നയൻതാര, തൃഷ ഉൾപ്പെടെ തെന്നിന്ത്യയിലെ നിരവധി താരങ്ങളുമായി അടുത്ത സൗഹൃദമുള്ള അവതാരകയാണ് ദിവ്യദർശിനി. കോഫി വിത്ത് ഡിഡി എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ദിവ്യ ദർശിനി ജനപ്രീതി നേടുന്നത്.ഇന്ന് തമിഴകത്തെ പ്രമുഖ അവാർഡ് നിശകളിൽ അവതാരകയെത്തുന്നത് ദിവ്യദർശിനിയാണ്.വിവാഹമോചിത ആണെങ്കിലും തന്റേതായ കഴിവിലൂടെ ഒരു സ്ഥാനം നേടിയെടുക്കാൻ കൂടി കഴിഞ്ഞ അവതാരകയാണ് ദിവ്യദർശിനി.
എന്നാൽ സൂര്യയെയും ജ്യോതികയെയും കുറിച്ച് ദിവ്യദർശിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു ജ്യോതികയുടെ പിറന്നാൾ.പിന്നീട് ജ്യോതികയ്ക്കൊപ്പമുള്ള ഒരു ഫോട്ടോയുടെ ഓർമ്മ പങ്കുവെക്കുകയായിരുന്നു ദിവ്യദർശിനി.സൈലന്റായി ജ്യോതിക മാമിനെ കണ്ട് ആസ്വദിക്കുന്ന ആളാണ് ഞാൻ. 48ാം പിറന്നാൾ ആഘോഷത്തിന് ഞങ്ങളെല്ലാം വരുമെന്ന് അവർക്ക് അറിയില്ലായിരുന്നു. സൂര്യ സർ അറേഞ്ച് ചെയ്ത സർപ്രെെസ് പാർട്ടിയായിരുന്നു. വളരെ നന്നായി അറേഞ്ച് ചെയ്തിരുന്നു. അവിടെ വന്ന എല്ലാ പുരുഷൻമാരും അന്ന് പറഞ്ഞത് സൂര്യ ഇങ്ങനെ ചെയ്തല്ലോ ഇനി ഞങ്ങളുടെ ഭാര്യമാരുടെ പിറന്നാൾ വരുമ്പോൾ ഇങ്ങനെ പാർട്ടി വെച്ചില്ലെന്ന് പറഞ്ഞ് പ്രശ്നമാകുമല്ലോ എന്നാണ്.പാർട്ടി മുഴുവനും അറേഞ്ച് ചെയ്തത് സൂര്യ സാറാണ്. ജ്യോതിക മാം വളരെ ഇമോഷണലായി. എല്ലാവരും വളരെ നന്നായി ജ്യോതികയെക്കുറിച്ച് സംസാരിച്ചു. തന്നെ ഒരു സഹോദരിയെ പോലെയാണ് ജ്യോതിക സ്നേഹിക്കുന്നതെന്നും ദിവ്യദർശിനി പറഞ്ഞു.
തമിഴകത്ത് ഉള്ളതിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താര ദമ്പതികളാണ് സൂര്യയും ജ്യോതികയും.ഓൺ സ്ക്രീനിലെ ഇരുവരുടെയും കെമിസ്ട്രി ഓഫ് സ്ക്രീനിലെ ദാമ്പത്യത്തിലും ഉണ്ടെന്ന് കല്യാണം കഴിഞ്ഞ ഇത്രയധികം വർഷങ്ങളായിട്ടും ഇരുവരും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.പല അഭിമുഖങ്ങളിലും തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് സൂര്യയെ പോലൊരു ഭർത്താവെന്ന് ജ്യോതിക പറഞ്ഞിട്ടുണ്ട്.എന്തിന് ഒരിക്കൽ ഒരു അവാർഡ് ഷോയിൽ പങ്കെടുക്കവെ ജ്യോതികയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് അവതാരക ചോദിച്ചപ്പോൾ” അത് എന്റെ ഭർത്താവ് എന്നെ വളരെ സന്തോഷവതിയായണ് നോക്കുന്നത് കൊണ്ടാണ്” എന്ന് ജ്യോതിക പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. കഴിഞ്ഞ ദിവസവും തന്റെ ഭാര്യക്ക് വേണ്ടി സൂര്യ ഒരുക്കിയ സർപ്രൈസും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇങ്ങനെയൊക്കെ ഒരു പുരുഷന് തന്റെ ഭാര്യയെ സ്നേഹിക്കാൻ ആകുമോ എന്നാണ് ആരാധകരുടെ കമന്റ്.