തിക്കിലും തിരക്കിനുമിടെ മോഹൻലാലിന്റെ കണ്ണിൽ മാധ്യമപ്രവർത്തകന്റെ മൈക്ക് കൊണ്ടു, മറ്റേതെങ്കിലും മനുഷ്യനായിരുന്നു അവിടെയെങ്കിൽ മറ്റു പലതും അവിടെ സംഭവിച്ചേനെ എന്നുറപ്പ്.!; വൈറലായി വീഡിയോ

നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ.

കിരീടത്തിലെ സേതുമാധവനും മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയും ദശരഥത്തിലെ രാജീവ് മേനോനും യോദ്ധയിലെ അശോകനും ഭരതത്തിലെ ഗോപിയുമൊക്കെ മലയാള സിനിമ ഉള്ളിടത്തോളം കാലം നിലനിൽക്കും. തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്ത് തരം മാറ്റങ്ങളും കൊണ്ടു വരാറുണ്ട് അദ്ദേഹം. മലയാളത്തിൽ മാത്രമല്ല, അങ്ങ് തമിഴിലും ഹിന്ദിയിലും കന്നഡയിലും തെലുങ്കിലുമെല്ലാം കയ്യടികൾ നേടുകയാണ് മോഹൻലാൽ.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം, മോഹൻലാലിന്റേതായി പുറത്തെത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിലെല്ലാം തന്നെ വളരെ വലിയ രീതിയിൽ വൈറലാകുന്നത്. സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിൻറെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ജിഎസ്‍ടി ദിനാഘോഷ പരിപാടിയിൽ മുഖ്യാതിഥി മോഹൻലാലായിരുന്നു. ജിഎസ്ടി രാജ്യത്ത് നടപ്പാക്കി എട്ട് വർഷം പൂർത്തിയാവുന്നതിൻറെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ പങ്കെടുത്ത് തിരികെ മടങ്ങാനായി കാറിൽ കയറിന്റെ മോഹൻലാലിന്റെ കണ്ണിൻ മൈക്ക് കൊള്ളുന്നതും അതിന് മോഹൻലാൽ പറഞ്ഞ മറുപടിയുമാണ് വൈറലാകുന്നത്. നടൻ പുറത്തേക്കിറങ്ങി വന്നതോടെ മാധ്യമങ്ങൾ താരത്തിന്റെ ബൈറ്റ് എടുക്കാനായി ചുറ്റം തടിച്ച് കൂടി. മാധ്യമപ്രവർത്തകർ ചോദിച്ച വിഷയത്തെ കുറിച്ച് അറിഞ്ഞിട്ടില്ലാത്തതിനാൽ ഞാൻ അറിഞ്ഞില്ല… അറിഞ്ഞിട്ട് പ്രതികരിക്കാമെന്ന് നടൻ മറുപടി നൽകി.

എന്നാൽ നടനെ വിടാതെ മാധ്യമപ്രവർത്തകർ ചുറ്റും വളഞ്ഞു. അതിനിടയിൽ ബൈറ്റിനായി മാധ്യമപ്രവർത്തകരിൽ ഒരാൾ നടന്റെ മുഖത്തേക്ക് നീട്ടി പിടിച്ച മൈക്ക് കണ്ണിൽ തട്ടി. ശേഷം പോലീസുകാർ ഇടപെട്ട് മാധ്യമപ്രവർത്തകരെ നിയന്ത്രിച്ചിട്ടാണ് താരത്തിന് കാറിൽ കയറാൻ കഴിഞ്ഞത്. മൈക്ക് തട്ടി കണ്ണിന് വേദന അനുഭവപ്പെട്ടതോടെ അൽപ്പനേരം മോഹൻലാൽ സ്തംബ്ദനായി.

വേദന അനുഭവപ്പെട്ടിട്ടും രോഷാകുലനാകാതെ എപ്പോഴത്തെയും പോലെ എന്താ… മോനെ കണ്ണിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചോദിച്ച് കാറിൽ കയറുകയാണ് ചെയ്തത്. വാഹനത്തിന്റെ ഡോർ അടയ്ക്കും മുമ്പ് മോനെ നിന്നെ ഞാൻ നോക്കിവെച്ചിട്ടുണ്ടെന്ന് തമാശയായി നടൻ പറയുന്നതും വീഡിയോയിൽ കാണാമായിരുന്നു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് നടന്റെ ക്ഷമയെ പ്രശംസിച്ച് എത്തുന്നത്.

മറ്റേതൊരു സെലിബ്രിറ്റിയായിരുന്നുവെങ്കിലും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ടാവുമായിരുന്നുവെന്നും കമന്റുകളുണ്ട്. ഈ വിഷയത്തിൽ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അതിൽ സന്ദീപ് ദാസ് എന്നൊരാൾ എഴുതിയ കുറിപ്പും ഈ വേളയിൽ ശ്രദ്ധ നേടുന്നുണ്ട്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയായിരുന്നു;

തൻ്റെ കണ്ണിൽ മൈക്ക് കൊണ്ട് കുത്തിയ മാദ്ധ്യമപ്രവർത്തകനോട് ദേഷ്യപ്പെടാതിരുന്ന മോഹൻലാലിനെ കണ്ടപ്പോൾ ഞാൻ ‘ഏയ് ഓട്ടോ’ എന്ന സിനിമയെക്കുറിച്ച് ഓർത്തുപോയി. ലാൽ അവതരിപ്പിച്ച സുധി എന്ന കഥാപാത്രത്തെ വിളമ്പിവെച്ച ഭക്ഷണത്തിൻ്റെ മുന്നിൽ വെച്ച് അപമാനിക്കുന്ന രംഗം ആ സിനിമയിലുണ്ട്. അതിനുപിന്നാലെ വേദന കടിച്ചമർത്തി ശാന്തനായി നടന്നുനീങ്ങുന്ന സുധിയെ മറക്കാൻ ആർക്കെങ്കിലും കഴിയുമോ?
സുധിയുടെ സ്വഭാവം തന്നെയാണ് മോഹൻലാലിനും ഉള്ളത്.

കണ്ണിൽ കുത്തി വേദനിപ്പിച്ച റിപ്പോർട്ടറോട് ”എന്താ മോനേ ഇത്?” എന്നാണ് ലാൽ ചോദിച്ചത്! ക്ഷമയുടെ ആൾരൂപമായി ലാൽ മാറിയ കാഴ്ച്ച!!
മുഖ്യധാരാ മാദ്ധ്യമങ്ങൾ ഈ സംഭവം മൂടിവെയ്ക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് മാത്രമാണ് ഇക്കാര്യം എല്ലാവരും അറിഞ്ഞത്. കേരളത്തിലെ ജേണലിസ്റ്റുകളോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. ഇത് എന്ത് തരം മാദ്ധ്യമപ്രവർത്തനമാണ്? ഒരു സെലിബ്രിറ്റിയോട് മര്യാദയില്ലാതെ പെരുമാറുന്ന നിങ്ങൾക്ക് സാധാരണക്കാരുടെ ശബ്ദമാകാനും അവരോട് നീതി കാട്ടാനും സാധിക്കുമോ?

മാദ്ധ്യമങ്ങളുടെ വേട്ട ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ള ഒരാളാണ് മോഹൻലാൽ. ലാലിനെക്കുറിച്ചുള്ള ഗോസിപ്പ് എഴുത്ത് ഉപജീവനമാർഗ്ഗമായി സ്വീകരിച്ച ആളുകളെ കണ്ടിട്ടില്ലേ? ലാലിനെ തെറി വിളിക്കുന്നതിന് വേണ്ടി മാത്രം ജീവിക്കുന്ന യൂട്യൂബർമാരെയും വ്ലോഗർമാരെയും നമുക്ക് പരിചയമില്ലേ? മോഹൻലാലിൻ്റെ ഫോട്ടോ ലൈം ഗിക പീ ഢന വാർത്തയോടൊപ്പം അനാവശ്യമായി പ്രസിദ്ധീകരിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്!ലാൽ അതും ഗൗനിച്ചില്ല!!

‘തുടരും’ എന്ന സിനിമയുടെ സംവിധായകനായ തരുൺ മൂർത്തി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു- ”സോഷ്യൽ മീഡിയയിലെ വിദ്വേഷം വമിക്കുന്ന പോസ്റ്റുകളെയും ട്രോളുകളെയുമെല്ലാം മോഹൻലാൽ കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധേയമാണ്. ഞാൻ ഇവരോടെല്ലാം എന്ത് തെറ്റ് ചെയ്തു എന്ന് അദ്ദേഹം ഒരുനിമിഷം ചിന്തിക്കും. എന്നിട്ട് ട്രോളുകളെ അവഗണിക്കും…!” ”ഭൂമിയോളം ക്ഷമിക്കണം” എന്നൊരു പ്രയോഗം മലയാളഭാഷയിലുണ്ട്.

”മോഹൻലാലിനോളം ക്ഷമിക്കണം” എന്ന പുതിയ പ്രയോഗം കൂടി നമ്മുടെ പദാവലിയിലേയ്ക്ക് ചേർക്കാമെന്ന് തോന്നുന്നു! ലാലിൻ്റെ കണ്ണിൽ മൈക്ക് കൊണ്ട് കുത്തിയ മാദ്ധ്യമപ്രവർത്തകനോട് ഒന്നേ പറയാനുള്ളൂ. നിങ്ങൾ തെറ്റ് തിരുത്തുമെന്ന പ്രതീക്ഷയില്ല. പക്ഷേ ലാലിൻ്റെ കണ്ണിൽ തൊട്ട് കളിക്കരുത്! പത്മരാജൻ്റെയും സിബി മലയിലിൻ്റെയും പഴയകാല സിനിമകൾ എടുത്തുനോക്കൂ. ലാലിൻ്റെ കണ്ണുകളിലേയ്ക്ക് സൂം ചെയ്യുന്ന നിരവധി ഷോട്ടുകൾ കാണാം!

പൃഥ്വിരാജിൻ്റെയും ജീത്തു ജോസഫിൻ്റെയും സിനിമകൾ കണ്ടുനോക്കൂ. ആ മിഴികളെ ഒപ്പിയെടുക്കാൻ അവരും ശ്രമിക്കുന്നത് കാണാം!
ലാലിൻ്റെ കണ്ണുകൾ മലയാളികളുടെ പൊതുസ്വത്താണ്. അവയിൽ വിടരുന്ന അഭിനയത്തിൻ്റെ മാജിക്കിനെ എല്ലാ തലമുറകളും പ്രണയിക്കുന്നുണ്ട്.
ആ കണ്ണുകൾ കോലിട്ട് കുത്താനുള്ളതല്ല. സ്ഫടികപാത്രം പോലെ സൂക്ഷിക്കാനുള്ളതാണ്…!! – എന്നും സന്ദീപ് ജാസ് കുറിച്ചു.

മോഹൻലാലിന്റെ ഫാൻസ് ​ഗ്രൂപ്പും പ്രതികണവുമായി രം​ഗത്തെത്തിയിട്ടുണ്ട്. ഇന്ന് മൈക്ക് കൊണ്ട് മാധ്യമപ്രവർത്തകൻ മോഹൻലാലിന്റെ മുഖത്ത് കുത്തിയ പ്രവർത്തി അങ്ങേയറ്റം മോശമായ കാര്യമാണ് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ..!!! പക്ഷേ, ഈ ഒരു സംഭവത്തിൽ മോഹൻലാൽ പ്രതികരിച്ച രീതി കണ്ടപ്പോൾ അദ്ദേഹത്തോട് വളരെയധികം റെസ്‌പെക്ട് തോന്നി.“ എന്താണ് മോനെ ഇതൊക്കെ കണ്ണിലേക്ക്“ എന്നൊരു ചോദ്യം മാത്രം വളരെ കൂൾ ആയി ചോദിച്ചു മുഖവും തടവി അദ്ദേഹം കാറിൽ കയറി പോയി. തമാശ രൂപേണ ”അവനെ ഞാൻ നോക്കി വെച്ചിട്ടുണ്ട്“ എന്നൊരു കമന്റും..!!

ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ ക്ഷമ കൈവിടാതെ നിൽക്കുന്ന പുള്ളിയുടെ സ്വഭാവവും, തന്നെ ഏറ്റവും വെറുപ്പിച്ചിട്ടും മാന്യത കൈവിടാതെ പെരുമാറുന്ന ശീലവും കണ്ടു പഠിക്കേണ്ടതാണ്.പഠിക്കാൻ എളുപ്പം കഴിയുന്ന സ്വഭാവമല്ല എന്നറിയാം…! മറ്റേതെങ്കിലും മനുഷ്യനായിരുന്നു അവിടെയെങ്കിൽ മറ്റു പലതും അവിടെ സംഭവിച്ചേനെ എന്നുറപ്പ്….!! Respect ലാലേട്ടാ.. എന്നാ‌ണ് ഫാൻസ് ​ഗ്രൂപ്പിൽ വന്ന കുറിപ്പ്.

ഈ കൊച്ചു കേരളത്തിലെ ഏറ്റവും ക്ഷമയുള്ള പത്തു മനുഷ്യരുടെ പേര് പറയാൻ പറഞ്ഞാൻ ഞാൻ ആദ്യം ശ്രീ മോഹൻ ലാലിന്റെ പേര് പറയും. അതു ഞാൻ ഒരു കട്ട ലാൽ ഫാൻ ആയത് കൊണ്ടൊന്നുമല്ല. ഇന്നൊരു വിഡിയോ കണ്ടത് കൊണ്ടാണ്. ആ മാധ്യമ പ്രവർത്തകൻ ചോദിച്ച ഒരു ചോദ്യത്തെ പറ്റി ഒരുപാട് തവണ തനിക്കറിയില്ല എന്നു പറഞ്ഞിട്ടും ആ മനുഷ്യന്റെ മുകളിലേക്കു ഇടിച്ചു കേറി ചെല്ലുന്നു. മൈക്ക് കൊണ്ട് അദേഹത്തിന്റെ കണ്ണിനു പരിക്ക് പറ്റുന്നു.

തന്റെ പതിവ് ശൈലിയിൽ എന്താ മോനേ കാണിച്ചത് എന്ന് ചോദിച്ച് ഒരു പരാതി പോലും പറയാതെ കണ്ണും തടവിക്കൊണ്ട് കാറിൽ കയറി പോവുകയാണ് അയാൾ ചെയ്തത്. മോഹൻ ലാലിന്റെ സ്ഥാനത് സുരേഷ് ഗോപിയോ മുകേഷോ ആയിരുന്നെങ്കിൽ എന്നൊന്നു വെറുതെ സങ്കല്പിച്ചു നോക്കൂ. അപ്പൊ നിങ്ങൾക്ക് മനസ്സിലാവും ഏറ്റവും ക്ഷമയുള്ള പത്തു മനുഷ്യരിൽ ഒരാളായി എന്തുകൊണ്ടാണ് ഞാൻ മോഹൻ ലാലിനെ തിരഞ്ഞെടുത്തത് എന്ന് – എന്നായിരുന്നു മറ്റൊരു ഫേസ്ബുക്ക് പേജിൽ വന്ന കുറിപ്പ്.

സെസലിബ്രിറ്റിയാണെങ്കിൽ കൂടിയും അവരുടെ സ്വകാര്യതയെ മാനിക്കാതെ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കുന്ന മാധ്യമപ്രവർത്തകരുടെ പെരുമാറ്റത്തെ വിമർശിച്ചും കമന്റുകളുണ്ട്. മോഹൻലാൽ ഒരു സെലിബ്രിറ്റിയാണ്. അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്ക് ചോദിക്കാൻ പലതും കാണും.

എന്ന് കരുതി ചോദിച്ച വിഷയം ഞാൻ അറിഞ്ഞില്ല അന്വേഷിച്ച് പറയാമെന്ന് പറഞ്ഞിട്ടും പോലീസിന്റെ വലയത്തിന് മുകളിലൂടെ ചാടി അങ്ങേരുടെ കണ്ണിൽ മൈക്ക് കൊണ്ട് കുത്തിയത് എന്തൊരു മര്യാദകേടാണ്. ലാലേട്ടൻ ആയതുകൊണ്ട് തിരിഞ്ഞ് നിന്ന് ഒരു മോശം വാക്ക് പോലും പറയാതെ എന്താ മോനേ ഈ ചെയ്തത് എന്ന് ചോദിച്ചിട്ട് പോയി. കണ്ണിലാണ് കുത്ത് കൊണ്ടത്. അങ്ങേർക്ക് നല്ലോണം വേദനിച്ചിട്ടുണ്ടെന്ന് ആ റിയാക്ഷനിൽ അറിയാം. കണ്ണിന് പരിക്ക് പറ്റിക്കാണാനും സാധ്യതയുണ്ട്. അദ്ദേഹം പാവം മനുഷ്യൻ ആയതുകൊണ്ടല്ലേ ഇത്തരം പ്രവൃത്തികൾ മാധ്യമങ്ങൾ കാണിക്കുന്നത്.

ഇതേ സമയം തിരിഞ്ഞ് രോഷത്തടെ പ്രതികരിക്കുന്ന ആരെങ്കിലും ആയിരുന്നുവെങ്കിൽ ഇങ്ങനൊരു പെരുമാറ്റം ഉണ്ടാകുമായിരുന്നോ?, പുള്ളി ആയതുകൊണ്ട് നിലവിട്ട് പെരുമാറിയില്ല. കഷ്ടമായിപ്പോയി, ലാലേട്ടന്റെ ക്ഷമയുടെ ലെവൽ മനസിലാകുന്നു, ലാലേട്ടൻ ആയത് ഭാഗ്യം. അമിതാഭ് ബച്ചനോ തെലുങ്ക് നടൻ ബലയ്യയോയൊക്കെ ആയിരുന്നുവെങ്കിൽ കാണാമായിരുന്നു എന്നിങ്ങനെയാണ് പ്രതികരണങ്ങൾ. എല്ലാ വിഷയങ്ങളിലും സമചിത്തതോടെ പെരുമാറുകയും മാധ്യമങ്ങളെ അ​വ​ഗണിക്കാതെ മറുപടി നൽകാനും ശ്രമിക്കുന്ന ചുരുക്കം ചില മലയാള നടന്മാരിൽ ഒരാളാണ് മോഹൻലാൽ. രോഷം പ്രകടിപ്പിക്കാനോ മറ്റുള്ളവരോട് കയർത്ത് സംസാരിക്കാനോ മോഹൻലാൽ താൽപര്യപ്പെടാറില്ല.

അതേസമയം കരിയറിലെ വലിയ വിജയ ഘട്ടത്തിൽ നിൽക്കുകയാണ് ഇപ്പോൾ മോഹൻലാൽ. ഇടവേളയ്ക്ക് ശേഷം ഒരു ഇൻഡസ്ട്രി ഹിറ്റ് ലഭിച്ചു എന്ന് മാത്രമല്ല, തുടർച്ചയായി എത്തിയ രണ്ട് ചിത്രങ്ങൾ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 500 കോടിക്ക് അടുത്ത് കളക്റ്റ് ചെയ്യുകയുമുണ്ടായി. എമ്പുരാൻ, തുടരും എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനമാണ് എമ്പുരാനാണ്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിൽ നിർമ്മിച്ച സിനിമയെന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കി.

Vijayasree Vijayasree :