ഭാര്യയുടെ മനസറിയുന്ന ഭര്‍ത്താവ്; കല്യാണം കഴിഞ്ഞ് ദേവിയ്ക്ക് ആദ്യ പൊങ്കാല അർപ്പിച്ച് ദിവ്യയും ക്രിസും!!

നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും വിവാഹത്തിനു സാക്ഷിയായിരുന്നു.

എന്നാൽ വിവാഹത്തിന് ശേഷം ഇരുവർക്കും കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. പിന്നാലെ നിരവധി വ്യാജ വാർത്തകളും വന്നു. എന്നാൽ അവയെല്ലാം തള്ളിക്കളഞ്ഞ് സന്തോഷത്തോടെ ജീവിക്കുകയാണ് ദിവ്യയും ക്രിസും.

ഇപ്പോഴിതാ ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ച് പറഞ്ഞുള്ള ഇരുവരുടെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യത്തെ പൊങ്കാലയാണ്. ഒത്തിരി സന്തോഷം, ഈ പ്രാവശ്യം എല്ലാവരും ഒന്നിച്ചാണ്. അപ്പ, മോന്‍, മോള്‍, ഏട്ടന്‍, അമ്മ അങ്ങനെ എല്ലാവരുമുണ്ടായിരുന്നു എന്നാണ് വീഡിയോയിൽ ദിവ്യ പറഞ്ഞത്. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പൊങ്കാല ആശംസ പറഞ്ഞായിരുന്നു ക്രിസ് വേണുഗോപാല്‍ സംസാരിച്ചത്.

കല്യാണം കഴിഞ്ഞ് ആദ്യ പൊങ്കാല, പ്രസാദത്തിന് മധുരം കൂടും. കാരണം ഇത് ഭഗവതിയായിട്ട് തന്നെ ഞങ്ങള്‍ക്ക് തന്നിട്ടുള്ള ജീവിതമാണ്. അത് ഞങ്ങള്‍ നന്നായിട്ട് തന്നെ മുന്നോട്ട് കൊണ്ടുപോവും. എല്ലാവര്‍ക്കും ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു എന്നും പറഞ്ഞായിരുന്നു ഇരുവരും സംസാരം അവസാനിപ്പിച്ചത്.

നിരവധി പേരാണ് വീഡിയോയുടെ താഴെയായി ഇവരോടുള്ള സ്‌നേഹം അറിയിച്ചെത്തിയത്. ഭാര്യയുടെ മനസറിഞ്ഞ് കൂടെ നില്‍ക്കുന്ന ഭര്‍ത്താവ്, എന്നും ഈ കെമിസ്ട്രി നിലനിര്‍ത്താനാവട്ടെ. ജീവിതത്തിലെന്നും ഈ സന്തോഷം നിലനില്‍ക്കട്ടെ. നെഗറ്റീവ് പറയുന്നതൊന്നും നിങ്ങള്‍ മുഖവിലക്കെടുക്കരുത്, തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്.

ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. എന്നാൽ ഈ പ്രായത്തിൽ ജീവിതത്തിൽ വീണ്ടുമൊരു പങ്കാളിയെ തിരഞ്ഞെടുത്തതിന്റെ പേരിൽ കടുത്ത അധിക്ഷേപങ്ങളായിരുന്നു താരങ്ങൾക്കെതിരെ ഒരുകൂട്ടം ആളുകൾ നടത്തിയത്. ഇരുവരും ഉടൻ വിവാഹമോചിതരാകുമെന്നും പണം കണ്ടാണ് ദിവ്യ ക്രിസിനെ തിരഞ്ഞെടുത്തതെന്നൊക്കെയുള്ള ആക്ഷേപങ്ങളും ചിലർ ഉന്നയിച്ചു.

എന്നാൽ ഇത്തരക്കാർക്കിപ്പോൾ ചുട്ട മറുപടി മറുപടി നൽകുകയാണ് ദിവ്യ. തന്റെ പുതിയ സന്തോഷം അവർ ആരാധകരുമായി പങ്കിട്ടു. എന്റെ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുവാട്ടോ. ഞങ്ങളെ ഇഷ്ടം അല്ലാത്തവർ ബാഡ് കമന്റ് ഇടരുത്. ദയവ് ചെയ്ത് വീഡിയോ നോക്കാനെ നിൽക്കരുത്. ഞങ്ങൾ ആരുടെ ജീവിതത്തിലും എത്തിനോക്കാൻ വരുന്നില്ല. ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല.

ചാനൽകാർ അവരുടെ ഇഷ്ടത്തിന് വീഡിയോസ് ഇടുന്നതിന് ഞങ്ങൾ എന്ത് പിഴച്ചു. ദയവ് ചെയ്ത് ആരും ബാഡ് കമന്റ് ഇടരുത്. ഇഷ്ടമില്ലെങ്കിൽ കാണണ്ട അത്രേയുള്ളൂ.. ഞങ്ങളെ ഇഷ്ടപ്പെടുന്ന ഒത്തിരി നല്ല ആൾകാർ ഉണ്ട് ,അവരോടൊക്കെ ഒത്തിരി സ്നേഹവും നന്ദിയും മാത്രം’ എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം ദിവ്യ കുറിച്ചത്.

‘എനിക്ക് ഏട്ടൻ ഒരുപാട് സമ്മാനങ്ങൾ അയച്ചിട്ടുണ്ട്. അതിന്റെ സന്തോഷം നിങ്ങളുമായി പങ്കിടാമെന്ന് ആലോചിച്ചു. വാർത്തയിലൊക്കെ കാണുന്നുണ്ട് ഞങ്ങൾ ഡിവോഴ്സായി എന്നൊക്കെ, അവർ അങ്ങനെ എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയില്ല, പക്ഷെ ഞങ്ങൾ അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ല.

ഇതൊരു സ്പെഷ്യൽ വീക്കാണല്ലോ, ഇതിൻറെ പ്രത്യേകത നിങ്ങളെല്ലാവർക്കും അറിയാം. ഇതൊരു സ്പെഷ്യൽ ഗിഫ്റ്റ് ഏട്ടൻ അയച്ച് തന്നതാണേ, ലിപ്സ്റ്റിക്സിന്റെ ഒരുപാട് ഷെയിഡുകളാണ് ഒരു ഗിഫ്റ്റ്. ഞാൻ ലിപ്സ്റ്റിക് ഒരുപട് ഇഷ്ടപ്പെടുന്ന ആളാണെന്ന് ഏട്ടന് അറിയാം. അതുകൊണ്ടാണ് ഇത് അയച്ച് തന്നത്. മറ്റൊരു സമ്മാനം ചോക്ലേറ്റുകളാണ്, ഡാർക്ക് ചോക്ലേറ്റ് എനിക്ക് ഭയങ്കര ഇഷ്ടമാണ്.ടെഡിയുള്ള ഒരു ഹാർട്ട് ഷെയ്പ്പ് ബോക്സ് ഇന്നലെ വന്നൊരു സ്പെൽ്യൽ ഗിഫ്റ്റാണ്.

ഐ ലവ് മൈ വൈഫ് എന്നെഴുതിയ സ്പെഷ്യൽ ഗിഫ്റ്റും തന്നിട്ടുണ്ട്. ഇത് കിട്ടിയപ്പോൾ ഭയങ്കര സന്തോഷം തോന്നി. ഇത്തരത്തിൽ സമ്മാനം കിട്ടുന്നതൊക്കെ മനസിൽ ഭയങ്കര സന്തോഷം തോന്നുന്ന കാര്യമാണല്ലോ. നിങ്ങളുടെ പങ്കാളിക്കും ഇങ്ങനെ വാങ്ങിച്ച് കൊടുക്ക് കേട്ടോ, ഒരു ജൻമം അല്ലേ നമ്മുക്ക് ഉള്ളൂ’, ദിവ്യ പറഞ്ഞു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

ചില കമന്റുകൾ ഇങ്ങനെ- ‘സത്യം ആണ് പറഞ്ഞത്,ഭർത്താവിന്റെ സ്നേഹം ഒരു ഭാര്യക്ക് സർപ്രൈസ് ആയി കിട്ടുമ്പോൾ അതൊരു വല്ലാത്ത feel ആണ് ദിവ്യാ, എന്നും ഈ കൂടപ്പിറപ്പിന്റെ പ്രാത്ഥന കൂടെ ഉണ്ടാവും… എന്നും നന്മകൾ നേരുന്നു രണ്ടാൾക്കും’, ‘വൈകി വന്ന വസന്തമാണ് നിങ്ങളുടെ ഏട്ടൻ എന്നും കൂടെയുണ്ടാവട്ടെ.എനിക്കിതുവരെ ഒരു gift കിട്ടിയിട്ടില്ല നിങ്ങൾ ഭാഗ്യവതിയാണ് ‘ ‘ദിവ്യ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജീവിക്കുന്നത് നിങ്ങൾ ആണ്, അദ്ദേഹം എത്ര സ്നേഹിക്കുന്നോ അതിന്റ ഇരട്ടി സ്നേഹിക്കുക,

മറ്റുള്ളവരെ നോക്കി ഒന്നും ചെയ്യാൻ പറ്റില്ല, ഡിവോഴ്സ് ഒക്കെ ആയി എന്ന് പറയുന്നവർക്ക് ജീവിതം വെറുതെ ഒരു തമാശ ആണ് ഡ്രസ്സ്‌ മാറുന്നത് പോലെയേ അവർ അത് കാണുന്നുള്ളൂ കുറച്ചു വൈകി എങ്കിലും ഇപ്പൊ ഉള്ള ഈ സന്തോഷം നിങ്ങൾക്ക് രണ്ടാൾക്കും ഈ ജന്മം മുഴുവൻ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു’, ഇങ്ങനെ പോകുന്നു കമന്റുകൾ. വളരെ ചെറുപ്രായത്തിൽ തന്നെ പ്രണയ വിവാഹം കഴിച്ച ആളാണ് ദിവ്യ.

എന്നാൽ ആ ബന്ധത്തിൽ കടുത്ത ദുരിതമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ദിവ്യ പറഞ്ഞിട്ടുണ്ട്. ആദ്യ വിവാഹത്തിൽ ദിവ്യ രണ്ട് മക്കളുണ്ട്. തന്റെ ആദ്യ ബന്ധത്തിൽ വളരെയേറെ ബുദ്ധിമുട്ടി ജീവിച്ചൊരാളാണ് താൻ എന്ന് നടൻ ക്രിസും വെളിപ്പെടുത്തിയിരുന്നു. മുൻ പങ്കാളി വളരെ അധികം ടോക്സിക്കായിരുന്നുവെന്നാണ് ക്രിസ് വെളിപ്പെടുത്തിയത്. തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ ഒരു ഫോട്ടോ ഇടുന്നതിൽ പോലും ഇടപെട്ടിരുന്ന ആളാണ് പങ്കാളിയെന്നും ക്രിസ് പറഞ്ഞിരുന്നു.

സീരിയല്‍ മേഖലയിലേക്ക് എത്തുന്നതിന് മുമ്പ് റേഡിയോ ജോക്കിയായിരുന്നു ക്രിസ് വേണുഗോപാല്‍. നിരവധി പരസ്യ ചിത്രങ്ങളില്‍ ശബ്ദം നല്‍കിയിട്ടുണ്ട്. മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനും വോയ്‌സ് കോച്ചും ഹിപ്‌നോ തെറാപിസ്റ്റുമായും ക്രിസ് വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Athira A :