിന്നാണ് വ്യാജപതിപ്പ് അപ്ലോഡ് ചെയ്തിട്ടുളളത്. ഐപിടിവി എന്ന പേരില്‍ ലഭിക്കുന്ന ചാനലുകളിലൂടെയും പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമീപകാലത്ത് മലയാള സിനിമയില്‍ ഏറ്റവരും വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ സിനിമ ആയിരുന്നു ആടുജീവിതം. ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയുളള ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

റിലീസിന് മുന്‍പ് തന്നെ നായകന്‍ നജീബ് ആകാന്‍ പൃഥ്വിരാജ് നടത്തിയ രൂപമാറ്റവും ഡെഡിക്കേഷനും പുറത്തുവന്നിരുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ റിലീസായ ചിത്രത്തിന്റെ വ്യാജനാണ് പ്രചരിക്കുന്നത്.

Vijayasree Vijayasree :