‘മുറിവ്’ എന്ന ഗാനത്തിലൂടെ പ്രശസ്തിയായ ഗായികയാണ് ഗൗരി ലക്ഷ്മി. താൻ കുട്ടിക്കാലത്ത് നേരിട്ട ലൈം ഗികാതിക്രമത്തെ കുറിച്ചാണ് ലക്ഷ്മി മുറിവിലൂടെ പറയുന്നത്. പിന്നാലെ ഗൗരിയ്ക്കെതിരെ കടുത്ത സൈബർ ആക്രമണവും വന്നിരുന്നു. ഒരു വർഷം മുൻപിറങ്ങിയ ഗാനത്തിന് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ തൊട്ടാണ് സൈബർ ആക്ര മണം രൂക്ഷമായത്.
ഈ വേളയിൽ ഗൗരി ലക്ഷ്മിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് രാജ്യസഭാ എംപിയും സിപിഎം നേതാവുമായ എ. എ റഹീം. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു റഹീമിന്റെ പ്രതികരണം.
ഒരു സ്ത്രീ തൻറെ ജീവതത്തിലുണ്ടായ ദുരനുഭവങ്ങളാണ് താൻ തൻറെ പാട്ടിലൂടെ പറഞ്ഞത് എന്ന് പറഞ്ഞപ്പോൾ തെറി വിളിക്കുന്ന ഒരു കൂട്ടം അപകടകരമാണ്. ഗായിക ഗൗരി ലക്ഷ്മി തൻറെ ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ ‘മുറിവ്’ എന്ന തൻറെ പാട്ടിലൂടെ പാടിയതിനെതിരെയുള്ള സൈബർ ആക്രമണം അപലപനീയമാണ്. ഗൗരിക്ക് ഐക്യദാർഢ്യം..!” എന്നാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് എ. എ റഹീം കുറിച്ചത്.
അതതേസമയം, കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ താൻ ചെറുപ്പകാലത്ത് നേരിട്ട ലൈം ഗികാതിക്രമത്തെ കുറിച്ചാണ് പാട്ടിൽ എഴുതിയിരിക്കുന്നത് എന്നാണ് ഗൗരി ലക്ഷ്മി പറഞ്ഞിരുന്നത്. ‘ആ ഗാനത്തിൽ എട്ടാം വയസിലും പതിമൂന്നാം വയസിലും ഇരുപത്തിരണ്ടാം വയസിലും നടന്നതായി പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ അനുഭവിച്ചതാണ്.
ഞാൻ അനുഭവിച്ചത് മാത്രമേ അതിൽ എഴുതിയിട്ടുള്ളൂ, അല്ലാതെ സങ്കല്പിച്ചുണ്ടാക്കിയതല്ല. എട്ടാം വയസിൽ സംഭവിച്ച കാര്യത്തേക്കുറിച്ച് പറയുകയാണെങ്കിൽ അന്ന് ധരിച്ച വസ്ത്രം ഏതാണെന്നുപോലും ഓർമയുണ്ട്.’ എന്നായിരുന്നു ഗൗരി ലക്ഷ്മി പറഞ്ഞത്. വൈക്കത്തുനിന്ന് തൃപ്പൂണിത്തുറ ഹിൽപാലസിലേക്കാണ് പോകുന്നത്. ബസിൽ നല്ല തിരക്കുണ്ട്. അമ്മ എന്നെ സുരക്ഷിതയായി ഒരു സീറ്റിലേക്ക് കയറ്റി ഇരുത്തിയതായിരുന്നു.
എന്റെ തൊട്ടു പുറകിൽ ഉള്ള വ്യക്തി എന്റെ അച്ഛനെക്കാൾ പ്രായമുള്ള ആളാണ്. എന്റെ ടോപ്പ് പൊ ക്കി അയാളുടെ കൈ അകത്തേ ക്ക് പോകുന്നത് എനിക്ക് മനസിലായി. ജീവിതത്തിൽ ആദ്യമായിരുന്നു അങ്ങനെയൊരനുഭവം. ഞാൻ അയാളുടെ കൈ തട്ടിമാറ്റി എനിക്ക് അമ്മയുടെ അടുത്ത് പോകണം എന്ന് പറഞ്ഞ് മുന്നോട്ട് പോയി. ഇത് പ്രശ്നം പിടിച്ച പരിപാടിയാണ് എന്ന് എനിക്ക് മനസിലായിരുന്നു.
13-ാം വയസിൽ ബന്ധുവീട്ടിൽപ്പോയ കാര്യവും പാട്ടിൽ പറയുന്നുണ്ട്. അതും എന്റെ അനുഭവമാണ്. അവധിക്കാലത്ത് സ്ഥിരം പോകുന്ന വീടായിരുന്നു. അയാളുടെ പെരുമാറ്റത്തിൽ മാറ്റം വന്നുതുടങ്ങിയതോടെ താൻ ആ വീട്ടിൽ പോകാതെയായി എന്നാണ് അഭിമുഖത്തിൽ ഗൗരി ലക്ഷ്മി പറയുന്നത്.