എല്ലാ അവയവങ്ങളുടെയും പ്രവർത്തനം നിലച്ച അവസ്ഥ ; ബ്രെയിനിന്റെ പ്രവർത്തനം നിന്നു; ഒരു മണിക്കൂര്‍ സമയം; മരണത്തെ മുഖാമുഖം കണ്ടു ; ബാല പറയുന്നു!!!

മലയാളികള്‍ക്കേറെ സുപരിചിതനായ നടനാണ് ബാല. തമിഴ്നാട്ടിൽ‌ നിന്നും കേരളത്തിലേക്ക് എത്തി സ്വപ്രയത്നം കൊണ്ടാണ് ബാല മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയത്. ഏറ്റവും നല്ല കഥാപാത്രങ്ങൾ ബാലയ്ക്ക് ലഭിച്ചതും മലയാളത്തിൽ വന്നശേഷമാണ്. ഇപ്പോൾ താരം കൊച്ചിയിൽ തന്നെ സ്ഥിരതാമസമാണ്.

കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ബാലയുടെ ആരോപണങ്ങളും നടന്‍ ഉന്നയിക്കുന്ന കാര്യങ്ങളും വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറുള്ളത്.
കഴിഞ്ഞ വര്‍ഷം ബാല മരിക്കാറായെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കരള്‍ രോഗം ഗുരുതരമായ നടന് അത് മാറ്റി വെച്ചതിന് ശേഷമാണ് ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിച്ചിരുന്നത്.

ഇപ്പോഴിതാ ശരിക്കും താന്‍ മരണത്തെ മുഖാമുഖം കണ്ടിരുന്നുവെന്ന് പറയുകയാണ് ബാല. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോൾ ബാല പങ്കുവെച്ച അനുഭവങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ എനിക്ക് ഓപ്പറേഷന്‍ നടത്തിയത് മാത്രമാണ് എല്ലാവരും അറിഞ്ഞത്. എന്റെ ജാതകം പ്രകാരവും ഞാന്‍ വളര്‍ന്ന് വന്ന രീതിയിലും എട്ട് തവണ ഞാന്‍ മരണത്തെ കണ്ടിട്ടുണ്ട്.

ശരിക്കും പതിനേഴാമത്തെ വയസില്‍ ഞാന്‍ മരിച്ച് പോവേണ്ടതായിരുന്നു. അന്ന് ആക്‌സിഡന്റ് ഉണ്ടായി. അതൊരു മേജര്‍ ആക്‌സിഡന്റായിരുന്നു. ഇതിപ്പോ എട്ടാമത്തെ തവണയാണ്. ഇത്തവണ ജീവിതത്തിലേക്ക് വരാന്‍ യാതൊരു സാധ്യതയും ഇല്ലായിരുന്നു. ഇതിപ്പോള്‍ പറയുന്നതിന് എനിക്ക് കുഴപ്പമൊന്നുമില്ല. അതുകൊണ്ട് പറയാം. അന്ന് ആശുപത്രിയില്‍ നിന്നും ഫോര്‍മാലിറ്റികളെല്ലാം നോക്കാനാണ് ഡോക്ടര്‍മാര്‍ എന്റെ ചേച്ചിയോട് പറഞ്ഞത്.

വെന്റിലേറ്റര്‍ ഓഫ് ചെയ്യാന്‍ പോവുകയാണ്. ലിവറിന് മാത്രമല്ല മള്‍ട്ടി ഓര്‍ഗന്‍സ് ഡിസോര്‍ഡറായിരുന്നു. എല്ലാ അവയവങ്ങളും പ്രവര്‍ത്തനം നിലച്ചത് പോലെയായി. ഹൃദയം മാത്രമാണ് ഇടിച്ച് കൊണ്ടിരുന്നത്. അമ്മയ്ക്ക് പ്രായമായത് കൊണ്ട് അവരോട് പറഞ്ഞ് മനസിലാക്കണം. തരാം. അതിന് ശേഷം വെന്റിലേറ്റര്‍ ഓഫാക്കാമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.

വെന്റിലേറ്ററിന്റെ സപ്പോര്‍ട്ട് എടുത്താല്‍ എന്റെ കാര്യം തീര്‍ന്നു. അതിന്റെ സപ്പോര്‍ട്ടിലായിരുന്നു ജീവിച്ചിരുന്നത്. ഏകദേശം ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ ശരീരം പ്രതികരിച്ച് തുടങ്ങി. എനിക്കിനിയും ജീവനുണ്ടെന്നുള്ള സിഗ്നലുകള്‍ വന്നു. ഇതോടെ പത്ത് മണിക്കൂര്‍ കാത്തിരുന്നിട്ട് സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചു. ആ മണിക്കൂറുകളില്‍ എന്റെ ബിപി ഉയരുകയും താഴുകയും ചെയ്ത് കൊണ്ടേയിരുന്നു. ബിപി മുപ്പതിന് താഴെ വരെ പോയിരുന്നു. ശരീരത്തിന്റെ എല്ലാ ഫങ്ക്ഷനും അവസാനിച്ചത് പോലെയുള്ള നിമിഷങ്ങളും കടന്ന് പോയി.

എന്തായാലും കരള്‍ മാറ്റി വെക്കാമെന്ന തീരുമാനത്തിലേക്ക് എത്തി. എനിക്ക് കരള്‍ തന്ന ജോസഫ് എന്നയാളോടും ഡോക്ടര്‍മാര്‍ സംസാരിച്ചിരുന്നു. ഇതില്‍ റിസ്‌ക് ഉണ്ട്, അതിന് തയ്യാറാണോ എന്നാണ് പുള്ളിയോട് ചോദിച്ചത്. ബാല ചേട്ടന്‍ ജീവിച്ചിരുന്നാല്‍ ഒരുപാട് പേര്‍ക്ക് ഉപകാരമുണ്ട്. അതുകൊണ്ട് എന്റെ ജീവന്‍ പോയാലും കുഴപ്പമില്ലെന്ന് പറഞ്ഞാണ് പുള്ളി കരള്‍ തന്നത്. ഇപ്പോള്‍ ഞാനും ജോസഫും സുഖമായിരിക്കുന്നു. പിന്നെ അങ്ങനെ എങ്ങനെയോ ഞാന്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നു. ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുകയാണെന്നും ബാല പറയുന്നു.

അതേസമയം കേരളത്തിലേയ്ക്ക് എത്തിയതിന് പിന്നിലെ കാരണവും താരം വെളിപ്പെടുത്തുന്നുണ്ട്. അച്ഛനെ വെല്ലുവിളിച്ചാണ് താൻ കേരളത്തിലേക്ക് വന്നതെന്നാണ് ബാല പറയുന്നത്. ‘എന്റെ മുത്തശ്ശന്റെ കാലം മുതലെ സിനിമായുമായി അടുത്ത ബന്ധമുണ്ട്. പ്രേം നസീറിന്റെ ആദ്യത്തെ സിനിമ നിര്‍മിച്ചതൊക്കെ എന്റെ മുത്തശ്ശന്റെ പ്രൊഡക്ഷന്‍ ഹൗസാണ്. പിന്നീട് അച്ഛനും ആ രംഗത്തേക്ക് വന്നു. ചേട്ടന്‍ തിരഞ്ഞെടുത്തത് സംവിധാന മേഖലയാണ്.’

‘പിന്നാലെ ഞാനും അഭിനയത്തിലേക്കും വന്നു. ഞാൻ ജനിച്ചത് തന്നെ അരുണാചലം സ്റ്റുഡിയോയിലാണ്. ഇപ്പോൾ ആ സ്റ്റുഡിയോയുടെ ഉത്തരവാദിത്വം എനിക്കാണ്. മലയാള സിനിമകളില്‍ അഭിനയിക്കണം എന്നത് എന്റെ മാത്രം തീരുമാനമായിരുന്നു. പക്ഷെ വീട്ടില്‍ ആര്‍ക്കും യോജിപ്പ് ഉണ്ടായിരുന്നില്ല. എതിര്‍പ്പുകള്‍ അവഗണിച്ച് വീടി വിട്ടിറങ്ങി വന്നാണ് മലയാള സിനിമകള്‍ ചെയ്തത്.’ ‘തമിഴ്നാട്ടിൽ നിന്നും ഫ്ലൈറ്റിൽ കേരളത്തിലേക്ക് വന്നു.

റൂമെടുത്ത് താമസം ആരംഭിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ ആദ്യത്തെ മലയാള സിനിമ കളഭം കമ്മിറ്റായി. പിന്നീട് ബിഗ് ബി, പുതിയമുഖം എന്ന സിനിമകളിലൂടെ ബ്രേക്ക് കിട്ടി. അതിനുശേഷം കുറച്ച് അഹങ്കാരത്തോടെ വീട്ടുകാരുടെ മുന്നില്‍ പോയി നിന്നു. അവര്‍ക്കൊക്കെ സന്തോഷമായിരുന്നു. അതുപോലെ അമൃതയെ ഞാൻ ആദ്യമായി കാണുന്നത് ഐഡിയ സ്റ്റാർ സിംഗറിൽ വെച്ചല്ല.

‘അച്ഛന്‍ തന്ന ഒരുപദേശം ഞാന്‍ കേട്ടില്ല. അത് ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു. ഇപ്പോഴും ആ കുറ്റബോധം മനസിലുണ്ട്. അച്ഛന്‍ മാത്രമല്ല ചേട്ടനും സുഹൃത്തുക്കളും എല്ലാം പറഞ്ഞു. പക്ഷെ ആ പ്രായത്തില്‍ ആര് എന്ത് പറഞ്ഞാലും കേള്‍ക്കാന്‍ തോന്നില്ല. കാതിനുള്ളില്‍ കയറി ഇരുന്ന് ഉപദേശിച്ചാലും നമ്മളാണ് ശരിയെന്ന് കരുതും.’ ‘ആ എടുത്ത് ചാട്ടത്തിന്റെ ഫലം ഞാന്‍ അനുഭവിച്ചു.

അതെല്ലാം കണ്ട് വിഷമത്തിലാണ് അച്ഛന്‍ മരിച്ചത്. മൂന്ന് കൊല്ലമായി അച്ഛന്‍ പോയിട്ട് പറഞ്ഞത് കേള്‍ക്കാമായിരുന്നുവെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. എനിക്ക് ഈ ജനറേഷനിലുള്ളവരോട് പറയാനുള്ളത് അതാണ്. പൊതുവെ ആരെയും ഉപദേശിക്കുന്ന ആളല്ല ഞാന്‍. പക്ഷെ എന്റെ അനുഭവത്തില്‍ നിന്നും പറയുകയാണ്.’ വീട്ടുകാര്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിന്റെ നല്ല വശങ്ങളെ കുറിച്ച് ചിന്തിയ്ക്കുക.

നമുക്ക് മോശം വരുന്നത് അച്ഛനും അമ്മയും പറയില്ല. കഴിയുന്നതും അത് അനുസരിക്കാന്‍ ശ്രദ്ധിക്കുക. ജീവിതത്തില്‍ ഒരുപാട് പരാജയങ്ങള്‍ എനിക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷെ എന്റെ ജീവിതം ഒരു പരാജയമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല.’ ‘രാജാവിനെ പോലെ തന്നെയാണ് ജീവിയ്ക്കുന്നത്’, എന്നാണ് ബാല പറഞ്ഞത്.

Athira A :