എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. 29 വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും ഇതോടെ അവസാനിപ്പിക്കുന്നത്. 1995 ലാണ് റഹ്മാനും സെെറ ബാനുവും വിവാഹിതരായത്.
അതേസമയം ഇപ്പോൾ ചർച്ചയാകുന്നത് നിത അബാനിയുടെ വാക്കുകളാണ്.
അനന്ദ്അംബാനി – രാധിക മർച്ചൻ്റ് വിവാഹത്തിലാണ് ഇരുവരും ഏറ്റവും ഒടുവിൽ പങ്കെടുത്തത്. ഈ ചടങ്ങിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.
മാത്രമല്ല ചടങ്ങിന്റെ ഇടയിൽ നിത സൈറയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. സൈറ ഒരിക്കലും എവിടെയും അങ്ങനെ വരാറില്ലെന്നും ശരിക്കും സൈറയെ കാണാൻ പോലും കിട്ടാറില്ലെന്നും നിത പറയുന്നു.
പക്ഷെ അവർ ഇവിടെ എത്തി. ഏറെനേരമായി ഇവിടെ നമുക്ക് ഒപ്പം സൈറയുണ്ട്, സൈറയ്ക്ക് കൈയടി നൽകാം ഇന്ത്യയുടെ അഭിമാനം റഹ്മാൻ അദ്ദേഹത്തിനും നല്ലൊരു കൈയ്യടി നൽകാം എന്നാണ് നിത പറഞ്ഞത്.